120 വര്‍ഷത്തെ ആയുര്‍വേദ പാരമ്പര്യം; കോട്ടക്കല്‍ ആര്യവൈദ്യശാല ഒ.ടി.സി. ഉല്‍പന്നങ്ങള്‍ വിപണിയില്‍

.
.

ആയുര്‍വേദത്തിന്റെ ഗുണമേന്മയില്‍ ഖ്യാതി കേട്ട കോട്ടക്കല്‍ ആര്യവൈദ്യശാല ഇപ്പോള്‍ ഒ.ടി.സി. ഉല്‍പന്നങ്ങളുടെ വിപണന രംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ്. കോട്ടക്കല്‍ ആര്യവൈദ്യശാലകളുടെ ആശുപത്രികളില്‍ വര്‍ഷങ്ങളായുള്ള ഉപയോഗത്തിലൂടെ അനേകര്‍ക്ക് ഫലപ്രാപ്തി നല്‍കുന്നുവെന്ന് ബോധ്യപ്പെട്ട ഒരു കൂട്ടം ഉല്‍പന്നങ്ങളാണ് ആര്യവൈദ്യശാല ബ്രാഞ്ചുകളിലും ഡീലര്‍ഷിപ്പുകളിലും മറ്റ് പ്രധാന മെഡിക്കല്‍ ഷോപ്പുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമായി ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. രോഗപ്രതിരോധശേഷി പരിപാലനം, ഹസ്ത പരിചരണം, കേശ സംരക്ഷണം, ചര്‍മ പരിചരണം, ശിശു പരിപാലനം തുടങ്ങി നിരവധി വിഭാഗങ്ങളിലായി 15 ഉല്‍പന്നങ്ങളാണ് വില്‍പ്പനക്കായി ആര്യവൈദ്യശാല പുറത്തിറക്കിയിട്ടുള്ളത്.

രോഗപ്രതിരോധശേഷി പരിപാലന വിഭാഗത്തില്‍ പുറത്തിറക്കിയ ച്യവന്യൂള്‍സ്, കോട്ടക്കല്‍ ആര്യവൈദ്യശാല കാലങ്ങളായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന ച്യവനപ്രാശത്തിന്റെ തരി രൂപമാണ്. കഴിക്കാന്‍ കൂടുതല്‍ എളുപ്പത്തിനായാണ് പുതിയ രൂപത്തിലും ച്യവനപ്രാശത്തിന്റെ അതേ രുചിയിലുമായി ച്യവന്യൂള്‍സ് എന്ന പേരില്‍ പുതിയ ഉല്‍പ്പന്നം പുറത്തിറക്കിയിരിക്കുന്നത്. രോഗപ്രതിരോധ വൈകല്യങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ശരീരത്തെ ക്ഷയിപ്പിക്കുന്ന രോഗങ്ങള്‍, എന്നിവയെ അകറ്റി ശരീരത്തെ പുനഃരുജ്ജീവിപ്പിക്കാനും ഓര്‍മശക്തി പകരുവാനും ച്യവന്യൂള്‍സ് ഉത്തമമാണ്.

രോഗപ്രതിരോധശേഷി പരിപാലന വിഭാഗത്തില്‍ തന്നെ കോട്ടക്കല്‍ ആര്യവൈദ്യശാല പുറത്തിറക്കിയ മറ്റൊരു ഉല്‍പ്പന്നമാണ് സി. ഹെല്‍ത് ഫോര്‍ട്ട്. ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ അപര്യാപ്തതകള്‍ പരിഹരിക്കാനും ക്ഷീണമകറ്റി ഓജസും ബലവും നല്‍കുവാനുമായി ആര്യവൈദ്യശാല നിര്‍മിച്ചിട്ടുള്ള ഔഷധമാണ്.

ചര്‍മ പരിചരണ വിഭാഗത്തില്‍ കോട്ടക്കല്‍ ആര്യവൈദ്യശാല പുറത്തിറക്കിയ ഒ.ടി.സി. ഉല്‍പ്പന്നങ്ങളാണ് കോട്ടക്കല്‍ സ്‌കിന്‍ പ്രൊട്ടക്ഷന്‍ സോപ്പും കോട്ടക്കല്‍ സ്‌കിന്‍ കെയര്‍ സോപ്പും. പൂര്‍ണമായും വെജിറ്റബിള്‍ ഓയില്‍ ബേസില്‍ നിര്‍മിച്ചെടുത്ത ഈ ചര്‍മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ആരോഗ്യത്തെ സ്നേഹിക്കുന്നവര്‍ക്ക് മികച്ച ചോയ്സുകളാണ്. ഇത് കൂടാതെ ഇതേ വിഭാഗത്തില്‍ കോട്ടക്കല്‍ ആര്യവൈദ്യശാല ഹെയര്‍ നറിഷിങ്ങ് ഷാംപൂവും പുറത്തിറക്കിയിട്ടുണ്ട്. വിട്ടുമാറാത്ത താരനും തലചൊറിച്ചിലും അകറ്റി മുടിയുടെ ഉള്ളും അളവും നിറവും വര്‍ധിപ്പിക്കുന്ന ഹെയര്‍ നറിഷിങ്ങ് ഷാംപൂവിന് ഇതിനോടകം തന്നെ ആരാധകര്‍ ഒരുപാടുണ്ട്.

പാരമ്പര്യമായി കൈമാറിക്കിട്ടിയ അറിവുകളെ പുതിയ കാലത്തിന് ഗുണകരമാം വിധം പരിഷ്‌ക്കരിച്ച് അവതരിപ്പിക്കാനുള്ള ദീര്‍ഘനാളത്തെ ഗവേഷണങ്ങളുടെ ഫലമായാണ് കോട്ടക്കല്‍ ആര്യവൈദ്യശാല ഒ.ടി.സി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലേക്ക് ചുവടുവെച്ചത്. ആയുര്‍വേദത്തിലൂടെ പ്രകൃതിയിലേക്കും അതുവഴി സംസ്‌കൃതിയിലേക്കും മടങ്ങാനും സമഗ്രമായൊരു ആരോഗ്യ സംസ്‌കാരം ദൈനംദിന ജീവിതത്തില്‍ വളര്‍ത്തിയെടുക്കാനും ആളുകളെ സഹായിക്കുക എന്നതാണ് കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ഈ ഉദ്യമത്തിന്റെ പ്രധാന ലക്ഷ്യം.

Content Highlights: Kottakkal Arya Vaidyasala