കൊല്ലം പള്ളിമുക്കില്‍ ഓക്‌സിജന്റെ പുതിയ സ്റ്റോര്‍; ഓഫറുകളോടെ വാങ്ങൂ, സമ്മാനങ്ങള്‍ നേടൂ

-
-

കേരളത്തിന്റെ ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടായ ഓക്‌സിജന്റെ ഏറ്റവും പുതിയ സ്റ്റോര്‍ കൊല്ലത്ത് പള്ളിമുക്കില്‍. സ്റ്റോറിന്റെ ഉദ്ഘാടനം മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി നിര്‍വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍  എം.പി., എന്‍. നൗഷാദ് എം.എല്‍.എ, പ്രസന്ന ഏണസ്റ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.

മികച്ച കാര്‍ പാര്‍ക്കിങ് സൗകര്യത്തോടെ വിശാലമായി ഒരുക്കിയിരിക്കുന്ന കൊല്ലം സ്റ്റോറില്‍ സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലെറ്റുകള്‍, ആക്‌സസറികള്‍, സ്മാര്‍ട്ട് ടിവികള്‍, റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍, എസികള്‍ തുടങ്ങി ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടേയും ഹോം അപ്ലയന്‍സുകളുടേയും വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. അതും പ്രമുഖ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ മോഡലുകള്‍.

മികച്ച കളക്ഷന്‍ മാത്രമല്ല അത്യാകര്‍ഷകമായ ഓഫറുകളും ഓക്‌സിജനില്‍ സജ്ജമാണ്. സ്മാര്‍ട്ട്ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും 25% വരെ ഡിസ്‌കൗണ്ട്, ലാപ്‌ടോപ്പുകള്‍ക്ക് 30% വരെ കിഴിവ്, 70% വരെ വിലക്കുറവില്‍ ആക്‌സസറികള്‍, 60% വിലക്കുറവില്‍ എല്‍ഇഡി ടിവികള്‍, 40% വിലക്കുറവില്‍ എസികള്‍, 35% വിലക്കുറവില്‍ വാഷിങ്ങ് മെഷീന്‍, 30% വിലക്കുറവില്‍ റഫ്രിജറേറ്റര്‍, 50% കിഴിവില്‍ സ്‌മോള്‍ അപ്ലയന്‍സസ് തുടങ്ങിവയാണ് പ്രധാന ഉദ്ഘാടന ഓഫറുകള്‍.

ഓണം പ്രമാണിച്ച് ഓക്‌സിജനില്‍ നിന്ന് ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്ജറ്റുകളും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ബ്രാന്‍ഡുകള്‍ നല്‍കുന്ന രണ്ട് കോടിയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. കൂടാതെ, ഓരോ പര്‍ച്ചേസിലും ഉറപ്പായ ഒട്ടനവധി സമ്മാനങ്ങളും കസ്റ്റമേഴ്സിലേക്കെത്തും.

ഷോപ്പിങ് എളുപ്പവും ലാഭകരവുമാക്കാന്‍ പ്രമുഖ ഫിനാന്‍സ് കമ്പനികളുടെ ക്രെഡിറ്റ് ഡെബിറ്റ് ഇഎംഐ സൗകര്യങ്ങളും പലിശ രഹിത വായ്പാ സൗകര്യങ്ങളുമുണ്ട്. ഇതിനോടൊപ്പം അധിക വര്‍ഷ വാറന്റി നേടാനുള്ള അവസരവും എക്‌സ്‌പേര്‍ട്ട് എക്‌സ്‌ചേഞ്ച് സൗകര്യവും ഉണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് - 9020100100

 

Content Highlights: