നിങ്ങളുടെ ശോഭനമായ ഭാവി ഇവിടെ തുടങ്ങുകയാണ് : RUAS - ലെ അഡ്മിഷനും അവസരങ്ങളും

നൂതനവൽക്കരണത്തിനും സംരംഭകത്വത്തിനും പര്യായമായ ബെംഗളൂരുവിന്റെ ഹൃദയഭാഗത്ത് അക്കാദമിക മികവിന്റെയും രൂപാന്തരപ്പെടുത്തുന്ന വിദ്യാഭ്യാസത്തിന്റെയും മുന്നണിപ്പോരാളിയായി രാമയ്യ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസ് (RUAS) നിലകൊള്ളുന്നു. ഭാവിയിലെ പ്രൊഫഷണലുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ, പ്രായോഗികവും വ്യവസായമേഖലയ്ക്ക് അനുയോജ്യമായതുമായ പഠനവുമായി അക്കാദമിക തലത്തെ സംയോജിപ്പിക്കുന്ന ഒരു പ്രശസ്ത സ്ഥാപനമായി RUAS ഉയർന്നുവന്നിരിക്കുന്നു. അടുത്ത അക്കാദമിക് സൈക്കിളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചപ്പോൾ, താൽപര്യമുള്ള വിദ്യാർഥികൾക്കായി വിവിധ വിഷയങ്ങളിൽ അവസരങ്ങളുടെ ശ്രദ്ധേയമായ ഒരു നിര തന്നെ സർവകലാശാല അവതരിപ്പിക്കുന്നു.
കൃത്യതയാർന്ന അഡ്മിഷൻ ഫ്രെയിംവർക്ക്
വ്യക്തത, പ്രവേശനക്ഷമത, മെറിറ്റോക്രസി എന്നിവയ്ക്ക് ഉദാഹരണമാണ് RUAS -ലെ പ്രവേശന പ്രോട്ടോക്കോൾ. ഓൺലൈലായി അപക്ഷേ സമർപ്പിക്കുന്ന വിദ്യാർഥികൾക്കായി സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷയായ RUAS അഡ്മിഷൻ ടെസ്റ്റ് (RUAS-AT) വഴിയാണ് പ്രധാനമായും തിരഞ്ഞെടുപ്പ് നടത്തുന്നത്.
എങ്കിലും JEE, KCET, B.Tech-നുള്ള COMEDK, MAT, CAT, MBA-യ്ക്കും നിയമപഠനത്തിനുമുള്ള CLAT പോലെയുള്ള അംഗീകൃത ദേശീയതല പരീക്ഷകളിൽ മികച്ച സ്കോർ നേടുന്ന വിദ്യാർഥികൾക്ക് സർവകലാശാല ഉപാധികളോടെ ഇളവുകൾ നൽകുന്നു, അതുവഴി മിടുക്കരായ അപേക്ഷകർക്ക് പ്രവേശനം എളുപ്പമാകുന്നു.
ഒരു മൾട്ടി ഡിസിപ്ലിനറി അക്കാദമിക് പോർട്ട്ഫോളിയോ
RUAS-ന്റെ അക്കാദമിക വ്യാപ്തി അതിന്റെ ബോധനപരമായ ആഴം പോലെ തന്നെ മികവുറ്റതാണ്. എൻജിനീയറിങ് ആൻഡ് ടെക്നോളജി, ആർട്ട് ആൻഡ് ഡിസൈൻ, ഡെന്റൽ സയൻസസ്, ഫാർമസി, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, കൊമേഴ്സ്, ലൈഫ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസസ് എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ യൂണിവേഴ്സിറ്റി അതിന്റെ ഭാഗമായ ഫാക്കൽറ്റികളിലൂടെ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു - ആഗോള പ്രസക്തമായ വിധത്തിലുള്ളതും ഭാവിയിലേക്ക് ഉപകാരപ്പെടുന്നതുമായ അറിവ് കൊണ്ട് സർവകലാശാല വിദ്യാർഥികളെ സജ്ജമാക്കുന്നു.
ആപ്ലിക്കേഷൻ ഓറിയന്റഡായ പഠനത്തിന് ബോധപൂർവം ഊന്നൽ നൽകിയാണ് ഓരോ പാഠ്യപദ്ധതിയും തയ്യാറാക്കിയിരിക്കുന്നത്. അത്യാധുനിക റോബോട്ടിക്സ് രൂപകൽപ്പന ചെയ്യുമ്പോഴും പുതിയ ഫാർമസ്യൂട്ടിക്കൽ സംയുക്തങ്ങൾ രൂപപ്പെടുത്തുമ്പോഴും അല്ലെങ്കിൽ ബിസിനസ് ഡാറ്റ വിശകലനം ചെയ്യുമ്പോഴും RUAS -ലെ വിദ്യാർഥികൾ ഈ ആധുനിക ലോകത്ത് ഇടപെടാൻ മാത്രമല്ല, അതിനെ രൂപപ്പെടുത്താനും പ്രാപ്തരാണ്.
യഥാർഥ കഥകൾ, യഥാർഥ സ്വാധീനം
കാര്യക്ഷമത, സ്വഭാവം, സർഗാത്മകത എന്നിവ പരിപോഷിപ്പിക്കുന്നതിൽ സ്ഥാപനത്തിനുള്ള പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ് RUAS -ലെ പൂർവ വിദ്യാർഥികൾ. മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് ബിരുദധാരിയായ ഡോ. മൊയ്നുദീൻ, അക്കാദമിക് മികവും ഇന്റർപേഴ്സണൽ ഫൈനസും തന്നിൽ വളർത്തിയതിന് ഫാക്കൽറ്റിയെ പ്രശംസിക്കുന്നു. അതുപോലെ, മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമിലെ പൂർവ വിദ്യാർഥിയായ സ്നേഹ മുഖർജി പ്രോഗ്രാമിന്റെ സമഗ്രമായ മൂല്യത്തെ സാക്ഷ്യപ്പെടുത്തുന്നു: 'വൈവിധ്യമുള്ള പാഠ്യപദ്ധതിയും പ്രായോഗിക പരിശീലനവുമാണ് എന്നെ യഥാർഥ ലോക ആരോഗ്യ സംരക്ഷണ നേതൃത്വത്തിന് സജ്ജമാക്കിയത്.'
ക്ലാസ് മുറികൾക്കപ്പുറം: സമഗ്ര വികസനം
RUAS ബുദ്ധിയെ പരിശീലിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്; അത് വ്യക്തികളെ സമ്പൂർണമായി പരിപോഷിപ്പിക്കുന്നു. സംരംഭകത്വ സെൽ (ഇ-സെൽ), കൾച്ചറൽ സൊസൈറ്റികൾ, ടെക്നിക്കൽ ഗിൽഡുകൾ തുടങ്ങിയ സ്റ്റുഡന്റ്സ് ക്ലബ്ബുകളുടെ ഒരു നിരതന്നെ ഇവിടെയുണ്ട്. അവ കാമ്പസ് ജീവിതത്തെ സമ്പന്നമാക്കുകയും സുപ്രധാന സോഫ്റ്റ് സ്കിൽസ് വളർത്തിയെടുക്കുകയും ചെയ്യുന്നു. മത്സരാധിഷ്ഠിത ഹാക്കത്തോണുകൾ മുതൽ കമ്യൂണിറ്റി സർവീസ് വരെയുള്ള പ്രോഗ്രാമുകൾ പരമ്പരാഗത പഠനത്തിന് അതീതമായി നേതൃത്വം, സർഗാത്മകത, സഹാനുഭൂതി എന്നീ ഗുണങ്ങളുള്ളവരായി മാറുവാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നു.
സ്കോളർഷിപ്പുകളും സാമ്പത്തിക പിന്തുണയും
ലോകോത്തര വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിക്കുന്നതിന്, RUAS മെറിറ്റ് അധിഷ്ഠിത സ്കോളർഷിപ്പുകളും സാമ്പത്തിക പിന്തുണ നൽകുന്ന പദ്ധതികളും ലഭ്യമാക്കുന്നു. സാമൂഹിക സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ, പ്രതിഭകളെ വളർത്തിയെടുക്കാനുള്ള സർവകലാശാലയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുകയാണ് ഈ സംരംഭങ്ങൾ.
നിങ്ങളുടെ ഉയർച്ചക്ക് തുടക്കം കുറിക്കൂ
ലോകം പോലെ അറിവും ചലനാത്മകമായിരിക്കേണ്ട ഒരു കാലഘട്ടത്തിൽ, RUAS ശക്തവും പ്രസക്തവും വിപ്ലവകരവുമായ ഒരു അക്കാദമിക് അനുഭവം വാഗ്ദാനം ചെയ്യുന്നു. മാറ്റത്തിനായി പരിശ്രമിക്കുന്നവർക്ക്, ആപ്ലിക്കേഷൻ എന്ന ഒറ്റ ചുവടുവെപ്പിലൂടെ ആ യാത്ര ആരംഭിക്കാം.
അഡ്മിഷനുകൾ, പ്രോഗ്രാമുകൾ, യോഗ്യത എന്നിവയെക്കുറിച്ച് കൂടുതൽ അറിയാൻ
- www.msruas.ac.in സന്ദർശിക്കുക
- admissions@msruas.ac.in എന്ന വിലാസത്തിൽ അഡ്മിഷൻ ഡയറക്ടറേറ്റുമായി നേരിട്ട് ബന്ധപ്പെടുക
- +91 80 1000 4444 എന്ന നമ്പറിൽ ബന്ധപ്പെടുക.
Content Highlights: Ramaiah University of Applied Sciences