കെ.എസ്.എഫ്.ഇ സ്മാർട്ട് ഗോൾഡ് ഒ.ഡി: ഇനി ആവശ്യങ്ങൾക്ക് അവധി പറയേണ്ട, 50 ലക്ഷം വരെ അക്കൗണ്ടിൽ എത്തും

ഏതുസമയത്തും നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ സാധ്യമാക്കാൻ സഹായകമായ നൂതന പദ്ധതി അവതരിപ്പിക്കുകയാണ് കെ.എസ്.എഫ്.ഇ. സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ് എന്ന ഈ പദ്ധതിയിലൂടെ ഓഫീസിന്റെ പ്രവർത്തന സമയം കഴിഞ്ഞാലും, അവധി ദിവസമായാലും ഒറ്റ ക്ലിക്കിൽ നിങ്ങളുടെ അക്കൗണ്ടിൽ പണം എത്തിക്കാം.
കെ.എസ്.എഫ്.ഇയുടെ ഏതെങ്കിലും ശാഖയിൽ സ്വർണം ഈടായി നിക്ഷേപിച്ചിട്ടുള്ള ഇടപാടുകാർക്ക് ആവശ്യമുള്ളപ്പോൾ എവിടെ നിന്നും പണം പിൻവലിക്കുന്നതിനുള്ള സൗകര്യമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. ജാമ്യമായി സ്വീകരിച്ചിട്ടുള്ള സ്വർണത്തിന് ആനുപാതികമായി 50,000 രൂപ മുതൽ 50 ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്. ഇടപാടുകാർക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഓൺലൈനായി പണം പിൻവലിക്കുന്നതിനും തിരിച്ചടക്കുന്നതിനും സാധിക്കും. കെ.എസ്.എഫ്.ഇയുടെ പവർ ആപ്പ് എന്ന മൊബൈൽ ആപ്പ് വഴിയാണ് പൂർണമായും ഈ സേവനം ലഭിക്കുക.
സവിശേഷതകൾ
· 24×7 സേവനം
· ലളിതമായ നടപടിക്രമങ്ങൾ
· പണം വേഗത്തിൽ പിൻവലിക്കാനും തിരിച്ചടക്കാനുമുള്ള സൗകര്യം
· ഉപയോഗിക്കുന്ന തുകയ്ക്ക് മാത്രം പലിശ
· മറ്റ് ചാർജുകൾ ഇല്ലാതെ മുൻകൂട്ടി അടച്ച് തീർക്കുന്നതിനുള്ള സൗകര്യം
· പരമാവധി കാലയളവ് ഒരു വർഷം
· പലിശ അടച്ച് പുതുക്കുന്നതിനുള്ള സൗകര്യം
· 50,000 രൂപ മുതൽ പരമാവധി 50 ലക്ഷം രൂപ വരെ ലഭിക്കുന്നു
· പലിശ നിരക്ക് - 10.5%
സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ് പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഏത് സമയത്തും ഏത് ദിവസവും എവിടെയിരുന്നും മൊബൈൽ ആപ്പിലൂടെ പണം പിൻവലിച്ച് അവരുടെ ബാങ്ക് അക്കൗണ്ടിൽ എത്തിക്കാം. ഈ സൗകര്യം പ്രയോജനപ്പെടുത്താനായി കെ.എസ്.എഫ്.ഇയിൽ ഗോൾഡ് ഒ.ഡി. അക്കൗണ്ട് തുടങ്ങി സ്വർണം നിക്ഷേപിക്കേണ്ടതുണ്ട്. അതിനായി അടുത്തുള്ള ബ്രാഞ്ച് സന്ദർശിക്കുക. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം കെ.എസ്.എഫ്.ഇ പവർ ആപ്പ് ഡൗൺലോഡ് ചെയ്യുക. പണം പിൻവലിക്കൽ, തിരിച്ചടവ്, പാസ്ബുക്ക് തുടങ്ങിയ സേവനങ്ങൾ ആപ്പ് വഴി ലഭ്യമാകും.
കേരള സർക്കാരിന്റെ സമ്പൂർണ ഉടമസ്ഥതയിലുള്ള കെ.എസ്.എഫ്.ഇ, സർക്കാരിന് കീഴിലുള്ള ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്നാണ്. തുടക്കം മുതൽ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന ചരിത്രവും കേരളത്തിലെ ഏറ്റവും വലിയ ഈ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനത്തിന് സ്വന്തമാണ്. അതിനാൽ, നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റാൻ ഏറ്റവും വിശ്വാസയോഗ്യവും സുരക്ഷിതവുമായ ഒരു മാർഗമാണ് കെ.എസ്.എഫ്.ഇ സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്.
Content Highlights: KSFE