കല്യാൺ ഗെയ്റ്റ്‌വേ: ആരെയും വിസ്മയിപ്പിക്കുന്ന ചാരുത, ആധുനിക സൗകര്യങ്ങൾ

കല്യാൺ ഗെയ്റ്റ്‌വേ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്
കല്യാൺ ഗെയ്റ്റ്‌വേ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

തിരുവനന്തപുരത്ത് ഷോപ്പിംഗിനും എന്റർടെയ്ന്റ്‌മെന്റിനും യാത്രകൾക്കും സൗകര്യമുള്ള മികച്ച ലൊക്കേഷനിൽ ഫ്‌ളാറ്റ് അന്വേഷിക്കുകയാണോ നിങ്ങൾ? വിശ്വാസ്യതയുള്ള ഒരു ബിൽഡർ ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ഫ്‌ളാറ്റാണോ നിങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്? എങ്കിൽ കല്യാൺ ഡവലപ്പേഴ്‌സിന്റെ ഓൺഗോയിംഗ് റെസിഡൻഷ്യൽ പ്രോജക്ടായ കല്യാൺ ഗെയ്റ്റ്‌വേ കണ്ടുനോക്കൂ. മികവുറ്റവ മോഹിക്കുന്നവർക്ക് നിശ്ചയമായും ഈ പ്രോജക്ട് ഇഷ്ടമാകും.

കല്യാൺ ഗെയ്റ്റ്‌വേ
(റ്റൈ നമ്പർ - K-RERA/PRJ/055/2020)

തിരുവനന്തപുരത്ത് ലുലുമാളിനടുത്തായി എൻഎച്ച് ബൈപ്പാസിൽ കല്യാൺ ഡവലപ്പേഴ്‌സ് നിർമിക്കുന്ന ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് കല്യാൺ ഗെയ്റ്റ്‌വേ. 76.5 സെന്റിൽ നിർമാണം പുരോഗമിക്കുന്ന ഈ പ്രോജക്ട് 2024-ൽ പൂർത്തിയാകും. ആകെ 90 യൂണിറ്റുകളാണ് ഇതിലുള്ളത്. 2 & 3 BHK അപ്പാർട്ട്‌മെന്റുകളാണ് അവ. ഇനി ഏതാനും 2 & 3 BHK അപ്പാർട്ട്‌മെന്റുകൾ മാത്രമാണ് വിൽക്കുവാനുള്ളത്.

അഴകും ആഡംബരവും കൈകോർത്തു നിൽക്കുന്ന അപ്പാർട്ട്‌മെന്റുകളാണ് കല്യാൺ ഗെയ്റ്റ്‌വേയിലേത്. ഉയർന്ന ജീവിതശൈലിക്ക് അനുയോജ്യമായ അമിനിറ്റീസ് എല്ലാം കല്യാൺ ഗെയ്റ്റ്‌വേയിൽ ഏറ്റവും മികവോടെ സജ്ജീകരിച്ചിട്ടുണ്ട്. സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്, മിനി തീയേറ്റർ, മൾട്ടിപർപ്പസ് ഹാൾ, ചിൽഡ്രൻസ് പ്ലേഏരിയ, ബിസിനസ് സെന്റർ, ഗസ്റ്റ് സ്യൂട്ട്, സെന്റ്രലൈസ്ഡ് ഗ്യാസ് സപ്ലൈ, പൊതുവിടങ്ങളിൽ സൗരോർജം തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇതിലുണ്ട്.
 
കെട്ടിട നിർമാണത്തിനായി പൊറോതെം ബ്രിക്‌സാണ് ഉപയോഗിച്ചുള്ളത്. മികച്ച തെർമൽ - സൗണ്ട് ഇൻസുലേഷനുള്ള പൊറോതെം ബ്രിക്‌സ് ജലാംശം അധികം വലിച്ചെടുക്കില്ല. അതിനാൽ ചുവരിൽ ഈർപ്പവും വിള്ളലും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഉയർന്ന ഗുണമേന്മയുള്ള ബിൽഡിംഗ് മെറ്റീരിയലുകൾ മാത്രം ഉപയോഗിച്ചുകൊണ്ടാണ് കല്യാൺ ഗെയ്റ്റ്‌വേ നിർമിക്കുന്നത്.

ലൊക്കേഷൻ

എൻ എച്ച് 47 ബൈപ്പാസിൽ ലുലു മാളിൽ നിന്ന് 500 മീറ്റർ മാത്രം അകലത്തിൽ, എല്ലാ സൗകര്യങ്ങളും സമീപത്തുള്ള മികച്ച ലൊക്കേഷനിലാണ് കല്യാൺ ഗെയ്റ്റ് വേ സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്ന് അഞ്ച് മിനിറ്റ് ഡ്രൈവ് ചെയ്താൽ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തും. ടെക്‌നോപാർക്കിലേക്കും ഇൻഫോസിസിലേക്കും 5-7 മിനിറ്റ് ഡ്രൈവ് ദൂരമേയുള്ളു. കിംസ് ഹോസ്പിറ്റലും ഈ പ്രോജക്ടിനു സമീപത്താണ്. കേന്ദ്രീയ വിദ്യാലയ, എംജിഎം, ഗുഡ് ഷെപ്പേർഡ് എന്നിവയാണ് കല്യാൺ ഗെയ്റ്റ് വേയ്ക്ക് അടുത്തുള്ള സ്‌കൂളുകൾ. മെഡിക്കൽ കോളേജിലേക്ക് 5 കിലോമീറ്ററും പേട്ട റെയിൽവേസ്റ്റേഷനിലേക്ക് 3.9 കിലോമീറ്ററും ആണ് ദൂരം.

കല്യാൺ ഡെവലപ്പേഴ്‌സ്

കല്യാൺ ജുവലേഴ്‌സിന്റെ പ്രൊമോട്ടേഴ്‌സിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയാണ് കല്യാൺ ഡവലപ്പേഴ്‌സ്. ഉയർന്ന ഗുണമേന്മ, കരുത്തുറ്റ എൻജിനീയറിംഗ്, കൃത്യസമയത്തെ കൈമാറ്റം എന്നിവയിൽ സ്ഥിരതയാർന്ന പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന ബ്രാൻഡാണിത്.
 
കല്യാൺ ഡെവലപ്പേഴ്‌സിലെ മോഡൽ അപ്പാർട്ട്‌മെന്റ് കാണുന്നതിനും മറ്റ് വിവരങ്ങൾക്കുമായി ബന്ധപ്പെടുക-

ഫോൺ :  90201 55555
ഇമെയിൽ : sales@kalyandevelopers.com

Content Highlights: kalyan gateway, marketing feature