കൊച്ചിയിലെ പ്രൈം ലൊക്കേഷനുകളായ മരടിലും കാക്കനാടും തൃപ്പൂണിത്തുറയിലും കസ്റ്റമൈഡ്സ് വില്ലകൾ

കൊച്ചിയിൽ ഒരു സ്വപ്നഭവനം തേടുകയാണോ നിങ്ങൾ? RERA രജിസ്റ്റേഡ് കമ്പനിയായ റെഡ്പോർച്ച് നെസ്റ്റ് ഒരുക്കുന്ന പ്രീമിയം, ബജറ്റ് ഫ്രണ്ട്ലി വില്ലകൾ നിങ്ങൾ കണ്ട സ്വപ്നങ്ങൾക്കും അപ്പുറത്തുള്ളവയാണ്. മനോഹരമായ രൂപകൽപന, ആധുനിക സൗകര്യങ്ങൾ, മികച്ച ലൊക്കേഷൻ, നിർമിതിയിലെ ഗുണമേന്മ എന്നിവയെല്ലാം റെഡ്പോർച്ച് നെസ്റ്റ് നിർമിക്കുന്ന വില്ലകളെ വേറിട്ടതാക്കുന്നു. കൊച്ചിയിലെ പ്രൈം ലൊക്കേഷനുകളിൽ ഉപഭോക്താവിന്റെ ആഗ്രഹങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് ഒരുക്കുന്ന ഈ കസ്റ്റമൈസ്ഡ് വില്ലകൾ ഓരോന്നും മികച്ച നിക്ഷേപങ്ങൾ കൂടിയാണ്.
ആർപിഎൻ ആംപിൾ വില്ലാസ്, മരട്
നെട്ടൂർ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി, പ്രശാന്തമായ അന്തരീക്ഷത്തിൽ, സമകാലിക ജീവിതത്തിന് അനുയോജ്യമായ ഫീച്ചറുകളോടെ റെഡ്പോർച്ച് നെസ്റ്റ് നിർമിക്കുന്ന പ്രീമിയം 3 & 4 BHK വില്ലകളാണ് ആർപിഎൻ ആംപിൾ വില്ലാസ്. നാല് മീറ്റർ ഇന്റേണൽ റോഡുകളും ഓട്ടോമാറ്റിക് എലിവേറ്റഡ് ഗെയ്റ്റുകളും അടക്കം എല്ലാ ആധുനിക സൗകര്യങ്ങളും ഈ പ്രോജക്ടിലുണ്ട്. അബാദ് ന്യൂക്ലിയസ് മാൾ, ഫോറം മാൾ, ക്രൗൺ പ്ലാസ, ലേ മെറിഡിയൻ, ലെയ്ക്ഷോർ ഹോസ്പിറ്റൽ, തേവര സേക്രട്ട് ഹാർട്ട് കോളേജ് തുടങ്ങിയവയെല്ലാം ഇതിന് സമീപത്താണ്. ഇത്തരത്തിൽ ഏതൊരാളും ആഗ്രഹിക്കുന്ന ആക്സസബിലിറ്റി വാഗ്ദാനം ചെയ്യുന്ന പ്രോജക്ടാണിത്.
ആർപിഎൻ പവിത്രം വില്ലാസ്, തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറയിലെ പ്രീമിയം ലൊക്കേഷനായ വടക്കേക്കോട്ടയിൽ റെഡ്പോർച്ച് നെസ്റ്റ് നിർമിക്കുന്ന ആർപിഎൻ പവിത്രം വില്ലാസ് 100% കസ്റ്റമൈസ്ഡ് വില്ലകളാണ്. വടക്കേക്കോട്ട മെട്രോ സ്റ്റേഷൻ, വർമ ഹോസ്പിറ്റൽ, തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡ്, ശ്രീ പൂർണത്രയേശ ക്ഷേത്രം, വൈറ്റില ഹബ് എന്നിവയെല്ലാം ഈ പ്രോജക്ടിനടുത്താണ്. ആമേട ക്ഷേത്രത്തിലേക്കും ചോറ്റാനിക്കര ക്ഷേത്രത്തിലേക്കും ഇവിടെ നിന്ന് എളുപ്പത്തിൽ എത്താം. പൂർണമായും ഉപഭോക്താവിന്റെ താൽപര്യത്തിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്തു നൽകുന്നു എന്നത് ഈ പ്രോജക്ടിന്റെ പ്രധാന സവിശേഷതയാണ്.
ആർപിഎൻ നാലുകെട്ട്, ഇൻഫോപാർക്ക്
കാക്കനാട് ഇൻഫോപാർക്കിന് അടുത്തായി റെഡ്പോർച്ച് നെസ്റ്റ് അവതരിപ്പിക്കുന്ന പുതിയ പ്രോജക്ടാണ് ആർപിഎൻ നാലുകെട്ട്. കേരളത്തിന്റെ വാസ്തുവിദ്യാ പൈതൃകവും സമകാലിക സവിശേഷതകളും ഇടകലർത്തി ആധുനികതയുടെയും പാരമ്പര്യത്തിന്റെയും സമന്വയം ഈ പ്രോജക്ട് വാഗ്ദാനം ചെയ്യുന്നു. 4500 സ്ക്വയർഫീറ്റിൽ നടുമുറ്റവും മറ്റുമായി തികച്ചും പരമ്പരാഗതരീതിയിൽ നാലുകെട്ടിന്റെ മാതൃകയിൽ നിർമിക്കപ്പെടുന്ന വലിയ പ്രോജക്ടാണിത്.
പ്രൈം ലൊക്കേഷനുകളിൽ വില്ലകൾ
കൊച്ചിയിലെ സുപ്രധാന ലൊക്കേഷനുകളിൽ റെഡ്പോർച്ച് നെസ്റ്റിന് നിർമാണം പൂർത്തിയായതും നിർമാണം പുരോഗമിക്കുന്നതുമായ നിരവധി പ്രോജക്ടുകൾ ഉണ്ട്.
റെഡി ടു മൂവ് ഇൻ വില്ലകൾ
ഇൻഫോ പാർക്കിൽ നിന്ന് 10 മിനിറ്റ് ഡ്രൈവ് ചെയ്താൽ എത്തുന്ന ദൂരത്തിലും പുക്കാട്ടുപടിക്കും തേവയ്ക്കലിനും സമീപത്തും റെഡി ടു മൂവ് ഇൻ വില്ലകൾ ലഭ്യമാണ്. കൂടാതെ വാഴക്കാലയ്ക്കും ഇടപ്പള്ളിക്കും അടുത്തായി പ്രീമിയം റെഡി ടു മൂവ് ഇൻ വില്ലകളും ലഭ്യമാണ്.
ഓൺ ഗോയിംഗ് പ്രോജക്ടുകൾ
മരട്, വാഴക്കാല, കീഴില്ലം - പെരുമ്പാവൂർ, ഇൻഫോപാർക്കിൽ നിന്നും 10 മിനിറ്റ് ഡ്രൈവ് ദൂരത്തിൽ (നാലുകെട്ട്), കളമശ്ശേരി മെഡിക്കൽ കോളേജിന് സമീപം, തൃപ്പൂണിത്തുറ, തൃക്കാക്കര എന്നിവിടങ്ങളിലാണ് നിർമാണം പുരോഗമിക്കുന്ന പ്രോജക്ടുകൾ ഉള്ളത്.
കൊച്ചിയിലെ മികച്ച റെസിഡൻഷ്യൽ ഏരിയകളിൽ ഒരു ഗെയ്റ്റഡ് കമ്മ്യൂണിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഈ വില്ലകൾക്ക് RERA രജിസ്ട്രേഷനുള്ള ഒരു കമ്പനിയുടെ വിശ്വാസ്യതയുടെ പിൻബലമുണ്ട്. ഉപഭോക്താവിന്റെ താൽപര്യങ്ങൾക്കും ബജറ്റിനും അനുസരിച്ച് കസ്റ്റമൈസ് ചെയ്ത് നിർമിച്ചു നൽകുന്നതിനാൽ റെഡ്പോർച്ച് നെസ്റ്റിന്റെ പ്രൊഫഷണലിസവും ഉടമയുടെ സ്വപ്നങ്ങളും പ്രതിഫലിക്കുന്ന വീടുകളായിരിക്കും അവ ഓരോന്നും. ഏതൊരു ഐടി പ്രൊഫഷണലും ആഗ്രഹിക്കുന്ന സൗകര്യങ്ങളോടു കൂടിയ വില്ലകൾ റെഡ്പോർച്ച് നെസ്റ്റിന്റെ പ്രോജക്ടുകളുടെ കൂട്ടത്തിലുണ്ട്.
കഴിഞ്ഞ വർഷം കൃത്യസമയത്ത് നിർമാണം പൂർത്തിയാക്കി പ്രോജക്ടുകൾ കൈമാറ്റം ചെയ്ത റെഡ്പോർച്ച് നെസ്റ്റ്, എറണാകുളത്തിന് പുറത്തേക്കും പ്രവർത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2025ൽ തിരുവനന്തപുരത്ത് പുതിയ പ്രോജക്ടിന്റെ നിർമാണം ആരംഭിക്കുകയാണ്. ഈ വർഷം തന്നെ ദുബായിയിൽ പുതിയ ഓഫീസും തുറക്കും. ദീപിക നാഷണൽ ബിസിനസ് എക്സലൻസ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള റെഡ്പോർച്ച് നെസ്റ്റ്, ഗുണനിലവാരത്തോട് അവർക്കുള്ള പ്രതിബദ്ധതയുടെ അടയാളമായി എല്ലാ വില്ലകൾക്കും 10 വർഷത്തെ വാറന്റി വാഗ്ദാനം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് - 0484 4607099, +91 9539 610 999
Content Highlights: Redporch Nest