ചോള രാജവംശത്തിന്റെ കാലാതീതമായ ചാരുതയുമായി ബീനാ കണ്ണന്‍ ഗാഥാ കളക്ഷന്‍

ഇന്ത്യന്‍ ഫാഷന്‍ രംഗത്തെ എക്കാലത്തെയും മികച്ച ഡിസൈനറായ ബീനാ കണ്ണന്‍, പരമ്പരാഗത കാഞ്ചീപുരം സില്‍ക്ക് സാരികളില്‍ തന്റെ അതുല്യമായ കാഴ്ചപ്പാടും നൂതനമായ ഡിസൈനുകളും കൊണ്ട് നമ്മെ ഇന്നും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. കാഞ്ചീപുരം പട്ടില്‍ തയ്യാറാക്കിയ വൈവിധ്യമാര്‍ന്ന പലവിധ വസ്ത്രങ്ങളും സാരികളും തന്റെ ഡിസൈനര്‍ ശേഖരത്തിലൂടെ ബീനാ കണ്ണന്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നു.
ഗാഥ കളക്ഷന്‍
ചോള രാജവംശത്തോടുള്ള കാലാതീതമായ ആദരവാണ് ബീനാ കണ്ണന്‍ കോട്യൂര്‍ തങ്ങളുടെ ഏറ്റവും പുതിയ കളക്ഷനായ ഗാഥയിലൂടെ നമ്മളെ പരിചയപ്പെടുത്തുന്നത്. നൂറ്റാണ്ടുകളോളം ദക്ഷിണേന്ത്യ ഭരിച്ച ചോള രാജവംശം കലയിലും വാസ്തുവിദ്യയിലും ഏറെ പ്രസിദ്ധമായിരുന്നു. കലയില്‍ സര്‍ഗാത്മകതയും പുതുമയും ഒരുപോലെ കാഴ്ചവെച്ച ഒട്ടേറെ കലാകാരന്മാരുടെ രാജവംശമാണത്.
അതിനാല്‍ത്തന്നെ ലോകത്തിന്റെ പല കോണുകളിലുള്ള വിവിധ ഡിസൈനര്‍മാര്‍ ഉറ്റുനോക്കുന്ന കലയുടെ കേന്ദ്രമാണ് ചോള വംശം. ഗാഥ കളക്ഷനില്‍ ചോള രാജവംശത്തില്‍ കണ്ടുവന്നിരുന്ന നിറങ്ങള്‍, വാസ്തുവിദ്യ, രൂപങ്ങള്‍ തുടങ്ങിയവയുടെ സാരാംശം ഉള്‍ക്കൊണ്ട് കാലാതീതവും സമകാലികവുമായ രൂപകല്‍പ്പനകളിലേക്ക് അവയെ വിവര്‍ത്തനം ചെയ്തിരിക്കുകയാണ്.
സില്‍ക്ക്, ഓര്‍ഗന്‍സ, ഷിഫോണ്‍ തുടങ്ങിയ തുണിത്തരങ്ങളിലാണ് ഗാഥ കളക്ഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ചുവപ്പ്, നീല, പച്ച, സ്വര്‍ണം എന്നീ നിറങ്ങളാണ് ഗാഥയുടെ കളര്‍ പാലറ്റില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഗാഥയില്‍ ഉപയോഗിച്ചിരിക്കുന്ന രൂപങ്ങള്‍ ചോള വാസ്തുവിദ്യയില്‍ കാണപ്പെടുന്ന സങ്കീര്‍ണമായ ഡിസൈനുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവയാണ്.
പുരാതന ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തില്‍ ഉടനീളം കണ്ടുവന്നിരുന്ന ക്ഷേത്രവാസ്തുവിദ്യയും അതില്‍ ഉപയോഗിച്ചിരുന്ന അലങ്കാരരൂപമായ 'പല്ലവ', 'ഗോപുരം' പോലുള്ള രൂപങ്ങളും ഗാഥ കളക്ഷനില്‍ നമുക്ക് കാണാനാവും. ചോള രാജവംശത്തിന്റെ കാലാതീതമായ ചാരുത, ബീനാ കണ്ണന്‍ ഗാഥ കളക്ഷനിലൂടെ പുനര്‍നിര്‍വചിക്കപ്പെട്ടിരിക്കുന്നു.
ബീനാ കണ്ണന്‍ കോട്യൂര്‍
സാരികള്‍, സല്‍വാര്‍, ലാച്ച, ലഹംഗ... തുടങ്ങി ആഡംബര വിവാഹ സില്‍ക്ക് വസ്ത്രങ്ങളുടെ അതിമനോഹരമായ നിരയാണ് ബീനാ കണ്ണന്‍ കോട്യൂര്‍. കൊച്ചി ശീമാട്ടിയുടെ അഞ്ചാം നിലയിലാണ് ബീനാ കണ്ണന്‍ കോട്യൂറിന്റെ ഫ്ളാഗ്ഷിപ്പ് സ്റ്റോര്‍. കോഴിക്കോട് ശീമാട്ടി ക്രാഫ്റ്റിന്റെ ഒന്നാം നിലയിലും ഒരു സാറ്റലൈറ്റ് സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോട്യൂര്‍ ബ്രാന്‍ഡായ ബീനാ കണ്ണന്‍ കോട്യൂര്‍, പട്ടിനെയും പുത്തന്‍ ട്രെന്‍ഡുകളെയും പ്രണയിക്കുന്നവര്‍ക്കും ആസ്വാദ്യകരമായ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യും.
ഇവിടെ നിന്ന് ഇഷ്ടമുള്ള വിവാഹ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ മാത്രമല്ല, ഗാഥ കളക്ഷനെ അടിസ്ഥാനമാക്കി സ്വന്തം താല്‍പര്യത്തിന് അനുസരിച്ച് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യിക്കാനും സാധിക്കും. ബീനാ കണ്ണന്‍ കോട്യൂറിന്റെ ഒറിജിനല്‍ ബ്രൈഡല്‍ കോണ്‍സെപ്റ്റ് അടിസ്ഥാനമാക്കി, നിങ്ങളുടെ ആശയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യിക്കാം.
നിങ്ങളുടെ ആശയവും, അത് ഡിസൈന്‍ ചെയ്യാന്‍ ആവശ്യമായ സാങ്കേതികവിദ്യകളും എത്ര സങ്കീര്‍ണമാണെങ്കിലും ബീനാ കണ്ണന്‍ കോട്യൂര്‍ നിങ്ങള്‍ക്കായി ആ ഡിസൈനുകള്‍ രൂപകല്‍പ്പന ചെയ്ത് തരുന്നതാണ്. ബീനാ കണ്ണന്‍ കോട്യൂറിന്റെ ഗാഥാ കളക്ഷന്‍ ഏത് വേദിയിലും ഏത് ഫംഗ്ഷനിലും നിങ്ങളെ താരമാക്കും; ഉറപ്പാണ്.
Content Highlights: Seematti Beena Kannan Couture Native Article