ന്യൂജെൻ വിദ്യാർഥികൾക്ക് ആഗോളനിലവാരമുള്ള വിദ്യാഭ്യാസം സ്വദേശത്ത് എങ്ങനെ ഉറപ്പാക്കാം?

സാങ്കേതികവിദ്യയിലെ പുരോഗതിയും സാമൂഹികമാറ്റങ്ങളും ഉൾക്കൊണ്ടുകൊണ്ട് വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ നടക്കുന്ന കാലഘട്ടമാണിത്. വിമർശനാത്മക ചിന്ത, പ്രശ്‌നപരിഹാരം, സഹകരണം, ഡിജിറ്റൽ സാക്ഷരത എന്നിവയുൾപ്പെടെ വിപുലമായ കഴിവുകളുള്ള ഉദ്യോഗാർഥികളെയാണ് ഇപ്പോൾ തൊഴിലുടമകൾ തേടുന്നത്. നൂതന പ്രവണതകളുടെ ഒപ്പം അപ്‌ഡേറ്റഡ് ആയി നിലനിൽക്കാൻ ഓൺലൈൻ കോഴ്‌സുകളും മൈക്രോക്രെഡൻഷ്യലുകൾ പോലുള്ള സൗകര്യമാർന്ന പഠന ഓപ്ഷനുകളും അഡാപ്റ്റീവ് ലേണിംഗ് ടെക്‌നോളജികളും ഡാറ്റഅനലിറ്റിക്‌സും നിലവിൽവന്നു.
സ്വയംഭരണ സ്ഥാപനങ്ങൾക്ക്, ഇന്റർഡിസിപ്ലിനറി സമീപനങ്ങൾ, നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം, പുതിയ അധ്യാപനരീതികൾ, മൂല്യനിർണയ സാങ്കേതികതകൾ എന്നിവ സമന്വയിപ്പിച്ച്, അവരുടെ പാഠ്യപദ്ധതി രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യമുണ്ട്. വ്യവസായങ്ങൾ, മറ്റ് ബാഹ്യപങ്കാളികൾ എന്നിവരുമായി സജീവമായി ഇടപഴകുന്നതിലൂടെ, അവരുടെ വിദ്യാർഥികളുടെ തൊഴിൽക്ഷമത വർധിപ്പിക്കുന്നു. കൂടാതെ, ഗവേഷണ പ്രോജക്ടുകൾ ഏറ്റെടുക്കാനും പുതിയ ആശയങ്ങൾ പര്യവേക്ഷണം ചെയ്യാനും അവർ പ്രോത്സാഹിപ്പിക്കുന്നു. സ്വയംഭരണസ്ഥാപനങ്ങൾ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് അക്രഡിറ്റേഷനായി പരിശ്രമിച്ചുകൊണ്ട് ഗുണനിലവാര പരിശോധനാ സമ്പ്രദായങ്ങൾ പിന്തുടരുകയും സ്ഥാപനത്തിന്റെ അക്കാദമിക മികവ് നിലനിർത്തുകയും ചെയ്യുന്നു.
വിദ്യാഭ്യാസ, സാങ്കേതിക, മാനേജ്‌മെൻറ്, ബിസിനസ് രംഗങ്ങളിലെ പ്രതിഭാശാലികൾ ഒത്തുചേർന്ന് 2002ൽ പാത്താമുട്ടം എന്ന ഗ്രാമീണാന്തരീക്ഷത്തിൽ ആരംഭിച്ച സെയ്ന്റ്ഗിറ്റ്‌സ് ഗ്രൂപ്പിന് ഇന്ന് അഞ്ച് കലാലയങ്ങൾ ആണ് ഉള്ളത്. എൻജിനീയറിങ് പഠനത്തിനായി സെയ്ന്റ്ഗിറ്റ്‌സ് കോളേജ് ഓഫ് എൻജിനിയറിങ്, കൊമേഴ്‌സ്-ബിസിനസ് പഠനത്തിനായി സെയ്ന്റ്ഗിറ്റ്‌സ് കോളേജ് ഓഫ് അപ്ലൈഡ് സയൻസസ്, മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്ത് സെയ്ന്റ്ഗിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ്, വിവരസാങ്കേതികവിദ്യാമേഖലയിലെ പ്രായോഗികപഠനങ്ങൾക്കായി സെയ്ന്റ്ഗിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡെസ്) പഠനകേന്ദ്രമായ സെയ്ന്റ് ഗിറ്റ്‌സ് ഡിസൈൻ സ്‌കൂൾ എന്നിവയാണ് അതാത് മേഖലകളിൽ ഈടുറ്റ മുദ്ര പതിപ്പിച്ചിരിക്കുന്നത്.
നാക്ക് അക്ക്രെഡിറ്റേഷൻ നേടിയ സെയ്ൻറ്ഗിറ്റ്‌സ് കോളേജ് ഓഫ് അപ്ലൈഡ് സയൻസസ് പുത്തൻ തൊഴിലവസരങ്ങൾക്കുതകുന്ന പ്രോഗ്രാമുകളിലൂടെയും ആഡ് ഓൺ കോഴ്‌സ്‌കളിലൂടെയും യുവതലമുറയെ പ്രഗത്ഭരാക്കുന്നു. 2024 - 2025 അധ്യയന വർഷം മുതൽ കോളേജുകളിൽ നാല് വർഷ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകൾക്കു തുടക്കം കുറിച്ച് സർവകലാശാലകൾ കാലോചിതമായ പരിഷ്‌കരണം വരുത്തി രാജ്യാന്തര ദേശീയതലങ്ങളിലെ ഏറ്റവും മികച്ച കോഴ്‌സുകൾക്കൊപ്പം നിൽക്കുന്ന രീതിയിലാണ് ഓരോ പ്രോഗ്രാമിന്റെയും കോഴ്‌സുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എ.ഐ.സി.ടി.ഇ വിഭാവനം ചെയ്യുന്ന ബി.ബി.എ, ബി.സി.എ പ്രോഗ്രാമുകളും എം.ജി യൂണിവേഴ്‌സിറ്റി വിഭാവനം ചെയ്യുന്ന ബി.എ ഇക്കണോമിക്‌സ്, ബി.എസ്.സി സൈക്കോളജി, ബി.കോം എന്നീ ബിരുദപ്രോഗ്രാമുകളും എം.എസ്.സി (എ.ഐ), എം.കോം എന്നീ ബിരുദാനന്തര പ്രോഗ്രാമുകളും ഇവിടെയുണ്ട്.
ഏറ്റവും പുതിയ സാങ്കേതികവിദ്യകളിൽ വിദ്യാർഥികളെ സജ്ജരാക്കുന്നതിനായി സ്ഥാപിതമായ സെയ്ൻറ്ഗിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ ്ആൻഡ് മെഷീൻ ലേണിംഗ് (എ.ഐ. &എം. എൽ), ഏതു കോഴ്‌സിലുമുള്ള വിദ്യാർഥികൾക്ക് നിർമിതബുദ്ധി, മെഷീൻ ലേണിംഗ് എന്നീ അതിവേഗം വളരുന്ന മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നു. അന്താരാഷ്ട്രരംഗത്തെ മുൻനിര സർവകലാശാലയായ അമേരിക്കയിലെ ലോവലിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് മസാച്ചുസെറ്റ്‌സുമായി ചേർന്ന് പഠനമേഖലയിൽ പുതിയ ഉയരങ്ങൾ താണ്ടുവാൻ ഉതകുന്ന ട്വിന്നിംഗ് പ്രോഗ്രാമുകൾ വിദ്യാർഥികൾക്ക് ആഗോളതലത്തിൽ അവസരങ്ങളുടെ പുതുലോകം തുറക്കുന്നു.
പബ്ലിക് സ്പീക്കിംഗ്, പ്രൊഫഷണൽ റൈറ്റിംഗ്, ബയോഡേറ്റ തയ്യാറാക്കൽ തുടങ്ങിയ സോഫ്റ്റ് സ്‌കില്ലുകളിലുള്ള പരിശീലനം, പ്രത്യേക ആഡ്-ഓൺ കോഴ്‌സുകൾ, വർക്ക് ഷോപ്പുകൾ, സെമിനാറുകൾ, ഹാക്കത്തോണുകൾ എന്നിവ കമ്പനികൾക്ക് മുന്നിൽ സെയ്ന്റ്ഗിറ്റ്‌സ് വിദ്യാർഥികളുടെ റേറ്റിങ് ഉയർത്തിയിട്ടുണ്ട്. യു.ജി.സി മോഡൽ അനുസരിച്ച് ഓൺലൈനിൽ മറ്റു യൂണിവേഴ്‌സിറ്റികളിലെയും കോഴ്‌സെറാ, ലിങ്ക്ഡിൻ തുടങ്ങിയ പ്രമുഖ ഓൺലൈൻ എജ്യുക്കേഷൻ പോർട്ടലുകളിലെയും കോഴ്‌സുകൾ ചെയ്യാനും കരിക്കുലം അനുവദിക്കുന്നുണ്ട്. ഉയർന്ന പൊസിഷനുകളിൽ ജോലി ലഭിക്കുവാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന സുസജ്ജമായ പ്ലേസ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് റ്വഴി ഇരുനൂറിലധികം മികച്ച കമ്പനികളിൽ സ്വദേശത്തും വിദേശത്തുമായി വിദ്യാർഥികൾ ജോലി നേടിയിട്ടുണ്ട്.
കൃത്യസമയത്തുള്ള കോഴ്‌സ് പൂർത്തീകരണവും യഥാസമയത്തുള്ള ഫലപ്രഖ്യാപനവും സെയ്ന്റഗിറ്റ്‌സ് കലാലയത്തിലെ വിദ്യാർഥികളെ പഠന കാലയളവ് പൂർത്തിയാക്കുന്നതിനു മുമ്പ് തന്നെ ജോലി നേടുവാൻ പ്രാപ്തരാക്കുന്നു. ഓട്ടോണോമസ് പദവിയിലൂടെ ഇൻഡസ്ട്രിയുമായി ശക്തമായ ബന്ധം ഉണ്ടാക്കുന്നതിനും ഇന്റേൺഷിപ്പുകളും പ്ലേസ്‌മെന്റുകളും ഉറപ്പാക്കുന്നതിനും സെയ്ന്റ്ഗിറ്റ്‌സിനു സാധിക്കുന്നുണ്ട്. വിദ്യാർഥികളുടെ ഇടയിലെ പുതിയ ആവേശമായ സംരംഭകത്വവും ആരംഭകാലം മുതൽകോളേജ് പ്രോത്സാഹിപ്പിച്ചുവരുന്നു. മികച്ച വിദ്യാർഥികൾക്ക് നിരവധി സ്‌കോളർഷിപ്പുകളും വർഷങ്ങളായി നൽകിവരുന്നു.
Content Highlights: Saintgits