വെർട്ടിക്കൽ ലക്ഷ്വറിയിൽ പുതിയ മാനങ്ങൾ തീർത്ത് നോയൽ അപ്പാർട്ട്‌മെന്റുകൾ : അനന്യതയാണ് മുഖമുദ്ര

എറണാകുളത്ത് പ്രീമിയം ലൈഫ്‌സ്റ്റൈൽ അപ്പാർട്ട്‌മെന്റുകൾ സ്വന്തമാക്കാൽ പ്ലാനുണ്ടോ? സ്വാകാര്യത ഉറപ്പാക്കുന്ന വിശാലമായ താമസസ്ഥലങ്ങളാണോ നിങ്ങൾ തേടുന്നത്? ആണെങ്കിൽ നോയൽ വില്ലാസ് ആൻഡ് അപ്പാർട്ട്‌മെന്റസിന്റെ എറണാകുളത്തുള്ള അഞ്ച് പ്രീമിയം റെസിഡൻഷ്യൽ പ്രോജക്ടുകൾ കണ്ട് നോക്കൂ.
മൂന്ന് പതിറ്റാണ്ടായി കെട്ടിടനിർമാണ രംഗത്ത് പ്രവർത്തിക്കുന്ന നോയൽ വില്ലാസ് ആൻഡ് അപ്പാർട്ട്‌മെന്റ്‌സ്, സ്വാസ്ഥ്യവും സുസ്ഥിരതയും സംതൃപ്തമായ ബന്ധങ്ങളും ഒത്തുചേരുന്ന മികവാർന്ന ജീവിതശൈലിയുടെ ക്യൂറേറ്ററാണ്. പ്രകൃതിയോടിണങ്ങി നിൽക്കുന്ന മനോഹരമായ നിർമിതികളാണ് തികഞ്ഞ പ്രൊഫഷണലിസത്തോടെ നോയൽ ഒരുക്കുന്നത്.
നോയൽ ക്ലൗഡ്‌വാക്ക്
K- RERA/PRJ/ERN/090/2022
കൊച്ചിയിലെ നെട്ടൂരിലുള്ള നോയൽ ക്ലൗഡ്‌വാക്ക് എന്ന റെഡി ടു മൂവ് ഇൻ പ്രോജക്ട് ഐക്കോണിക് ആയ ട്വിൻ ടവറാണ്, രണ്ട് ടവറുകളെയും ബന്ധിപ്പിക്കുന്ന സവിശേഷമായ സ്‌കൈ ബ്രിഡ്ജ് നൂതനവൽക്കരണത്തിന്റെ പ്രതീകമാണ്. അതിശയിപ്പിക്കുന്ന കാഴ്ചകളും ഇന്റ്യൂറ്റീവ് ആയ ഡിസൈനും ക്യൂറേറ്റഡ് അമനിറ്റീസുമായി, ഈ പ്രോജക്ട് വെർട്ടിക്കൽ ലക്ഷ്വറിയിൽ പുതിയ മാനം രചിക്കുന്നു.
1.85 ഏക്കറിൽ ഗ്രൗണ്ട് + 16 ഫ്‌ളോറുകളിലായി വിശാലമായ 4 & 3 BHK പ്രീമിയം അപ്പാർട്ട്‌മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. രണ്ട് അപ്പാർട്ട്‌മെന്റുകൾ തമ്മിൽ ഭിത്തി ഷെയർ ചെയ്യുന്നില്ല എന്നത് ഈ പ്രോജക്ടിന്റെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഇതിലെ അപ്പാർട്ട്‌മെന്റുകൾ സ്വകാര്യത ഉറപ്പാക്കുന്നു. പനോരമിക് സിറ്റി വ്യൂ നൽകുന്ന ഒരു സിഗ്‌നേച്ചർ സ്‌കൈ ബ്രിഡ്ജ് കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്ന ഇരട്ട ടവറുകൾ, റൂഫ്‌ടോപ്പ് ജോഗിങ് ട്രാക്ക്, ഇൻഫിനിറ്റി എഡ്ജ് പൂൾ, NH 66 ബൈപാസ് ഉൾപ്പടെ നഗരത്തിലെ പ്രധാന ഇടങ്ങളിലേക്കുള്ള മികച്ച ആക്‌സസ് എന്നിവ ഈ പ്രോജക്ടിന്റെ മറ്റ് സവിശേഷതകളാണ്.
നോയൽ പീസ്
K- RERA/PRJ/ERN/180/2023
കൊച്ചിയിലെ വാഴക്കാലയിലുള്ള 85 സെന്റിൽ, 22 നിലകളിലായി ഉയർന്നു നിൽക്കുന്ന നോയൽ പീസിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ഫിനിഷിങ് വർക്കുകൾ നടക്കുന്ന ഈ പ്രോജക്ടിൽ ഒരു നിലയിൽ മൂന്ന് യൂണിറ്റുകൾ മാത്രമേ ഉള്ളു. അത് അപ്പാർട്ട്‌മെന്റുകളുടെ സ്വകാര്യതയും അനന്യതയും വർധിപ്പിക്കുന്നു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ പ്രോജക്ട്, ശാന്തതയും അർഥപൂർണമായ ആഡംബരവും ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നു.
മോഡേൺ ലേഔട്ടിലുള്ള വിശാലമായ 4 & 3 BHK ഭവനങ്ങളാണ് ഇതിലുള്ളത്. ഇവിടേക്ക് എറണാകുളം ടൗണിൽ നിന്നും കാക്കനാട് ഐടി ഹബ്ബിൽ നിന്നും അനായാസം എത്തിച്ചേരാൻ സാധിക്കുന്നു. ഈ പ്രോജക്ടിനു സമീപത്തായി മെട്രോ സ്‌റ്റേഷൻ, മികച്ച സ്‌കൂളുകൾ, മാളുകൾ, ആശുപത്രികൾ എന്നിവ സ്ഥിതിചെയ്യുന്നു. സ്വാസ്ഥ്യം, വിശ്രമം, സംതുലനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ലൈഫ്‌സ്‌റ്റൈൽ അമനിറ്റീസും ഇതിന്റെ സവിശേഷതകളാണ്.
നോയൽ സെൻട്രം
K- RERA/PRJ/ERN/207/2023
കൊച്ചിയിലെ എം.ജി. റോഡിനടുത്തുളള നോയൽ സെൻട്രം, വെറും 44 യൂണിറ്റുകൾ മാത്രമുള്ള ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ്. ഒരു നിലയിൽ നാല് അപ്പാർട്ട്മന്റുകളുള്ള ഈ പ്രോജക്ടിൽ മോഡൽ അപ്പാർട്ട്‌മെന്റുകൾ റെഡിയാണ്. എറണാകുളം നഗരത്തിൽ നല്ലൊരു വിലാസം നൽകുന്ന ഈ പ്രോജക്ടിൽ ചാരുതയാർന്ന ഡിസൈനും സെൻട്രൽ ലിവിങ്ങിന്റെ സൗകര്യങ്ങളും സംയോജിക്കുന്നു.
റിഫൈൻഡായ ഫിനിഷുകളോടു കൂടിയ 4 & 3 BHK പ്രീമിയം യൂണിറ്റുകളാണ് ഈ പ്രോജക്ടിലുള്ളത്. മെട്രോ സ്‌റ്റേഷനുകൾ, ഷോപ്പിങ് മാളുകൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ എന്നിവിടങ്ങളിലേക്ക് നടന്നെത്താവുന്ന ദൂരമേയുള്ളു. സ്മാർട്ടായി രൂപകൽപ്പന ചെയ്ത കോമൺ ഏരിയകളും എയർകണ്ടീഷൻഡ് പാർട്ടി ഹാൾ, എയർകണ്ടീഷൻഡ് ജിം, സ്വിമ്മിങ് പൂൾ, യോഗ ആൻഡ് മെഡിറ്റേഷൻ ഏരിയ തുടങ്ങിയ ആധുനികമായ അമനിറ്റീസും ഈ പ്രോജക്ടിലുണ്ട്.
നോയൽ ഫെതർ
K- RERA/PRJ/ERN/253/2024
കാക്കനാട് മാവേലിപുരത്ത് സീപോർട്ട് എയർപോർട്ട് റോഡിലുള്ള നോയൽ ഫെതർ മിനിമലിസ്റ്റ് ആർക്കിടെക്ചറിനും ആധുനിക സെൻസിബിലിറ്റിക്കും ഉത്തമ ഉദാഹരണമാണ്. സോഫിസ്റ്റിക്കേഷനും കംഫർട്ടും ഇഷ്ടപ്പെടുന്നവർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പ്രോജക്റ്റ് കാക്കനാടിന്റെ ഹൃദയഭാഗത്താണ് സ്ഥിതിചെയ്യുന്നത്.
ബെയ്‌സ്‌മെന്റ് 2 ലെവൽ + ഗ്രൗണ്ട് +25 ഫ്‌ളോറുകളിലായി 49 മനോഹരമായ 4 & 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. ഒരു ഫ്‌ളോറിൽ രണ്ട് അപ്പാർട്ട്‌മെന്റുകൾ മാത്രമേ ഉള്ളു. സ്മാർട്ട് സിറ്റി, ഇൻഫോപാർക്ക്, സ്‌കൂളുകൾ, ആശുപത്രികൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയുടെ സാമീപ്യം, ഇൻഡോർ ബാഡ്മിന്റൺ കോർട്ട്, സ്റ്റീം & സോന, പൂൾ ടേബിൾ റൂം തുടങ്ങിയ പ്രീമിയം അമനിറ്റീസ്, ഒത്തുചേരലുകൾക്ക് യോജിച്ച കമ്യൂണിറ്റി കേന്ദ്രീകൃതമായ ലേഔട്ട് എന്നിവ ഈ പ്രോജക്ടിന്റെ സവിശേഷതകളാണ്.
നോയൽ ടച്ച്
K-RERA/PRJ/ERN/016/2025
കാക്കനാട് മാവേലിപുരത്ത് സ്ഥിതിചെയ്യുന്ന നോയൽ ടച്ച്, ഇഴയടുപ്പമുള്ള ഹൈ റൈസ് ലിവിങ് എക്‌സ്പീരിയൻസ് പ്രദാനം ചെയ്യുന്നു. ഓരോ ഇഞ്ചും തന്മയീഭാവത്തോടും കൃത്യതയോടും കൂടി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പ്രോജക്ട് സ്മാർട്ട് ഫീച്ചറുകൾ, സുരക്ഷ, സ്വച്ഛത എന്നിവ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഉൾച്ചേർക്കുന്നു.
ബെയ്‌സ്‌മെന്റ് 2 ലെവൽ + ഗ്രൗണ്ട് +25 ഫ്‌ളോറുകളിലായി 49 എക്‌സ്‌ക്ലൂസീവ് 3 BHK അപ്പാർട്ടുമെന്റുകളാണ് ഇതിലുള്ളത്. സ്വകാര്യതയും സുരക്ഷയും ഇഴയടുപ്പമുള്ള കമ്യൂണിറ്റി ലിവിങ്ങും ലക്ഷ്യമാക്കിക്കൊണ്ടുള്ള രൂപകൽപ്പനയാണ് ഇതിന്റേത്. സ്വിമ്മിങ് പൂൾ, എയർകണ്ടീഷൻഡ് ജിം, ലാൻഡ്‌സ്‌കേപ്ഡ് ഗാർഡൻ തുടങ്ങിയ അമനിറ്റീസ് ഈ പ്രോജക്ടിലുണ്ട്.
നോയൽ വില്ലാസ് & അപ്പാർട്ട്‌മെന്റ്‌സ്
1995 - ൽ സ്ഥാപിതമായ നോയൽ വില്ലാസ് & അപ്പാർട്ട്‌മെന്റ്‌സ് ഗുണനിലവാരം, വിശ്വാസ്യത, നൂതനവൽക്കരണം, സുസ്ഥിര വികസനം എന്നിവ നെടുംതൂണാക്കി മികവാർന്ന പാരമ്പര്യം കെട്ടിപ്പടുത്തു. കേരളത്തിലെ മികച്ച മൂന്ന് ബിൽഡർമാരിൽ ഒന്നായി എണ്ണപ്പെടുന്ന നോയൽ കൊച്ചി, കോട്ടയം, തിരുവല്ല തുടങ്ങിയ നഗരങ്ങളിൽ പ്രീമിയം അപ്പാർട്ട്‌മെന്റുകളും ലക്ഷ്വറി വില്ലകളും കൊമേഴ്‌സ്യൽ സ്‌പെയ്‌സുകളും കൃത്യതയോടെ കൈമാറ്റം ചെയ്യുന്നു. ഇടപ്പള്ളി, കലൂർ, കാക്കനാട് എന്നിവിടങ്ങളിൽ നോയൽ പുതിയ പ്രോജക്ടുകൾ പ്ലാൻ ചെയ്യുന്നു.
ദീർഘവീക്ഷണമുള്ള എൻജിനീയർമാരായ ജോൺ തോമസും ഗീത ജോണും നയിക്കുന്ന നോയൽ ഗ്രീൻ ആർക്കിടെക്ചറിലെ പയനിയറാണ്. ഗോൾഡ് സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യത്തെ റെസിഡൻഷ്യൽ പ്രോജക്റ്റായ നോയൽ ഗ്രീനേച്ചർ പോലുള്ള IGBC സർട്ടിഫൈഡ് നിർമിതികളിലൂടെ പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നു. ഉപഭോക്തൃ സംതൃപ്തി, കൃത്യസമയത്തെ കൈമാറ്റം, വിൽപ്പനാനന്തര സേവനം എന്നിവയിൽ ശ്രദ്ധപതിപ്പിച്ചുകൊണ്ട്, നോയൽ കാലത്തെ അതിജീവിക്കുന്ന വീടുകൾ നിർമിക്കുന്നു. കേവലം താമസസ്ഥലം മാത്രമല്ല, പൂർണതയുള്ള ജീവിതശൈലിയാണ് നോയൽ ഭവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
Content Highlights: Exclusive 3 & 4 BHK premium apartments across prime Kochi locations.,Projects feature advanced vertical luxury with privacy-focused layouts.,Strategically located near IT hubs, metro stations, and major social infrastructure.