സുരക്ഷിത യാത്രയ്ക്ക് സ്‌പേഷ്യസായ റെനോ ട്രൈബർ

.
.

സമാനതകളില്ലാത്ത യാത്രാനുഭവം നിങ്ങൾക്ക് സമ്മാനിക്കുന്നു, ലോകോത്തര സേഫ്റ്റി ഫീച്ചറുകളുള്ള, സ്‌പേഷ്യസായ റെനോ ട്രൈബർ. ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഇന്ത്യൻ വിപണിയിലേക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത മോഡലാണ് ഈ സെവൻ സീറ്റർ ഫാമിലി കാർ.  

കൂടുതൽ സുരക്ഷിതം
മുന്നിലെ രണ്ട് എയർബാഗുകൾക്ക് പുറമേ സൈഡിലും രണ്ട് എയർബാഗുകൾ, സ്പീഡ് അലേർട്ട് വാണിംഗ്, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളെല്ലാമുള്ള റെനോ ട്രൈബർ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സെവൻ സീറ്റർ ആണ്. അതിനാൽ, ട്രൈബറിൽ നിങ്ങളുടെ കുടുംബത്തോടൊപ്പം സമാധാനപൂർവം നിങ്ങൾക്ക് യാത്ര ചെയ്യാം. ഡ്യുവൽ ടോൺ കളറിലുള്ള എക്സ്റ്റീരിയർ ഇതിനെ കൂടുതൽ ആകർഷമാക്കുന്നു.

എല്ലാത്തിനും സ്ഥലസൗകര്യം
സബ് കോംപാക്ട് ശ്രേണിയിലുള്ള റെനോ ട്രൈബറിൽ എല്ലാത്തിനും സ്ഥലസൗകര്യം ഉണ്ട്. മൊബൈൽ സൂക്ഷിക്കാൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് താഴെയായി പ്രത്യേക ഇടം, ഗിയർ ലിവറിനു മുന്നിലായി വലിയ സ്റ്റോറേജ് സ്‌പെയ്‌സ്, മുന്നിലെ രണ്ടു സീറ്റുകൾക്കിടയിലായി രണ്ട് കപ്പ് ഹോൾഡറുകൾ, ഇതിനു തൊട്ടടുത്തായി ചെറിയ കൂൾഡ് സ്റ്റോറേജ് സ്‌പെയ്‌സ്, ഡാഷ്‌ബോർഡിൽ ഒന്നിനു മുകളിലൊന്നായി രണ്ട് ഗ്ലൗ ബോക്‌സ് എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കുള്ള ചെറു സ്റ്റോറേജ് സ്‌പെയ്‌സുകൾ റെനോ ട്രൈബറിൽ ഉണ്ട്. നിങ്ങളുടെ സാധനങ്ങളെല്ലാം ഈ ഫാമിലി കാറിൽ നിങ്ങൾക്ക് സുരക്ഷിതമായി വയ്ക്കാം. മൂന്നാമത്തെ നിരയിൽ കുട്ടികൾക്കായുള്ള സീറ്റുകളാണ്. അവ അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകളാണ്. അവ മടക്കിയാൽ 625 ലിറ്റർ വരെ ബൂട്ട് സ്‌പെയ്‌സ് ലഭിക്കും. മൂന്നാമത്തെ നിരയിലെ സീറ്റ് എടുത്തു മാറ്റാവുന്നതാണ്. സ്ഥലസൗകര്യം വർധിപ്പിക്കാനായി ഈ സീറ്റുകൾ നമുക്ക് എടുത്തുമാറ്റാം. ഏതാവശ്യത്തിനും ഇതിൽ സ്ഥലമുണ്ട്.

റെനോ ട്രൈബറിനെക്കുറിച്ചുള്ള ഓഫറുകൾ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.renault.co.in/car-offers/triber-offers.html

കൂടുതൽ സുഖപ്രദം
മൾട്ടി ഫങ്ഷൻ സ്റ്റിയറിംങ് വീലാണ് റെനോ ട്രൈബറിന്റേത്. ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, എല്ലാ നിരയിലും നൽകിയിട്ടുള്ള ഉയർന്ന സീറ്റിംഗ് സ്‌പെയ്‌സ് എന്നിവ യാത്ര കൂടുതൽ സുഖപ്രദമാക്കുന്നു.
 
പവർഫുൾ പെർഫോമൻസ്
ഒരുമിച്ച് യാത്ര ചെയ്യാനായി രൂപകൽപ്പന ചെയ്യപ്പെട്ട റെനോ ട്രൈബർ, ഇന്ത്യയിലെയും ഫ്രാൻസിലെയും റെനോ ടീം ഒരുമിച്ച് ഡിസൈൻ ചെയ്ത മോഡലാണ്. ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിൽ എത്തിക്കുന്ന രണ്ടാമത്തെ എംപിവി മോഡലാണിത്. പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ട് വിപണിയിൽ എത്തിയിട്ടുള്ള ട്രൈബറിൽ പെട്രോൾ എൻജിൻ മാത്രമാണ് ഉള്ളത്. 72 ബിഎച്ച്പി പവറും 96 എൻഎം ടോർക്കും നൽകുന്ന 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് ട്രൈബറിൽ ഉള്ളത്. അഞ്ച് സ്പീഡ് മാനുവൽ ആണ് ട്രാൻസ്മിഷൻ. കുറഞ്ഞ മെയിൻറനൻസ് ചെലവും മികച്ച ഇന്ധനക്ഷമതയും റെനോ ഉറപ്പു നൽകുന്നുണ്ട്.

റെനോ ട്രൈബർ ബ്രോഷർ ഡൗൺലോഡ് ചെയ്യാം https://www.renault.co.in/download-a-brochure.html??

കൂടുതൽ വിവരങ്ങൾക്ക് 

https://www.facebook.com/RenaultIndia

https://twitter.com/RenaultIndia

https://www.instagram.com/renaultindia/

https://www.youtube.com/user/RenaultTVIndia

Content Highlights: Renault Triber