കൈരളി അനോഘ ഗാർഡൻസ്: സമാനതകളില്ലാത്ത ജീവിതസൗകര്യങ്ങൾ സമ്മാനിക്കുന്ന വില്ലകൾ

.
.

തൃശൂരിൽ അമല നഗറിൽ കൈരളി ഹോംസ് നിർമിക്കുന്ന അനോഘ ഗാർഡൻസ് എന്ന ലക്ഷ്വറി വില്ലാ പ്രോജക്ട് എല്ലാ അർഥത്തിലും അനുപമമാണ്. കന്റംപററി സ്റ്റൈലിലുള്ള ചാരുതയാർന്ന ഡിസൈനും ആധുനിക സൗകര്യങ്ങളും പച്ചപ്പ് നിറഞ്ഞ പരിസരവും ഈ വില്ലകളെ വേറിട്ടതാക്കുന്നു.അമല ആശുപത്രിക്ക് സമീപത്തായി, ഒരു ഏക്കറിൽ പുതുതായി നിർമാണം ആരംഭിച്ചിരിക്കുന്ന ഈ പ്രോജക്ടിൽ 3 & 4 BHK യുടെ 17 വില്ലകളാണുള്ളത്. 70 ലക്ഷം രൂപ മുതൽ വിലയിൽ 3 BHK വില്ലകൾ ലഭ്യമാണ്.1400 മുതൽ 2200 സ്‌ക്വയർ ഫീറ്റ് വരെ വിസ്തീർണത്തിൽ അവ നിർമിക്കുന്നു. വാങ്ങുന്നവർക്ക് അവരുടെ താൽപര്യത്തിന് അനുസരിച്ച് വില്ലകൾ കസ്റ്റമൈസ് ചെയ്യാനും കൈരളി ഹോംസ് അവസരം നൽകുന്നുണ്ട്.

അമിനിറ്റീസ്
സുരക്ഷ, എന്റർടെയ്ൻമെന്റ്, ആരോഗ്യ സംരക്ഷണം, ഒത്തുചേരൽ.. എന്തിനും അനുയോജ്യമായ ഒട്ടനവധി അമിനിറ്റീസ് അനോഘ ഗാർഡൻസിൽ കൈരളി ഹോംസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ്, യോഗ ഹാൾ, അസോസിയേഷൻ റൂം, റീഡിങ് റൂം എന്നിവയോട് കൂടി ക്ലബ്ബ് ഹൗസ്, എക്വിപ്‌മെന്റുകളോടു കൂടിയ കിഡ്സ് പ്ലേ ഏരിയ, ലാൻഡ്‌സ്‌കേപ്ഡ് ഗാർഡൻ, 24 x 7 സെക്യൂരിറ്റി, സിസിടിവി സർവെയ്‌ലൻസ്, ഗാർഡ് റൂം, ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കണക്ഷനും ഡിജിറ്റൽ / കേബിൾ ടിവി കണക്ഷനും വേണ്ടിയുള്ള പ്രൊവിഷൻ, ഇന്റർകോം സൗകര്യം, അണ്ടർഗ്രൗണ്ട് കേബിൾ വഴിയുള്ള ഇൻഡിവിജ്വൽ ഇലക്ട്രിക് കണക്ഷൻ, ഇൻഡിവിജ്വൽ - കോമൺ മീറ്റർ ബോർഡുകൾക്കുള്ള ഇലക്ട്രിക്കൽ റൂം എന്നീ അമിനിറ്റീസുണ്ട്.

വാട്ടർ മാനേജ്‌മെന്റിനു വേണ്ടി ശുദ്ധീകരിച്ച ഭൂഗർഭ ജലം ലഭിക്കുന്ന കോമൺ ഓവർഹെഡ് ടാങ്ക്, ഓരോ വില്ലയ്ക്കും വാട്ടർ ടാങ്ക്, വാട്ടർ അതോറിറ്റിയുടെ വെള്ളത്തിനു വേണ്ടിയുള്ള പ്രൊവിഷൻ, കോമൺ റെയ്ൻ വാട്ടർ ഹാർവെസ്റ്റിംഗ് സിസ്റ്റം, കോമൺ ഓപ്പൺ വെൽ, ബോർ വെൽ, ഇൻഡിവിജ്വൽ ഗാർബേജ് ഡിസ്‌പോസൽ സിസ്റ്റം എന്നീ സംവിധാനങ്ങൾ ഈ പ്രോജക്ടിൽ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ ഓരോ വില്ലയ്ക്കും രണ്ട് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, സെക്യൂരിറ്റികൾക്കും ഡ്രൈവർമാർക്കും സേർവന്റ്‌സിനും വേണ്ടി കോമൺ ടോയ്‌ലറ്റ്, ടൈൽ പാകിയ അഞ്ചു മീറ്റർ വീതിയുള്ള ഇന്റേണൽ റോഡ്, അവിടെ സ്ട്രീറ്റ് ലൈറ്റ്, പ്രൈവറ്റ് കോർട്ടിയാർഡ്, മെയ്ന്റനൻസ് ഓൺ കോൾ എന്നിവയും ഈ പ്രോജക്ടിലുണ്ട്. ആധുനികമായ ഇത്രയധികം അമിനിറ്റീസ് ഉൾക്കൊള്ളുന്ന അനോഘ ഗാർഡൻസ്, തൃശൂരിലെ ഇത്തരത്തിലുള്ള അപൂർവം പ്രോജക്ടുകളിൽ ഒന്നാണ്.

ലൊക്കേഷൻ

തൃശൂരിലെ മികച്ച റെസിഡൻഷ്യൽ ഹബ്ബുകളിൽ ഒന്നായ അമല നഗറിലാണ് അനോഘ ഗാർഡൻസ് സ്ഥിതി ചെയ്യുന്നത്. അമല ഹോസ്പിറ്റലിൽ നിന്നും ഒരു കിലോമീറ്റർ മാറി, ചിറ്റിലപ്പിള്ളി റോഡിലുള്ള ഈ പ്രോജക്ടിനു സമീപത്തായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ആശുപത്രിയും എല്ലാമുണ്ട്. ഐഇഎസ് എൻജിനീയറിങ് കോളേജ്, ശോഭ സിറ്റി മാൾ, സംസ്‌കൃത സർവകലാശാല, ശ്രീ ശാരദ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ, ശിവ ക്ഷേത്രം, ചീരക്കുഴി സുബ്രഹ്മണ്യ ക്ഷേത്രം, രാമൻചിറ ക്ഷേത്രം, സെന്റ് ജോസഫ്‌സ് ചർച്ച്, മേരി റാണി പബ്ലിക് സ്‌കൂൾ എന്നിവയെല്ലാം ഇതിനടുത്താണ്. 1.10 കിലോമീറ്റർ പോയാൽ തൃശൂർ - ഗുരുവായൂർ ഹൈവേയിൽ എത്തും. ഗുരുവായൂരിലേക്ക് 15 കിലോമീറ്ററാണ് ഇവിടെ നിന്നുള്ള ദൂരം.

കൈരളി ഹോംസ്

ഭവനനിർമാണ രംഗത്ത് 25 വർഷത്തെ പാരമ്പര്യമുള്ള നേതൃനിര നയിക്കുന്ന കൈരളി ഹോംസ് തൃശൂരിലെ മുൻനിര ബിൽഡർമാരിൽ ഒന്നാണ്. സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ, അതിന് അനുയോജ്യമായ ഭവന നിർമിതികളുമായി കഴിഞ്ഞ 12 വർഷമായി കൈരളി ഹോംസ് പ്രവർത്തിക്കുന്നു. ചാരുതയാർന്ന ഡിസൈനിങ്ങും എൻജിനീയറിങ് വൈദഗ്ധ്യവും ഗുണമേന്മയും ഒത്തുചേർന്ന നിർമാണം കൈരളി ഹോംസിനെ വിശ്വാസ്യതയുള്ള ബിൽഡറാക്കി മാറ്റി. സമയബന്ധിതമായ കൈമാറ്റവും മികവുറ്റ വിൽപ്പനാനന്തര സേവനവും കൈരളി ഹോംസിന്റെ സ്വീകാര്യതയ്ക്ക് മാറ്റ് കൂട്ടൂന്നു. അനോഘ ഗാർഡൻസ് ബുക്ക് ചെയ്യുന്നവർക്ക് 10 മാസത്തിനകം നിർമാണം പൂർത്തിയാക്കി വില്ലകൾ കൈമാറ്റം ചെയ്യുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
Tel : 80 86 44 44 31 / 37
E-mail : info@kairalihomes.com
www.kairalihomes.com

Content Highlights: Kairali homes