റേഡിയോ ലെമൺ ബിസിനസ് എക്‌സലൻസി അവാർഡ് 2025 സാന്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസിന്

santa monica tours and travels award
santa monica tours and travels award
യുകെയിലെ പ്രമുഖ റേഡിയോ ചാനലായ റേഡിയോ ലെമണും ദി സ്റ്റുഡിയോ മൂൺ എന്റർടൈൻമെന്റും ചേർന്ന് ലെസ്റ്ററിൽവച്ച് നടത്തിയ ഇവന്റിൽ സാന്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസിന് ബിസിനസ് എക്‌സലൻസി അവാർഡ് സമ്മാനിച്ചു. മുഖ്യ അതിഥികളായി ബോളിവുഡ് താരം സണ്ണി ലിയോണിയും മോളിവുഡ് താരം ഹണി റോസും ആർജെ മിഥുൻ രമേശും ചടങ്ങിൽ പങ്കെടുത്തു. സാന്റമോണിക്കയെ പ്രതിനിധീകരിച്ച്  യുകെ കൺട്രി ഹെഡ് സ്‌നേഹ മേരി പോൾ പുരസ്‌കാരം ഏറ്റുവാങ്ങി.

കഴിഞ്ഞ 23 വർഷങ്ങളായി സ്റ്റഡി എബ്രോഡ് രംഗത്തും 10 വർഷങ്ങളായി ടൂർസ് ആൻഡ് ട്രാവൽസ് രംഗത്തും പരിചയസമ്പത്തുളള സാന്റമോണിക്ക കഴിഞ്ഞവർഷമാണ് യുകെയിൽ പ്രവർത്തനം ആരംഭിച്ചത്. കേരള, ഇന്ത്യ, സിംഗപ്പൂർ, മലേഷ്യ, ജപ്പാൻ, സൗത്ത് കൊറിയ, ചൈന, തായ്‌ലൻഡ്, ബാലി, വിയ്റ്റാം, യൂറോപ്പിന്റെ സെൻട്രൽ, ഈസ്റ്റേൺ, വെസ്റ്റേൺ, സ്‌കാൻഡിനേവിയ, ബാൾക്കൻ രാജ്യങ്ങൾ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, എന്നു തുടങ്ങി വൈവിധ്യമാർന്ന ഗ്രൂപ്പ് ടൂറുകൾക്ക് പുറമെ, ലക്ഷ്വറി ക്രൂസ് ടൂറുകളും കസ്റ്റമൈസ്ഡ് ടൂർ പാക്കേജുകളും സാന്റമോണിക്കയിൽ ലഭ്യമാണ്. കൂടാതെ ഗ്ലോബൽ വിസ സർവീസും ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിങ് സേവനങ്ങളും ട്രാവൽ ഇൻഷുറൻസ് സേവനങ്ങളും സാന്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് ഉറപ്പുവരുത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക്
Address: Edmund House 12-22 Newhall Street Birmingham - B3 3AS.
Email: info@santamonicafly.co.uk
Phone: +44 7960261185, 0121 405 4065

Content Highlights: SantaMonica Tours and Travels