കല്യാൺ ഹൊറൈസൺ : തലസ്ഥാനത്തെ പ്രൈം ലൊക്കേഷനിൽ പ്രീമിയം ലൈഫ്‌സ്റ്റൈൽ സമ്മാനിക്കുന്ന ഫ്‌ളാറ്റുകൾ

തലസ്ഥാനത്തെ പ്രധാന ലൊക്കേഷൻ, പ്രീമിയം ലൈഫ്സ്‌റ്റൈൽ സാധ്യമാക്കുന്ന സൗകര്യങ്ങൾ, മികച്ച രൂപകൽപ്പന, വിശ്വാസ്യതയുള്ള ബിൽഡർ... സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഫ്‌ളാറ്റിനെക്കുറിച്ച് നിങ്ങൾക്കുള്ള ആഗ്രഹങ്ങൾ ഇതൊക്കെയാണോ? എങ്കിൽ, കല്യാൺ ഹോംസ് തിരുവനന്തപുരത്ത് നിർമിക്കുന്ന കല്യാൺ ഹൊറൈസൺ മികച്ച ഒരു ചോയ്‌സാണ്. 2027 അവസാനത്തോടെ നിർമാണം പൂർത്തിയാകുന്ന ഈ പ്രോജക്ടിൽ ഇനി ഏതാനും യൂണിറ്റുകൾ മാത്രമാണ് വിൽപ്പനയ്ക്കുള്ളത്.

കല്യാൺ ഹൊറൈസൺ K-RERA/PRJ/TVM/033/2023

കല്യാൺ ഹോംസിന്റെ തിരുവനന്തപുരത്ത് വെമ്പാലവട്ടത്തുള്ള ഓൺഗോയിങ് പ്രോജക്ടാണ് കല്യാൺ ഹൊറൈസൺ. കിംസ് ഹോസ്പിറ്റലിനടുത്തുള്ള ഈ പ്രോജക്ടിൽ നിന്ന് എയർപോർട്ട്, ടെക്നോപാർക്ക്, ലുലു മാൾ തുടങ്ങിയ പ്രധാന ഇടങ്ങളിലേക്കെല്ലാം എളുപ്പത്തിൽ എത്താം. 100 യൂണിറ്റുകളുള്ള ഈ പ്രോജക്ടിൽ 2 & 3 ബിഎച്ച്‌കെ അപ്പാർട്ട്മെന്റുകളാണ് ഉള്ളത്.

ജീവിതം ആസ്വാദ്യകരമാക്കാനും ആരോഗ്യകരമാക്കാനും അനുയോജ്യമായ നിരവധി അമനിറ്റീസ് ഈ പ്രോജക്ടിൽ കല്യാൺ ഹോംസ് ഒരുക്കുന്നുണ്ട്. ഫിറ്റ്‌നസിന് പ്രധാന്യം നൽകുന്നവർക്കായി ഹെൽത്ത് ക്ലബ്, സിനിമകൾ ഇഷ്ടപ്പെടുന്നവർക്കായി മിനി തീയറ്റർ, വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കായി എയർകണ്ടീഷൻ ചെയ്ത വർക്ക് സ്‌റ്റേഷൻ, അതിഥികൾക്കായി ഗസ്റ്റ് സ്യൂട്ട്, സ്വിമ്മിങ് പൂൾ വിത്ത് ടോഡ്‌ലേഴ്‌സ് പൂൾ, എയർ കണ്ടീഷൻഡ് പാർട്ടി ഹാൾ, ഓപ്പൺ ഹാഫ് ബാസ്‌കറ്റ്‌ബോൾ കോർട്ട്, ഓപ്പൺ ബാഡ്മിന്റൺ കോർട്ട്, ചിൽഡ്രൻഡസ് പ്ലേ ഏരിയ, കെയർടെയ്‌ക്കേഴ്‌സ് റൂം, കോമൺ ഇവി ചാർജിങ് പ്രൊവിഷൻ, കോമൺ ഏരിയയിലെ ഇലക്ട്രിസിറ്റി ചാർജുകൾ കുറയ്ക്കുന്നതിനായി റൂഫ് ടോപ്പിൽ സോളാർ പവർ തുടങ്ങിയ അമനിറ്റീസെല്ലാം ഈ പ്രോജക്ടിലുണ്ട്. ഉന്നത നിലാവരത്തിലുള്ള ബിൽഡിങ് മെറ്റീരിയലുകളും ഫിറ്റിങ്ങുകളുമാണ് കല്യാൺ ഹൊറൈസണിന്റെ നിർമാണത്തിനായി ഉപയോഗിക്കുന്നത്.

മികച്ച കണക്ടിവിറ്റിയുള്ള ലൊക്കേഷൻ

എല്ലാ സൗകര്യങ്ങളും സമീപത്തായുള്ള, മികച്ച കണക്ടിവിറ്റിയുള്ള ലൊക്കേഷനിലാണ് കല്യാൺ ഹൊറൈസൺ. എൻഎച്ച് ബൈപ്പാസിലേക്ക് ഈ പ്രോജക്ടിൽ നിന്ന് 500 മീറ്റർ മാത്രം ദൂരമേയുള്ളു. തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിലേക്ക് 4 കിലോമീറ്ററും പേട്ട റെയിൽവേ സ്റ്റേഷനിലേക്ക് 3.9 കിലോ മീറ്ററും വേളി റെയിൽവേ സ്‌റ്റേഷനിലേക്ക് 1.2 കിലോ മീറ്ററും ആണ് ദൂരം. കേന്ദ്രീയ വിദ്യാലയ, എംജിഎം സ്‌കൂൾ, ഗുഡ്‌ഷെപ്പേർഡ് സ്‌കൂൾ, മെഡിക്കൽ കോളേജ്, ആൾ സെയ്ന്റ്‌സ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും കിംസ്, ലൂർദ്, അനന്തപുരി, മെഡിക്കൽ കോളേജ് ആശുപത്രി തുടങ്ങിയ ആശുപത്രികളും ലുലു മാളും മാൾ ഓൾ ട്രാവൻകൂർ, വേളി ടൂറിസ്റ്റ് വില്ലേജ് എന്നിവയും ഇതിന് സമീപത്താണ്.

കല്യാൺ ഹോംസ്

ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും മുൻനിര ജ്വല്ലറി ബ്രാൻഡായ കല്യാൺ ജുവലേഴ്‌സിന്റെ പ്രൊമോട്ടേഴ്‌സിൽ നിന്നുള്ള കമ്പനിയാണ് കല്യാൺ ഹോംസ്. ക്രിസിൽ റേറ്റിങ്ങിൽ ഉയർന്ന റാങ്കിങ് നേടിയിട്ടുള്ള കല്യാൺ ഹോംസ്, നിർമാണ മികവിനുള്ള അംഗീകാരമായി ഒട്ടനവധി അവാർഡുകൾ നേടിയിട്ടുണ്ട്. ഉയർന്ന ഗുണമേന്മ, കരുത്തുറ്റ എൻജിനീയറിങ്, കൃത്യസമയത്തെ കൈമാറ്റം എന്നിവയിൽ സ്ഥിരതയാർന്ന പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന ബ്രാൻഡാണിത്. ഉന്നത നിലവാരത്തിലുള്ള സാങ്കേതികവിദ്യയും ലോകോത്തര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങളും സംയോജിപ്പിച്ചുകൊണ്ടാണ് കല്യാൺ വിവിധ വിഭാഗത്തിലുള്ള പ്രോജക്ടുകൾ നിർമിക്കുന്നത്. 2011 - ൽ പ്രവർത്തനമാരംഭിച്ച കല്യാൺ ഹോംസിന് തിരുവനന്തപുരം, കൊച്ചി, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നീ പ്രമുഖ നഗരങ്ങളിലായി നിരവധി പ്രീമിയം പ്രോജക്ടുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ: 90201 55555

വെബ്‌സൈറ്റ് : www.kalyanhomes.in

Content Highlights: Located in prime Vembalavattom, Thiruvananthapuram near KIMS Hospital, Offering 2 and 3 BHK luxury apartments across 100 units, Loaded with modern amenities like solar power, mini theater, and health club, Project completion scheduled for late 2027 with limited units remaining, Built by trusted builder Kalyan Homes with high-quality construction standards