ഡയറ്റ് സൂപ്പറാക്കാൻ ടേസ്റ്റി നിബിൾസ് ക്യാൻഡ് ട്യൂണ: പോഷകസമൃദ്ധമാണ്, സ്വാദിഷ്ടമാണ്

ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് സംസാരിക്കുമ്പോൾ, ഇന്ന് പലപ്പോഴും ആ സംഭാഷണം ആരംഭിക്കുന്നതുതന്നെ പ്രോട്ടീനിലാണ്. ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ സ്വാഭാവികമായും കൂടുതലായി തിരഞ്ഞെടുക്കന്നത് കോഴിയിറച്ചിയും മുട്ടയും ആണ്.

എന്നാൽ, പ്രോട്ടീനിൽ മാത്രം ഒതുങ്ങുന്നതാണോ നല്ല പോഷകാഹാരം?

നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുന്ന പ്രോട്ടീനുകൾ, വൈറ്റമിനുകൾ, മിനറലുകൾ, മറ്റ് പ്രധാന പോഷകങ്ങൾ എന്നിവയെല്ലാം അടങ്ങുന്നതാണ് സംതുലിതമായ ഭക്ഷണക്രമം.

ഉൾക്കടലിൽ നിന്നുള്ള ട്യൂണ (Wild - Caught Tuna) മികച്ച ലീൻ പ്രോട്ടീന്റെ ഉറവിടമാണെന്നു മാത്രമല്ല, ഒമേഗ - 3 ഫാറ്റി ആസിഡുകൾ, എസൻഷ്യൽ വൈറ്റമിനുകൾ, മിനറലുകൾ എന്നിവയാൽ സമൃദ്ധവുമാണ്. ഇതിൽ കൊഴുപ്പും കാർബോഹൈഡ്രേറ്റും വളരെ കുറവാണ്; ഏറെ സ്വാദിഷ്ടവുമാണ്.

പ്രോട്ടീനുവേണ്ടി നിങ്ങൾ കഴിക്കുന്ന ആഹാരം എത്രത്തോളം പ്രകൃതിദത്തമാണ്?

നാം നിത്യേന കഴിക്കുന്ന പല ഭക്ഷണങ്ങളും ഉൽപ്പാദിപ്പിക്കപ്പെടുന്ന രീതികളിൽ ഇന്ന് കാര്യമായ വ്യത്യാസം വന്നിട്ടുണ്ട്. വർധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യങ്ങൾക്കനുസരിച്ച് കോഴിയിറച്ചിയും മുട്ടയും ഉൽപ്പാദിപ്പിക്കുന്നതിനായി നാം പ്രധാനമായും ആശ്രയിക്കുന്നത് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വൻകിട ഫാമുകളെയാണ്. ഇത്, നമ്മുടെ ഭക്ഷണം വരുന്നത് എവിടെനിന്നാണ് എന്നതിനെക്കുറിച്ചുള്ള വിശാലമായ ചർച്ചകൾക്ക് വഴിതെളിക്കുകയും, കഴിക്കുന്ന ഭക്ഷണത്തെ കൂടുതൽ സൂക്ഷ്മമായി അറിയാൻ ധാരാളം പേർക്ക് പ്രേരണ നൽകുകയും ചെയ്തിട്ടുണ്ട്.

ഉൾക്കടലിൽ നിന്നുള്ള ട്യൂണ : പോഷകങ്ങളാൽ സമൃദ്ധം

കൃത്രിമമായി വളർത്തുന്ന കോഴികളെപ്പോലെയല്ല, ഉൾക്കടലിൽ സ്വാഭാവിക അന്തരീക്ഷത്തിൽ വളർന്ന ട്യൂണ മത്സ്യങ്ങൾ. ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയതും കൊഴുപ്പും കാലറിയും കുറഞ്ഞതുമായ ലീൻ പ്രോട്ടീന്റെ സ്രോതസ് എന്നതിന് പുറമെ, സ്വാഭാവികമായി ഒമേഗ - 3 ഫാറ്റി ആസിഡുകളും മറ്റ് അവശ്യ പോഷകങ്ങളും ഇതിലുണ്ട്. പ്രകൃതിദത്തമായ വിഭവങ്ങൾ ഉൾപ്പെടുത്തി ആഹാരക്രമം കൂടുതൽ വൈവിധ്യമുള്ളതാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉൾക്കടലിൽ നിന്നുള്ള ട്യൂണ പോഷകസമ്പുഷ്ടവും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ നല്ലൊരു ഓപ്ഷനാണ്.

പരമ്പരാഗത ചിന്താഗതിയെ മാറ്റിമറിക്കുന്ന ഒരു ക്യാംപയ്ൻ

പോഷകാഹാരത്തെക്കുറിച്ചുള്ള മാറിവരുന്ന ഈ ചിന്തകളെ പ്രതിഫലിപ്പിച്ചുകൊണ്ട്, മിലിന്ദ് സോമനെ ബ്രാൻഡ് അംബാസഡറാക്കി ടേസ്റ്റി നിബിൾസ് ഒരു പുതിയ ടെലിവിഷൻ പരസ്യ ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്.

'എന്തിനാണ് എപ്പോഴും ചിക്കന്റെ പുറകെതന്നെ പോകുന്നത്?' എന്ന ലളിതമായ ചോദ്യത്തെ ആസ്പദമാക്കിയാണ് ഈ ക്യാംപെയ്ൻ ഒരുക്കിയിട്ടുള്ളത്. നമുക്ക് പരിചിതമായ ഭക്ഷണരീതികളെക്കുറിച്ച് പുനരാലോചിക്കാനും പോഷകാഹാര സ്രോതസുകൾ വിപുലമാക്കാനും ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു.

ചിക്കനും മുട്ടയും പൂർണമായും ഒഴിവാക്കാൻ പറയുന്നതിന് പകരം, മറ്റൊരു ഓപ്ഷനായി കടൽമൽസ്യമായ ട്യൂണയെക്കൂടി ആഹാരക്രമത്തിൽ ഉൾപ്പെടുത്താൻ ഇത് ആളുകളെ പ്രോൽസാഹിപ്പിക്കുന്നു.

ഉൾക്കടലിൽ നിന്നുള്ള ട്യൂണ ഇന്ത്യൻ വീടുകളിലേക്ക്

ക്യാൻഡ് (Canned) ട്യൂണ ഇന്ത്യക്കാരുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാൻ ടേസ്റ്റി നിബിൾസ് ശ്രമിച്ചുവരികയാണ്. 30 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഈ ബ്രാൻഡ്, ഉൾക്കടലിൽ നിന്ന് പിടിച്ചെടുക്കുന്ന ട്യൂണയുടെ ഗുണങ്ങൾ ഇന്ത്യൻ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. മിലിന്ദ് സോമൻ ബ്രാൻഡ് അംബാസഡറായി എത്തുന്ന ഈ പുതിയ ക്യാംപെയ്ൻ, കൃത്യമായ ധാരണയുള്ളതും സമഗ്രവുമായ ഭക്ഷണക്രമം തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

എല്ലാ ദിവസവും പോഷകങ്ങൾ, എളുപ്പത്തിൽ

ടേസ്റ്റി നിബിൾസ് ട്യൂണയുടെ സവിശേഷതകൾ:

* റെഡി ടു ഈറ്റ് ആണ്

* വൃത്തിയാക്കിയതും പാകം ചെയ്തതുമാണ്

* കൊഴുപ്പും കാർബോഹൈഡ്രേറ്റും കുറവുള്ളതും, ലീൻ പ്രോട്ടീൻ കൊണ്ട് പ്രകൃതിദത്തമായി സമ്പന്നവുമാണ്

* ഒമേഗ - 3 ഫാറ്റി ആസിഡുകളുടെ ഉറവിടമാണ്

* അവശ്യ വിറ്റാമിനുകളാലും മിനറലുകളാലും സമ്പന്നം

* സാലഡുകൾ, സാൻഡ്‌വിച്ചുകൾ, റാപ്പുകൾ, റൈസ് ബൗളുകൾ, ക്വിക്ക് മീൽസ് എന്നിവയിൽ എളുപ്പത്തിൽ ചേർക്കാം

* ദീർഘനേരം പാചകംചെയ്യാതെ, പ്രകൃതിദത്തമായ പോഷകങ്ങൾ എളുപ്പത്തിൽ ആസ്വദിക്കാൻ ഇത് സഹായിക്കുന്നു

* www.tastynibbles.in വെബ്‌സൈറ്റിലൂടെയോ, നിങ്ങളുടെ ഏറ്റവും അടുത്തുള്ള സൂപ്പർമാർക്കറ്റിൽ നിന്നോ, Amazon, BigBasket, Blinkit,

Flipkart, Instamart, Zepto തുടങ്ങിയ ഓൺലൈൻ ആപ്പുകളിലൂടെ ടേസ്റ്റി നിബിൾസ് ട്യൂണ എളുപ്പത്തിൽ ഓർഡർ ചെയ്യാം.

ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ പ്രധാനപ്പെട്ട വസ്തുത മനസിലാക്കുക പോഷകാഹാരം എന്നത് കേവലം പ്രോട്ടീന്റെ അളവ് കൂട്ടുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. മറിച്ച്, ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായതും, അവശ്യ പോഷകങ്ങളുടെ സമീകൃതമായ സംയോജനം പ്രകൃതിദത്തമായിത്തന്നെ നൽകുന്നതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുകയാണ് വേണ്ടത്.

Content Highlights: Wild-caught tuna as a superior lean protein source compared to poultry., Rich in essential Omega-3 fatty acids, vitamins, and minerals., Ready-to-eat convenience for modern, busy lifestyles., Promotes a balanced diet beyond just protein intake., Endorsed by Milind Soman to encourage dietary diversification.