സ്കാൻഡിനേവിയൻ രാജ്യങ്ങൾ കാണാം ഏറ്റവും മികച്ച നിരക്കിൽ

.
.

കുടുംബത്തോടൊപ്പവും കൂട്ടുകാരൊടൊപ്പവുമെല്ലാം യാത്ര പോകാന്‍ ഇഷ്ടമില്ലാത്തവരായി ആരും തന്നെയില്ല. പക്ഷേ ഇതിനായി പലപ്പോഴും ഈ തിരക്കേറിയ ജീവിതത്തില്‍ സമയം കിട്ടാറില്ല. ഇങ്ങനെയുള്ളവര്‍ കൂട്ടുപിടിക്കുന്നത് അവധികാലങ്ങളാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്‌ക്കൂളിലും ജോലി സ്ഥലങ്ങളിലും അവധി ആഴ്ചകള്‍ വരുന്ന സമയങ്ങളില്‍ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നതാവുമുചിതം. കുടുംബാഗങ്ങളുടെ ഓരോരുത്തരുടെയും ഇഷ്ടം മനസ്സില്‍ വെച്ച് കൊണ്ട് ഡെസ്റ്റിനേഷന്‍ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഒരു വലിയ പ്ലാനിങ്ങ് വേണം. ഇത്തരം പ്ലാനിങ്ങ് കൂടുതല്‍ എളുപ്പമാക്കാനായി സഹായിക്കുന്നത് ടൂറിസ്റ്റ് ഏജന്‍സികളാണ്. നിങ്ങളുടെ യാത്ര സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവരാനായി സോമന്‍സ് ലെഷര്‍ ടൂര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സഹായിക്കുന്നു.

ഏഴ് ഭൂഖണ്ഡങ്ങളിലായി അഞ്ഞൂറോളം ട്രാവല്‍ ടെസ്റ്റിനേഷനുകളാണ് ഇവരുടെ എക്സ്പേര്‍ട്ട് ടീം അവതരിപ്പിക്കുന്നത്. 25 വര്‍ഷത്തെ കരുത്തുറ്റ പാരമ്പര്യമുള്ള സോമന്‍സ് എയര്‍ലൈന്‍ ഹോട്ടല്‍ എന്നിവയുടെ മികച്ചതില്‍ മികച്ച ഡീലുകളും പ്രദാനം ചെയ്യുന്നു. കേരളത്തില്‍ നിന്ന് ഇന്റര്‍നാഷണല്‍ ഡൊമസ്റ്റിക്ക് ടൂര്‍ എന്നത് വളരെ സുഗമമാക്കാന്‍ സോമന്‍സ് ലെഷര്‍ ടൂര്‍സ് പരിശ്രമിക്കുന്നുണ്ട്. സ്‌ക്കാന്‍ഡിനേവിയ, ബാല്‍റ്റിക്ക്സ്, സൗത്ത് ആഫ്രിക്ക നോര്‍ഡിക്ക് രാജ്യങ്ങള്‍ എന്നിവയ്ക്കൊപ്പം തന്നെ യുഎസ്, യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും യാത്ര പാക്കേജുകളുണ്ട്. വരൂ ഈ ഓണവധി ആഘോഷമാക്കാന്‍ സോമന്‍സ് അവതരിപ്പിക്കുന്ന പാക്കേജുകള്‍ കാണാം.

യൂറോപ്യന്‍ ഓഡീസേ

25 ഓഗസ്റ്റ് 2023 ല്‍ തുടങ്ങുന്ന ഈ യാത്ര 12 ദിവസം വരെ ജീവിത്തിലെ മറക്കാനാവാത്ത യാത്ര നിമിഷങ്ങള്‍ സഹായിക്കുമെന്നതില്‍ തീര്‍ച്ച. കോഴിക്കോട് നിന്നായിരിക്കും ഫ്ളൈറ്റ് പുറപ്പെടുക. ഏകദേശം എട്ട് സ്ഥലങ്ങളിലേക്കാണ് യാത്ര. ഇറ്റലി, വത്തിക്കാന്‍, സ്ലോവീനിയ, സ്വിസര്‍ലന്‍ഡ്, ജെര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, ബെല്‍ജിയം, ഫ്രാന്സ് എന്നിയിടങ്ങളിലേക്കെല്ലാം കുടുംബത്തോടൊപ്പം യാത്ര തിരിക്കാം.

സ്‌കാന്‍ഡിനാവിയ വിത്ത് ബാല്‍റ്റിക്സ്

13 ദിവസത്തെ നീണ്ട യാത്ര ഒക്ടോബര്‍ 9 നാണ് ആരംഭിക്കുക. രണ്ട് രാത്രികള്‍ കപ്പലിലായിരിക്കുമുണ്ടായിരിക്കുക. ഇതിനോടൊപ്പം തന്നെ ഫ്യോഡ് ക്രൂയിസുമുണ്ടാകും. പോളണ്ട്. ലുതിയാന, ലാറ്റ്വിയ, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, സ്വീഡന്‍, നോര്‍വേ, ഡെന്‍മാര്‍ക്ക്, കോപ്പന്‍ഹാഗന്‍, ഓസ്ലോ, വാര്‍സോ, താലിന്‍, ഹെല്‍സിന്‍കി, വില്‍നിയസ്, സ്റ്റോക്ക്ഹോം, റിഗ എന്നിവിടങ്ങളില്‍ നിങ്ങള്‍ക്ക് സന്തോഷത്തോടെ യാത്ര ചെയ്യാവുന്നതാണ്. ഫ്ളാംസ്ബാന ട്രെയിന്‍ റൈഡ്, ലോങ്ങസ്റ്റ് റോഡ് ടണല്‍, വാര്‍സ മ്യൂസിയം, കൊട്ടാരങ്ങള്‍, ഡിന്നര്‍ ക്രൂസ് എന്നിവയെല്ലാം എക്സ്പ്ലോര്‍ ചെയ്യാനും ഈ യാത്ര വിനിയോഗിക്കാം.

സ്‌കാന്‍ഡിനാവിയ വൈക്കിങ്ങ്സ്

ഹമര്‍, ടുര്‍ക്ക്, ലേഹാമര്‍, കാര്‍ള്‍സ്റ്റാഡ്, ബെര്‍ജെന്‍, നോര്‍ഹേംസണ്ട്, ജിയലോ എന്നിങ്ങനെ ഫിന്‍ലാന്‍ഡ്, സ്വീഡന്‍, നോര്‍വേ, ഡെന്‍മാര്‍ക്ക് എന്നി സ്ഥലങ്ങളെല്ലാം നിങ്ങള്‍ക്ക് സ്വപ്നസാക്ഷാകാരമായ അനുഭവം നല്‍കുന്നു. സെപ്പ്റ്റംബര്‍ 30 ന് ആരംഭിക്കുന്ന യാത്ര 13 ദിവസം വരെയാണ് ഉണ്ടായിരിക്കുക. ഫ്ലാംസ്ബാന ട്രെയിന്‍ റൈഡ്, ഫ്രാം മ്യൂസിയം, വാസ മ്യൂസിയം, നോര്‍വേജിയന്‍ റോഡ് മ്യൂസിയം, സ്‌കൈ ജമ്പ് ടവര്‍, വെജിലാന്‍ഡ് പാര്‍ക്ക്, ക്രിസ്റ്റ്യന്‍സ്ബോര്‍ഗ് പാലസ് പോലുള്ളവ ആന്ദകരമായി ആസ്വദിക്കാവുന്നതാണ്. കൂടാതെ മികച്ച ഭക്ഷണവും ലഭിക്കുന്നു.

യുകെ ആന്റ് അയര്‍ലാന്‍ഡ്

ഇന്ന് കേരളത്തിലുള്ളവരുടെ ഏറ്റവും വലിയ ഡെസ്റ്റിനേഷന്‍ പോയിന്റായി മാറികൊണ്ടിരിക്കുകയാണ് യുകെ. കൊച്ചിയില്‍ നിന്നും 12 ദിവസത്തേക്കുള്ള യാത്രയായി ഒക്ടോബര്‍ 14നാണ് തിരിക്കുന്നത്. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്ലാന്‍ഡ്, നോര്‍തേണ്‍ ഐര്‍ലന്‍ഡ്, അയര്‍ലാന്‍ഡ് എന്നി മനോഹരമായ സ്ഥലങ്ങളില്‍ നിങ്ങളുടെ അവധിക്കാലം ആഘോഷമാക്കാവുന്നതാണ്. ടൈറ്റാനിക്കിന്റെ ആഢംബാരനുഭവം നല്‍കാന്‍ ടൈറ്റാനിക്ക് എക്സ്പീരിയന്‍സ് ഈ പാക്കേജിലുണ്ട്. കൂടാതെ കൊഹിനൂര്‍ ഡയമണ്ട്, ക്ലിഫ് ഓഫ് മോഹര്‍, ഡയന്റ്സ് കോസ്വേ, എഡിന്‍ബര്‍ഗ് കാസ്റ്റില്‍, സ്റ്റോണ്‍്ഹെന്‍ഞ്ച്, ലണ്ടന്‍ ഐ എന്നിവയെല്ലാം ഈ പാക്കേജിന്റെ ഹൈലൈറ്റായി പറയാം.

ദി ഗ്രേറ്റ് ഈസ്റ്റേണ്‍ യൂറോപ്പ്

പണ്ട് കേട്ടതും പഠിച്ചതുമായ ചരിത്ര കാര്യങ്ങള്‍ നടന്ന സ്ഥലങ്ങള്‍ കാണാന്‍ പോകുന്നത് വലിയ ആകാംഷ തന്നെയാണ്. ഇത്തരത്തില്‍ പല നാടകീയ സംഭവങ്ങളും അരങ്ങേറിയിട്ടുള്ളത് യൂറോപ്പിലാണ്. ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സോമന്‍സ് അവസരമൊരുക്കുന്നു. സെപ്പ്റ്റംബര്‍ ആറിനും ഒക്ടോബര്‍ നാലിനും ഈ ട്രിപ്പുണ്ട്. 13 ദിവസം വരെയുള്ള യാത്ര പാക്കേജാണിത്. ക്രോയേഷ്യ, സ്ലോവേനിയ, ഹങ്കറി, ഓസ്ട്രിയ, സെക്ക് റിപബ്ലിക്ക്, ജെര്‍മനി, പോളണ്ട്, സാഗ്രബ്, ബുഡാപ്പിസ്റ്റ്, വിയന്ന, പ്രാഗ്, ബെര്‍ലിന്‍ മുതലായ സ്ഥലങ്ങളെല്ലാം സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നു. ഔഷ്യസ് കോണ്‍സണ്ട്രോഷന്‍ ക്യാമ്പ് തന്നെയാണ് പ്രധാന ആകര്‍ഷണം. ഇവയ്ക്കെല്ലാം പുറമേ പ്രാഗ് കാസ്റ്റില്‍, വിയലിസ്‌ക സാള്‍ട്ട് മൈന്‍, പോസ്റ്റോജ്ന കേവ്, മാന്‍സുസി പാലസ് പോസ്റ്റ്ഡാം, ഡാന്‍ബേ റിവര്‍ ക്രൂയിസ് എന്നിവയെല്ലാം കണ്ടാസ്വദിക്കാവുന്നതാണ്.

ഇതിന് പുറമേ യൂറോപ്പ് ഫോര്‍ ഓള്‍ പാക്കേജില്‍ ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്, ജെര്‍മനി, സ്വിസര്‍ലാന്‍ഡ് എന്നി സ്ഥലങ്ങളിലേക്ക് 9 ദിവസത്തെ യാത്രയുമുണ്ട്.

വരൂ ഈ അവധിക്കാലം കുടുംബത്തോടൊപ്പം ആസ്വദിക്കാന്‍ ഈ സോമന്‍സിന്റെ ടൂര്‍ പാക്കേജുകളെ കൂട്ടാക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫോണ്‍ : 91 75938 59993   |    +91 85898 85011

വെബ്സൈറ്റ് : www.somansleisuretours.com

Content Highlights: Somans Leisure Tours Marketing Feature