കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളോടെ ഐ.വി.എഫ് ചികിത്സ

കിൻഡർ ഹോസ്പിറ്റൽ
കിൻഡർ ഹോസ്പിറ്റൽ

ഐ.വി.എഫ് ചികിത്സാരംഗത്ത് 15 വർഷത്തെ മികവുറ്റ പ്രവർത്തന പാരമ്പര്യമുള്ള കിൻഡർ ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ അതിവിദഗ്ധ സേവനങ്ങൾ ഇപ്പോൾ കൊച്ചിയിലും. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഐ.വി.എഫ് ലാബ്, കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

ഏറ്റവും മികച്ച സാങ്കേതികവിദ്യ, മികവുറ്റ ചികിത്സ

അണ്ഡവും ബീജവും പുറത്തെടുത്ത് ലാബിൽ വച്ച് ബീജസങ്കലനം നടത്തി, ഭ്രൂണം രൂപപ്പെട്ടതിനുശേഷം ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ചികിത്സാരീതിയാണ് ഐ.വി.എഫ്. വായു നിയന്ത്രണത്തിന് വളരെയേറെ പ്രാധാന്യമുള്ള ലാബ് ഇതിന് ആവശ്യമാണ്. ഇത്തരത്തിൽ എയർ ഹാൻഡിലിങ് യൂണിറ്റ് (AHU)  സംവിധാനമുള്ള ലോകോത്തര നിലവാരത്തിലുള്ള ഐ.വി.എഫ് എംബ്രിയോളജി ലാബാണ് കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ അഞ്ച് ദിവസം വരെ ഭ്രൂണത്തെ നിരീക്ഷിക്കാൻ കഴിയുന്ന ബ്ലാസ്റ്റോസിസ്റ്റ് സംവിധാനവും ലഭ്യമാണ്. ഇതുമൂലം ഗുണനിലവാരമുള്ള ഭ്രൂണത്തെ വേർതിരിച്ചെടുക്കുവാൻ സാധിക്കുന്നു. ഭ്രൂണത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ കഴിയുന്ന പി.ജി.ടി സൗകര്യം, ഉയർന്ന നിലവാരമുള്ള ഐയുഐ, ഐ.വി.എഫ്, ഇക്‌സി തുടങ്ങിയ എ.ആർ.ടി (Assisted Reproductive Technology) സേവനങ്ങൾ, ഭാവിയിലേക്ക് സൂക്ഷിച്ചു വെയ്ക്കാവുന്ന എംബ്രിയോ ഫ്രീസിങ്, എഗ്ഗ് ഫ്രീസിങ്, സെമെൻ ഫ്രീസിങ് സംവിധാനങ്ങൾ, എഗ്ഗ് ആൻഡ് സ്‌പേം ഡോണർ പ്രോഗ്രാം, ഭാര്യയുടെയും ഭർത്താവിന്റെയും അണ്ഡവും ബീജവും സംയോജിപ്പിച്ച് ഭ്രൂണമാക്കി മറ്റൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന സറോഗസി ട്രീറ്റ്‌മെന്റ് എന്നിവയെല്ലാം കിൻഡർ ഐവിഎഫിൽ ലഭ്യമാണ്. വന്ധ്യതാ ചികിത്സയുടെ ഭാഗമായി അണ്ഡമോ ബീജമോ സ്വീകരിക്കേണ്ടി വരുന്നവർക്ക്, അത് ആവശ്യപ്പെടുന്ന ധാർമികതയും രഹസ്യാത്മകതയും സംരക്ഷിച്ചുകൊണ്ടാണ് എഗ്ഗ് ആൻഡ് സ്‌പേം ഡോണർ പ്രോഗ്രാം ഇവിടെ ലഭ്യമാക്കുന്നത്.
   
വന്ധ്യതാ ചികിത്സ ഏതുതന്നെയായാലും അതിൽ സ്വകാര്യത ആഗ്രഹിക്കുന്ന ദമ്പതിമാർ നിരവധിയാണ്. ഒരു കുഞ്ഞിന് വേണ്ടി തങ്ങൾ ചികിത്സ എടുക്കുന്നുണ്ടെന്ന് അധികമാരും അറിയരുതെന്ന് ആഗ്രഹിക്കുന്നവരുടെ മാനസികാവസ്ഥ മനസിലാക്കിക്കൊണ്ട്, അവരുടെ സ്വകാര്യത ഉറപ്പുവരുത്താനായി ഈ സെന്ററിൽ ഐ.വി.എഫ് ചികിത്സയ്ക്കായി പ്രത്യേക ബിൽഡിങ് തന്നെ ക്രമീകരിച്ചിട്ടുണ്ട്. പ്രത്യേകമായി സജീകരിച്ചിരിക്കുന്ന ഈ കെട്ടിടത്തിനു പുറമേ ഗർഭിണികൾക്കായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സേവനങ്ങൾ, നവജാത ശിശുക്കൾക്കായി ലെവൽ 3 എൻഐയുസി എന്നിവയും ചേർന്നതാണ് ഈ സെന്റർ. അന്താരാഷ്ട്ര നിലവാരത്തിൽ മികച്ച വിജയ നിലവാരം പുലർത്തുന്ന കിൻഡർ ഐ.വി.എഫ് സെന്ററുകളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്.
 
താങ്ങാവുന്ന നിരക്കിൽ ഐ.വി.എഫ് സൃഷ്ടി പാക്കേജ്

സ്വന്തം കുഞ്ഞ് എന്ന സ്വപ്നം എല്ലാവർക്കും പ്രാപ്യമാകണം എന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തിയ സൃഷ്ടി എന്ന ഐ.വി.എഫ് ചികിത്സ പദ്ധതി ഇപ്പോൾ 44000 രൂപയ്ക്ക് കിൻഡറിൽ ഹോസ്പിറ്റൽസ് കൊച്ചിയിൽ ലഭ്യമാണ്. ഡോക്ടർ കൺസൽറ്റേഷൻ, എഗ്ഗ് പിക്കപ്പ്, ഇക്‌സി, ഫ്രഷ് എംബ്രിയോ ട്രാൻസ്ഫർ എന്നി സേവനങ്ങളാണ് കിൻഡർ ഐ.വി.എഫ് സൃഷ്ടി പാക്കേജിൽ ഉൾപ്പെടുന്നത്.

പാക്കേജിന്റെ ബുക്കിങ്ങിനായി ബന്ധപ്പെടേണ്ട നമ്പർ : 73064 26500
Website : https://www.kinderkochi.com/departments/services/department-of-reproductive-medicine

Content Highlights: Kinder Kochi IVF