കെടിയു റാങ്കിങ്ങിൽ സ്വാശ്രയ മേഖലയിൽ തുടർച്ചയായി ഒന്നാമത് MITS Kochi : ബി.ടെക്കിന് അപേക്ഷിക്കാം

എപിജെ അബ്ദുൾ കലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കേരളത്തിലെ എറ്റവും മികച്ച സെൽഫ് ഫിനാൻസിങ് കോളേജുകളുടെ റാങ്കിങ്ങിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടാറുള്ള സ്ഥാപനമാണ് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് (MITS Kochi). എറണാകുളം ജില്ലയിലെ പുത്തൻകുരിശ് എന്ന ഗ്രാമത്തെ, കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച ഈ സ്ഥാപനം, ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ഇതര ഫിനാൻഷ്യൽ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ ഉടമസ്ഥതയിലുള്ളതാണ്. സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ മികവിന്റെ പര്യായമായ ഈ കോളേജിലെ 2026 ബാച്ചിലെ ബി.ടെക് കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

തുടർച്ചയായ വിജയഗാഥ: സർവകലാശാല പരീക്ഷാ ഫലങ്ങളിൽ ഒന്നാമത്

എപിജെ അബ്ദുൾ കലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി (KTU) പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പ്രകാരം, സംസ്ഥാനത്തെ സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന (Self-financing) എൻജിനീയറിങ് കോളേജുകളിൽ ഒന്നാം സ്ഥാനം എംഐടിഎസ് കൊച്ചി നിലനിർത്തി. 2025 -ലെ ബി.ടെക് ബാച്ചിന്റെ വിജയശതമാനത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഈ സ്ഥാപനം, കഴിഞ്ഞ ആറ് വർഷങ്ങളായി ഈ നേട്ടം ആവർത്തിക്കുന്നു. സംസ്ഥാനത്തെ മികച്ച അഞ്ച് എൻജിനീയറിങ് കോളേജുകളിൽ ഒന്നായാണ് എംഐടിഎസ് കൊച്ചി പരിഗണിക്കപ്പെടുന്നത്.

MITS Elevate : കരിയർ സ്വപ്നങ്ങൾക്ക് ചിറകുകൾ

സാധാരണ എൻജിനീയറിങ് പഠനത്തിനപ്പുറം വിദ്യാർഥികളെ ലോകോത്തര പ്രൊഫഷണലുകളാക്കി മാറ്റുന്നതിനായി എംഐടിഎസ് കൊച്ചി അവതരിപ്പിക്കുന്ന നൂതന പ്രോഗ്രാമാണ് MITS Elevate.

100x School- മായി സഹകരണം : പ്രമുഖ ലേണിങ് പ്ലാറ്റ്‌ഫോമായ 100x School -ന്റെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.

കംപ്യൂട്ടർ എൻജിനീറിങ്ങിൽ മികവ് : കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് മേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യകളിൽ വിദ്യാർഥികൾക്ക് പ്രത്യേക വൈദഗ്ധ്യം ഉറപ്പാക്കുന്നു.

യോഗ്യത : JEE പരീക്ഷയിൽ 85 പെർസന്റൈലിൽ അധികം നേടുന്നവർക്കോ KEAM റാങ്ക് 5000 - ത്തിന് താഴെയുള്ളവരോ ആയ മിടുക്കരായ വിദ്യാർഥികൾക്കാണ് ഈ പ്രോഗ്രാമിൽ മുൻഗണന.

മെച്ചപ്പെട്ട തൊഴിലവസരങ്ങൾ : ഉയർന്ന ശമ്പള പാക്കേജുകളുള്ള മികച്ച പ്ലേസ്‌മെന്റുകൾ നേടാൻ ഈ പരിശീലനം വിദ്യാർഥികളെ പ്രാപ്തരാക്കുന്നു.

കോഴ്‌സുകളും നൂതന പഠനരീതികളും

മാറുന്ന കാലത്തിനനുസരിച്ചുള്ള കോഴ്‌സുകളാണ് 2026 അധ്യയന വർഷത്തിലും എംഐടിഎസ് കൊച്ചി വാഗ്ദാനം ചെയ്യുന്നത്:

ബി.ടെക് : കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് (AI), ഇലക്ട്രോണിക്‌സ് എൻജിനീയറിങ് (VLSI Design & Technology)

പി.ജി കോഴ്‌സുകൾ : എം.ടെക് (എഐ & ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, ഇൻഡസ്ട്രിയൽ എൻജിനീയറിങ് സിസ്റ്റം, ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിങ് & ടെക്‌നോളജി), എം.സി.എ (MCA).

സൗകര്യങ്ങളും ഗവേഷണവും

ആധുനിക ലാബ് സൗകര്യങ്ങൾക്ക് പുറമെ ഗവേഷണങ്ങൾക്കായി 'CIDRIE' എന്ന സംവിധാനവും ഇവിടെയുണ്ട്. സ്റ്റാർട്ടപ്പുകൾക്കായി 'B-Hub', സീമെൻസ് കമ്പനി ലാബ് എന്നിവ വിദ്യാർഥികളുടെ നൈപുണ്യ വികസനത്തിനായി പ്രവർത്തിക്കുന്നു. കൂടാതെ, വിദേശ സർവകലാശാലകളായ എസിജെലിക് (ESIGELEC), ഐഎൻപി ടൂളൂസ് (INP Toulouse), ഐഎംടി നോർഡ് (IMT Nord) എന്നിവയുമായി ചേർന്ന് സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്.

അഡ്മിഷൻ 2026: അറിയേണ്ട കാര്യങ്ങൾ

മെറിറ്റ് സീറ്റുകൾ : സർക്കാർ ക്വോട്ടയിലേക്കുള്ള 50% സീറ്റുകൾ KEAM 2026 റാങ്കിന്റെ അടിസ്ഥാനത്തിൽ നികത്തുന്നു.

മാനേജ്‌മെന്റ് ക്വോട്ട : ബാക്കി 50% സീറ്റുകൾ (NRI ഉൾപ്പെടെ) കോളേജ് വെബ്‌സൈറ്റ് വഴി നേരിട്ട് അപേക്ഷ സ്വീകരിച്ച് തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴി നികത്തുന്നു.

സ്‌കോളർഷിപ്പ് : മുത്തൂറ്റ് ഫിനാൻസിന്റെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി അർഹരായ വിദ്യാർഥികൾക്ക് ആകർഷകമായ സ്‌കോളർഷിപ്പുകൾ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും :

വെബ്‌സൈറ്റ് : www.mgmits.ac.in

ഫോൺ : 0484 - 2732100, 2732111, 2733011

Content Highlights: Consistently ranked #1 self-financing engineering college under KTU, Exclusive MITS Elevate program for advanced career placement,Diverse B.Tech specializations including AI, Data Science, and Cybersecurity,Scholarships available via Muthoot Finance CSR initiatives