തൊഴിൽ വിപണിയിലെ മാറ്റങ്ങളും പുതിയ പഠന സാധ്യതകളും; ഭാവിയിലേക്ക് എങ്ങനെ ഒരുങ്ങാം?

ആഗോളതലത്തിൽ തൊഴിൽമേഖല വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. ഓട്ടോമേഷൻ, ഡാറ്റാ അനലിറ്റിക്‌സ്, സപ്ലൈചെയിൻ തുടങ്ങിയ രംഗങ്ങളിലെ പുതുമകൾ ബിസിനസ് ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. കേവലമായ അക്കാദമിക അറിവിനപ്പുറം, സാങ്കേതികവിദ്യയിൽ അവഗാഹവും വിമർശനാത്മക ചിന്താശേഷിയും (Critical Thinking) ഉള്ള ഉദ്യോഗാർഥികളെയാണ് കമ്പനികൾ ഇന്ന് ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ, വെല്ലുവിളികൾ നിറഞ്ഞ ഭാവിയെ നേരിടാൻ വിദ്യാർഥികളെ എങ്ങനെ സജ്ജരാക്കാം എന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയൊരു ചോദ്യമാണ്.
പരമ്പരാഗത രീതികളിൽ നിന്ന് മാറി, മാനേജ്‌മെന്റ് പഠനത്തെ പുതിയ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ ഉടച്ചുവാർക്കുകയാണ് മാറ്റത്തെ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ബിരുദത്തിന് ശേഷം മാത്രം തുടങ്ങേണ്ട ഒന്നാണ് മാനേജ്‌മെന്റ് പഠനം എന്ന ധാരണ മാറിക്കഴിഞ്ഞു. ഈ മാറ്റങ്ങൾ ഉൾക്കൊണ്ട്, കോട്ടയം സെയ്ന്റ്ഗിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വ്യവസായ സൗഹൃദമായ രണ്ട് പ്രോഗ്രാമുകൾ അവതരിപ്പിക്കുകയാണ്: ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് എം.ബി.എ, എം.ബി.എ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്.
ഇന്റഗ്രേറ്റഡ് എം.ബി.എ: പ്ലസ് ടു കഴിഞ്ഞാലുടൻ കരിയറിലേക്ക്!
പ്ലസ് ടു പഠനത്തിന് ശേഷം പല വിദ്യാർഥികളും നേരിടുന്ന പ്രധാന പ്രശ്‌നം ഏത് കരിയർ തിരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പമാണ്. ഇതിനൊരു പരിഹാരമാണ് ഇന്റഗ്രേറ്റഡ് എം.ബി.എ. പ്ലസ് ടു കഴിഞ്ഞ ഉടൻ തന്നെ മാനേജ്‌മെന്റ് പഠനം ആരംഭിക്കാമെന്നതാണ് ഇതിന്റെ സവിശേഷത. അടിസ്ഥാന മാനേജ്‌മെന്റ് പാഠങ്ങൾക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ബിസിനസ് അനലിറ്റിക്‌സ്, ഡിസൈൻ തിങ്കിങ്, ലോജിസ്റ്റിക്‌സ്, ഡിജിറ്റൽ ടൂളുകൾ തുടങ്ങിയ നൂതന വിഷയങ്ങളും സെയ്ന്റ്ഗിറ്റ്‌സിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുസ്തക അറിവുകൾക്കപ്പുറം, പ്രായോഗിക പരിശീലനത്തിന് ഈ കോഴ്‌സിൽ വലിയ പ്രാധാന്യം നൽകുന്നുണ്ട്. സോഷ്യൽ ഇമ്മേഴ്ഷൻ പ്രോഗ്രാമുകൾ, ഇൻഡസ്ട്രിയൽ വിസിറ്റുകൾ, ഇന്റേൺഷിപ്പുകൾ എന്നിവയിലൂടെ വിദ്യാർഥികൾക്ക് ബിസിനസ് ലോകത്തെക്കുറിച്ച് നേരിട്ടുള്ള അറിവ് ലഭിക്കുന്നു. അധ്യാപകരുടെ കൃത്യമായ മെന്ററിങ് വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. അഞ്ച് വർഷം പൂർത്തിയാകുമ്പോൾ തൊഴിൽ വിപണിയിലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ അവർ ഏറ്റവും പ്രാപ്തരായിരിക്കും.
എം.ബി.എ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ മാനേജ്‌മെന്റ്: അനന്തസാധ്യതകളുടെ ലോകം!
ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലൂടെ നേരത്തെ പഠനം തുടങ്ങാൻ സാധിക്കാത്തവർക്കോ, ബിരുദം കഴിഞ്ഞിട്ടും തൃപ്തികരമായ ജോലി ലഭിക്കാത്തവർക്കോ, കരിയറിൽ മികച്ചൊരു മാറ്റം ആഗ്രഹിക്കുന്നവർക്കോ വേണ്ടി പ്രത്യേകം തയ്യാറാക്കിയ കോഴ്‌സാണിത്.
മാനുഫാക്ചറിങ്, റീട്ടെയിൽ, ഹെൽത് കെയർ, ഇകൊമേഴ്‌സ് തുടങ്ങി ഏത് മേഖലയിലായാലും സപ്ലൈ ചെയിൻ മാനേജ്‌മെന്റ് ഇന്ന് ബിസിനസിന്റെ നട്ടെല്ലാണ്. ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് പ്രവചിക്കാനും, ഇൻവെന്ററി പ്ലാൻ ചെയ്യാനും, ഗതാഗത സംവിധാനങ്ങളെ നിയന്ത്രിക്കാനും കഴിവുള്ള പ്രൊഫഷണലുകൾക്ക് ഇന്ന് വലിയ ഡിമാൻഡാണുള്ളത്. രാജ്യത്തിന്റെ വികസന പ്രക്രിയയിൽ മുൻകൈയെടുക്കുന്ന വ്യവസായ മാനേജ്‌മെന്റ് സ്ഥാപനമായ സി.ഐ.ഐ.(Confederation of Indian Industry)യുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്‌സുമായുള്ള സഹകരണമാണ് സെയ്ന്റ്ഗിറ്റ്‌സിന്റെ ഈ പ്രോഗ്രാമിനെ വേറിട്ടു നിർത്തുന്നത്. വ്യവസായ രംഗത്തെ പ്രമുഖരും വിദഗ്ധരുമാണ് ഈ കോഴ്‌സിലെ സ്‌പെഷ്യലൈസ്ഡ് ക്ലാസുകൾ നയിക്കുന്നത്. ഇത് വിദ്യാർഥികൾക്ക് തിയറികൾക്കപ്പുറം ഇൻഡസ്ട്രിയിലെ യഥാർഥ വെല്ലുവിളികൾ മനസിലാക്കാൻ അവസരമൊരുക്കുന്നു. ഇന്റേൺഷിപ്പുകളിലൂടെ പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാനും വിദ്യാർഥികൾക്ക് സാധിക്കുന്നു.
ഇതിനൊപ്പം തന്നെ, എ.ഐ.സി.ടി.ഇ (AICTE) അംഗീകാരവും എൻ.ബി.എ (NBA) അക്രഡിറ്റേഷനുമുള്ള സെയ്ന്റ്ഗിറ്റ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് എം.ബി.എ പ്രോഗ്രാമും മികച്ച പ്ലേസ്‌മെന്റ് റെക്കോർഡുകളോടെ മുൻനിരയിലുണ്ട്.
ലോകം കൂടുതൽ പരസ്പരബന്ധിതവും സാങ്കേതികവിദ്യയാൽ നിയന്ത്രിക്കപ്പെടുന്നതുമായി മാറുമ്പോൾ, ജോലി നേടുക എന്നതിലുപരി ദീർഘകാലാടിസ്ഥാനത്തിൽ മാറ്റങ്ങളെ ഉൾക്കൊള്ളാൻ സഹായിക്കുന്ന കോഴ്‌സുകളാണ് രക്ഷിതാക്കളും വിദ്യാർഥികളും തിരഞ്ഞെടുക്കേണ്ടത്. അക്കാദമിക് മികവും തൊഴിൽ നൈപുണ്യവും സമന്വയിപ്പിക്കുന്ന സെയ്ന്റ്ഗിറ്റ്‌സിലെ കോഴ്‌സുകൾ ഈ ലക്ഷ്യം മുൻനിർത്തിയുള്ളവയാണ്. നമ്മുടെ യുവാക്കളെ ഭാവിയുടെ നേതാക്കളായി മാറ്റാൻ വേണ്ടതും അതുതന്നെയാണ്.
കൂടുതൽ വിവരങ്ങൾക്ക്: https://saintgits.org/saintgits-institute-of-management/admissions/
Contact: admissions@saintgits.org, 9895903278
Content Highlights: Prepare for the evolving job market with Saintgits Institute`s Integrated MBA & Logistics/Supply Chain MBA. Gain technical skills & critical thinking for success.