ഓറിയോയുടെ ഓണം ആക്ടിവിറ്റി: ലുലുമാളില്‍ പൂക്കള്‍കൊണ്ട് ഒരുക്കിയ ഓറിയോ കുക്കി പൂക്കളം ശ്രദ്ധേയമായി

oreo
oreo

ണാഘോഷത്തോട് അനുബന്ധിച്ച് ലുലുമാളില്‍ സെപ്റ്റംബര്‍ 9ന് ഓറിയോ ഇന്ത്യ ഒരുക്കിയ ഓണപ്പൂക്കളം ഇന്‍സ്റ്റലേഷന്‍ അതിന്റെ തനിമകൊണ്ടും ചാരുതകൊണ്ടും ശ്രദ്ധേയമായി. കോസ്റ്റ കോഫിയുടെയും റോളക്സിന്റെയും സ്റ്റോറുകള്‍ക്കിടയിലുള്ള ആട്രിയത്തില്‍ പൂക്കള്‍ കൊണ്ട് ഓറിയോ കുക്കിയുടെ മാതൃകയിലാണ് ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. 

മുന്‍കാലങ്ങളെ അപേക്ഷിച്ച് തൊടിയില്‍ നിന്നും പൂ പറിച്ച് പൂക്കളം ഒരുക്കുന്നവര്‍ വളരെ കുറവാണ്. പൂന്തോപ്പില്‍ ചെന്നു പൂ പറിച്ചു പൂക്കളം ഇടുന്നതിന്റെ രസം ഒന്നു വേറെ തന്നെയാണ്. ആ അനുഭവം പുതുതലമുറയെ ഓര്‍മ്മിപ്പിക്കാനും അതിന്റെ രസം ഒന്നു കൂടി അനുഭവിക്കാനും ആയി ഓറിയോ ഒരു ഇന്‍സ്റ്റലേഷന്‍ ഒരുക്കി. ഈ ഇന്‍സ്റ്റലേഷന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് പൂക്കള്‍ കിട്ടാനുള്ള ഒരു ഇടമായി മാറി. 

ഓറിയോ കുക്കിയുടെ ആകൃതിയിലുള്ള പൂക്കളത്തിന്റെ അതുല്യമായ ഇന്‍സ്റ്റലേഷന്‍ മാള്‍ സന്ദര്‍ശകര്‍ക്കെല്ലാം ആശ്ചര്യകരവും ഹൃദ്യവുമായ അനുഭവമായി. 20 അടി ത 12 അടി വലുപ്പമുള്ള വലിയ ഇന്‍സ്റ്റലേഷന്‍ ആയിരുന്നു ഓറിയോ ഒരുക്കിയത്. യഥാര്‍ത്ഥ പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ച ഓറിയോ കുക്കി ആയിരുന്നു അതിന്റെ പ്രധാന ആകര്‍ഷണം. ഈ ആക്ടിവിറ്റി അതിലേ കടന്നുപോയ എല്ലാ മാള്‍ സന്ദര്‍ശകരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. ഓറിയോ കുക്കി പൂക്കളത്തില്‍ നിന്ന് പൂക്കള്‍ പറിച്ചെടുത്ത് വീട്ടിലേക്ക് കൊണ്ടുപോയി പൂക്കളം ഒരുക്കാന്‍ ഓറിയോ എല്ലാവരേയും ക്ഷണിച്ചു.

ഈ ആക്ടിവിറ്റിയുടെ ഭാഗമായി എംസി, കഥകളി നര്‍ത്തകര്‍, മാവേലി എന്നിവര്‍ മാള്‍ സന്ദര്‍ശകരുമായി ആശയവിനിമയം നടത്തി. ഓറിയോ പൂക്കളത്തില്‍ നിന്ന് പൂക്കള്‍ പറിക്കാന്‍ അവര്‍ മാള്‍ സന്ദര്‍ശകരെ പ്രോത്സാഹിപ്പിച്ചു. നിരവധി മാള്‍ സന്ദര്‍ശകരും കുടുംബങ്ങളും കുട്ടികളും അവരുടെ വീടുകളില്‍ പൂക്കളം ഒരുക്കുന്നതിനായി ഓറിയോ പൂക്കളത്തില്‍ നിന്ന് പൂക്കള്‍ എടുത്തു.

ഫോട്ടോകള്‍ എടുക്കുന്ന സന്ദര്‍ശകരോട് Oreo India, Club FM, #OreoOruPookalam എന്നീ ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ എംസിയും പ്രൊമോട്ടര്‍മാരും അഭ്യര്‍ത്ഥിച്ചു. ഓറിയോയുടെ ഈ ആക്ടിവിറ്റി വന്‍ വിജയമായിരുന്നു. ഇതിനു മുമ്പ് ഓണത്തോട് അനുബന്ധിച്ച് ഇതുപോലെ പുതുമയുള്ളതും വ്യത്യസ്തവുമായ ഒരു ആക്ടിവിറ്റി നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Content Highlights: oreo onam pookkalam