കാനഡ, അലാസ്‌ക ടൂറുമായി സാന്റമോണിക്ക: വിസ്മയക്കാഴ്ചകൾ ആസ്വദിക്കൂ, അടിച്ചുപൊളിക്കൂ

santa monica tours
santa monica tours
നയാഗ്ര വെള്ളച്ചാട്ടവും കനേഡിയൻ റോക്കീസും ഉൾപ്പെടെ ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃതിദത്ത പ്രദേശങ്ങളുള്ള കാനഡയും, 'ദി ലാസ്റ്റ് ഫ്രോണ്ടിയർ' എന്ന് വിളിപ്പേരുള്ള അലാസ്‌കയും കോർത്തിണക്കി സാന്റമോണിക്ക ഒരുക്കുന്ന എക്‌സ്‌ക്ലൂസിവ് കാനഡ വിത്ത് അലാസ്‌ക ടൂർ 2025 ജൂൺ ഏഴിന് സിംഗപ്പൂർ എയർലൈൻസിൽ പുറപ്പെടുന്നു. സിയാറ്റിൽ, വാൻകൂവർ, ബാൻഫ്, കാൽഗറി, അലാസ്‌ക എന്നീ പ്രധാന നഗരങ്ങൾ ഉൾപ്പെടുന്ന 16-രാത്രിയും 17-പകലും നീളുന്ന യാത്രയിൽ നിരവധി ആകർഷണങ്ങളാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നായ 'വടക്കിന്റെ ഹോളിവുഡ്' എന്നറിയപ്പെടുന്ന വാൻകൂവറിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. തുടർന്ന് ട്രെക്കിങ് പ്രേമികളുടെ ഇഷ്ടസ്ഥലമായ കാനഡയിലെ വിസ്ലറിലേക്ക് പോകുന്നു. കനേഡിയൻ റോക്കിസിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ലോകപ്രശസ്ത സ്‌കി ഡെസ്റ്റിനേഷൻ സ്‌കിയിങ്ങിനും സ്‌നോബോർഡിങ്ങിനും പ്രശസ്തമാണ്. റോപ്‌വേ ടവറുകൾക്കിടയിലുള്ള ഏറ്റവും ദൈർഘ്യമേറിയ ഫ്രീ സ്പാൻ എന്ന ലോക റെക്കോർഡ് ഉണ്ടായിരുന്ന പീക്ക് 2 പീക്ക് ഗൊണ്ടാള റൈഡ് എക്‌സ്പീരിയൻസാണ് അടുത്തത്. വശങ്ങളിലായി സ്ഥിതി ചെയ്യുന്ന വിസ്ലർ പർവതത്തെയും ബ്ലാക്ക്കോംബ് പർവതത്തെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ ലിഫ്റ്റ് കൂടിയാണിത്. തെളിഞ്ഞ കാലാവസ്ഥയിൽ മഞ്ഞുമൂടിയ പർവതനിരകളുടെ മനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന കേബിൾ കാർ റൈഡ് സഞ്ചാരികൾക്ക് മനംകവരുന്ന എക്‌സ്പീരിയൻസ് ആയിരിക്കും.

വാൻകൂവർ എന്ന തീരദേശ നഗരത്തിൽ നിന്ന് കംലൂപ്സിലേക്ക് പോകുന്നു. ഫ്രേസർ താഴ്വരയിലെ പച്ചപ്പു നിറഞ്ഞ വയലുകളും കോസ്റ്റ്, കാസ്‌കേഡ് പർവതനിരകളുടെ കൊടുമുടികളാൽ ചുറ്റപ്പെട്ട വനങ്ങളും എല്ലാമുള്ള കംലൂപ്‌സിലുണ്ട്. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലവും കനേഡിയൻ റോക്കീസിലെ ഏറ്റവും വലിയ ദേശീയോദ്യാനവുമായ ജാസ്പർ നാഷണൽ പാർക്കാണ് യാത്രയിലെ അടുത്ത ഡെസ്റ്റിനേഷൻ. തിളങ്ങുന്ന ഹിമാനികൾ, സ്ഫടികം പോലെ തെളിഞ്ഞ തടാകങ്ങൾ, സമൃദ്ധമായ വന്യജീവികൾ, മനോഹരമായ വെള്ളച്ചാട്ടങ്ങൾ, മലയിടുക്കുകൾ, നിത്യഹരിത വനങ്ങൾ ഇവയെല്ലാം ഉൾപ്പെടുന്ന ഈ ദേശീയോദ്യാനം ലോകത്തിലെ രണ്ടാമത്തെ വലിയ ഡാർക്ക് സ്‌കൈ പ്രിസർവ് കൂടിയാണ്.

ലക്ഷകണക്കിനു വർഷങ്ങൾ പഴക്കമുള്ള ഐസ്പാളികൾ നിറഞ്ഞ കൊളംമ്പിയ ഐസ്ഫിൽഡ് അഡ്വഞ്ചർ ഈ ടൂറിന്റെ മറ്റൊരു ആകർഷണമാണ്. വടക്കേ അമേരിക്കയിലെ റോക്കി പർവതനിരകളിലെ ഏറ്റവും വലിയ ഐസ് ഫീൽഡാണിത്. കൂടാതെ ഗ്ലേസിയർ സ്‌കൈവാക്ക് അനുഭവം ഇവിടുത്തെ പ്രധാന ആകർഷണമാണ്. അതുപോലെ സൾഫർ പർവതത്തിന്റെ ആകാശക്കാഴ്ചകളൊരുക്കുന്ന ബാൻഫ് ഗൊണ്ടാള റൈഡ് സഞ്ചാരികൾക്ക് മറ്റൊരു അനുഭവമായിരിക്കും. തുടർന്ന് കാനഡയിലെ നാലാമത്തെ വലിയ നഗരമായ കാൽഗറി എക്‌സ്പ്ലോർ ചെയ്തതിനുശേഷം ഒമ്പതാം ദിവസം സീയാറ്റിൽനിന്നും ഈ ടൂറിന്റെ പ്രധാന ആകർഷണമായ നോർവീജിയൻ എൻകോർ ക്രൂസിലുള്ള ഏഴ് ദിവസത്തെ യാത്ര തുടങ്ങുന്നു. 20 നിലകളുള്ള അത്യാഡംബര കപ്പലായ നോർവീജിയൻ എൻകോറിൽ അലാസ്‌കയിലേക്കുള്ള യാത്രയിൽ വൈ ഫൈ & ബീവറേജ്സ് ഉൾപ്പെടുന്ന ഓൾ ഇൻക്ലൂസിവ് ലക്ഷ്വറി എക്‌സ്പീരിയൻസ് ആയിരിക്കും യാത്രപ്രേമികൾക്ക് ലഭിക്കുക.

ജുന, സ്‌കാഗ്വേ, ഗ്ലേസിയർ ബേ, കെച്ചികാൻ, വിക്ടോറിയ പോർട്ട് തുടങ്ങി മനോഹരമായ സ്ഥലങ്ങളും ഒപ്പം അലാസ്‌കയുടെ വശ്യ സൗന്ദര്യവും ഈ ഏഴ് ദിവസത്തെ ക്രൂസ് യാത്രയിൽ ആസ്വദിക്കാം. തുടർന്ന് 16-ാം ദിവസം വാഷിങ്ടൺ സ്റ്റേറ്റിലെ കാസ്‌കേഡ് പർവതനിരകളാൽ ചുറ്റപ്പെട്ട എമറാൾഡ് സിറ്റി എന്നറിയപ്പെടുന്ന സീയാറ്റിലേക്ക് പോകുന്നു. നഗരത്തിലെ സിറ്റി ടൂറും അവിടുത്തെ പ്രശസ്തമായ സ്‌പേസ് നീഡിലും ലോകത്തിലെ ഏറ്റവും വലിയ എയറോസ്‌പേസ് കമ്പനികളിലൊന്നായ ബോയിങ് കമ്പനിയുടെ അലാസ്‌കയിലെ ഏവിയേഷൻ മ്യൂസിയം എക്‌സ്പ്ലോർ ചെയ്യാനും ഈ ടൂറിൽ അവസരമുണ്ട്. ഒരു വിമാനം ഉണ്ടാക്കുന്നതിന്റെ പ്രാരംഭ ഘട്ടം മുതൽ അതിന്റെ പരീക്ഷണ ഘട്ടങ്ങൾ വരെയുള്ള പ്രവർത്തനങ്ങൾ അറിയാനും പഠിക്കാനും ഈ ഫാക്ടറി വിസിറ്റിലൂടെ സാധിക്കും.

മികച്ച താമസ സാകര്യങ്ങളും രുചികരമായ പ്രാദേശിക ഭക്ഷണങ്ങളും ഉൾപെടുത്തികൊണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്ന, എല്ലാ ചെലവുകളും അടങ്ങുന്ന ഈ യാത്ര കൊച്ചിയിൽ നിന്നാണ് പുറപ്പെടുന്നത്. കൂടാതെ യുഎഇയിൽ നിന്നുള്ള യാത്രാപ്രേമികൾക്ക് സാന്റമോണിക്കയുടെ അബുദാബി ഓഫീസ് വഴി ടൂർ ബുക്ക് ചെയ്യാനുള്ള അവസരവും ഉണ്ട്.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക
UAE -  +971 24474130, +971 545849113
Kerala -  04842846999, +91 83040 00999

Content Highlights: santa monica tours and travels