തൃശ്ശൂരിലെ മികച്ച ലൊക്കേഷനിൽ മികവുറ്റ സൗകര്യങ്ങളോടെ അപ്പാർട്ട്‌മെന്റുകൾ, വില്ലകൾ

.
.

മനോഹരമായ ഡിസൈൻ, മികച്ച ലൊക്കേഷൻ, ഗുണമേന്മയുള്ള നിർമിതി, വിശ്വാസ്യതയുള്ള ബിൽഡർ... ഇതൊക്കെയാണോ വാങ്ങാൻ ആഗ്രഹിക്കുന്ന വീടിനെക്കുറിച്ച് നിങ്ങൾക്കുള്ള ഡിമാന്റുകൾ? എങ്കിൽ തൃശ്ശൂരിലെ മുൻനിര ബിൽഡറായ കൈരളി ഹോംസിന്റെ ഫ്‌ളാറ്റുകളും വില്ലകളും കണ്ടുനോക്കൂ. മികച്ച ലൊക്കേഷനുകളിൽ നിർമിക്കപ്പെടുന്ന ഈ പ്രോജക്ടുകൾ ഭാവിയിലേക്കുള്ള സുരക്ഷിതമായ നിക്ഷേപങ്ങൾ കൂടിയാണ്.ഭവനനിർമാണ രംഗത്ത് 25 വർഷത്തെ പാരമ്പര്യമുള്ള നേതൃനിര നയിക്കുന്ന കൈരളി ഹോംസ്, 13 വർഷമായി തൃശ്ശൂരിൽ പ്രവർത്തിക്കുന്നു. ചാരുതയാർന്ന ഡിസൈനുകളും എൻജിനീയറിങ് വൈദഗ്ധ്യവും ഗുണമേന്മയും ഒത്തുചേർന്ന നിർമാണം കൈരളി ഹോംസിന്റെ സവിശേഷതയാണ്. സമയബന്ധിതമായ കൈമാറ്റവും മികവുറ്റ വിൽപ്പനാനന്തര സേവനവും കൈരളി ഹോംസിന്റെ സ്വീകാര്യതയ്ക്ക് മാറ്റ് കൂട്ടൂന്നു.

കൈരളി ബാൻസുരി

തൃശ്ശൂർ പൂങ്കുന്നത്തുള്ള ന്യൂ ലോഞ്ച് പ്രോജക്ടായ ബാൻസുരി അപ്പാർട്ട്‌മെന്റ്‌സ് കൈരളി ഹോംസിന്റെ പത്താമത്തെ പ്രോജക്ടാണ്. ഗ്രൗണ്ട് + നാല് നിലകളിലായി 12 ഫ്‌ളാറ്റുകളാണ് ഇതിൽ ഉണ്ടായിരിക്കുക. 1 & 2 BHK വില്ലകൾ 600 മുതൽ 1075 വരെ സ്‌ക്വയർ ഫീറ്റ് വലുപ്പത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു.

24 X 7 സെക്യൂരിറ്റി, സിസിടിവി സർവെയ്‌ലൻസ്, സെക്യൂറിറ്റി ക്യാബിൻ, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ, ഡിജിറ്റൽ/ കേബിൾ ടിവി കണക്ഷൻ, ഇന്റർകോം ഫെസിലിറ്റി, ജനറേറ്റർ ബായ്ക്ക് അപ്പ്, സോളാർ പവർ (ഓൺ ഗ്രിഡ്), ഫയർ ഫൈറ്റിംഗ് സിസ്റ്റം, ശുദ്ധീകരിച്ച ഭൂഗർഭ ജലം ലഭിക്കുന്ന കോമൺ ഓവർഹെഡ് ടാങ്ക്, റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്, ഗാർബേജ് ഡിസ്‌പോസൽ സിസ്റ്റം, കിണർ, എല്ലാ ടോയ്‌ലറ്റുകളിലേക്കും അടുക്കളയിലേക്കും സോളാർ വാട്ടർ ഹീറ്ററിൽ നിന്നുള്ള ചൂടുവെള്ളം, ഇൻസിനറേറ്റർ, പാസഞ്ചർ ലിഫ്റ്റ്, വിശാലമായ കാർ പാർക്കിംഗ്, സെക്യൂരിറ്റിക്കും ഡ്രൈവർമാർക്കും സേർവന്റ്‌സിനും കോമൺ ടോയ്‌ലറ്റ്, മെയ്ന്റനൻസ് ഓൺ കോൾ, ഭിന്നശേഷിക്കാർക്കുള്ള ആക്‌സസ്, സെൻട്രലൈസ്ഡ് ഗ്യാസ് സിസ്റ്റത്തിനുള്ള പ്രൊവിഷൻ, സന്ദർശകർക്കുള്ള കാർ പാർക്കിംഗ് തുടങ്ങിയ അമിനിറ്റീസെല്ലാം ഈ പ്രോജക്ടിൽ ഉണ്ടായിരിക്കുന്നതാണ്.
 

പൂങ്കുന്നം സെന്ററിൽ നിന്നും 300 മീറ്ററിനുള്ളിലാണ് കൈരളി ബാൻസുരി നിർമിക്കപ്പെടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും 500 മീറ്ററിനുള്ളിൽ തന്നെ ലഭ്യമാണ്. ഗവൺമെന്റ് ലോ കോളേജ്, ദേവമാത സ്‌കൂൾ, ഹരി ശ്രീ സ്‌കൂൾ, വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റൽ, ദയ ഹോസ്പിറ്റൽ, അശ്വിനി ഹോസ്പിറ്റൽ എന്നിവ ഇതിന് സമീപത്താണ്. കളക്ട്രേറ്റിലേക്ക് 2.6 കിലോ മീറ്ററും സ്വരാജ് റൗണ്ടിലേക്ക് 2 കിലോ മീറ്ററുമാണ് മാത്രമാണ് ദൂരം.
 
അനോഘ ഗാർഡൻസ്

തൃശൂരിൽ അമല നഗറിൽ കൈരളി ഹോംസ് നിർമിക്കുന്ന ലക്ഷ്വറി വില്ലാ പ്രോജക്ടാണ് അനോഘ ഗാർഡൻസ്. അമല ആശുപത്രിക്ക് സമീപത്തായി, ഒരേക്കർ സ്ഥലത്ത് പുതുതായി നിർമാണം ആരംഭിച്ച ഈ പ്രോജക്ടിൽ കന്റംപററി സ്‌റ്റൈലിലുള്ള മൂന്നും നാലും ബെഡ്‌റൂമുകളോടു കൂടിയ 15 വില്ലകളാണുള്ളത്. 1400 മുതൽ 2500 സ്‌ക്വയർ ഫീറ്റ് വരെ വലുപ്പത്തിലുള്ള വില്ലകൾ വാങ്ങുന്നവരുടെ താൽപര്യമനുസരിച്ച് കസ്റ്റമൈസ് ചെയ്യാനും അവസരമുണ്ട്.

അമല ഹോസ്പിറ്റലിൽ നിന്നും ഒരു കിലോമീറ്ററിനുള്ളിൽ, ചിറ്റിലപ്പിള്ളി റോഡിലുള്ള ഈ പ്രോജക്ടിനു സമീപത്തായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ആശുപത്രിയും എല്ലാമുണ്ട്. ഐഇഎസ് എൻജിനീയറിങ് കോളേജ്, ശോഭ സിറ്റി മാൾ, സംസ്‌കൃത സർവകലാശാല, ശ്രീ ശാരദ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ, ശിവ ക്ഷേത്രം, ചീരക്കുഴി സുബ്രഹ്മണ്യ ക്ഷേത്രം, രാമൻചിറ ക്ഷേത്രം, സെന്റ് ജോസഫ്സ് ചർച്ച്, മേരി റാണി പബ്ലിക് സ്‌കൂൾ എന്നിവയെല്ലാം ഇതിനടുത്താണ്. ഒരു കിലോമീറ്റർ പോയാൽ തൃശ്ശൂർ - ഗുരുവായൂർ ഹൈവേയിൽ എത്തും. ഗുരുവായൂരിലേക്ക് 15 കിലോമീറ്ററാണ് ഇവിടെ നിന്നുള്ള ദൂരം. തൃശ്ശൂരിന്റെ വികസനത്തിൽ മാറ്റുകൂട്ടുന്ന ഹയാത്ത് റിജൻസി, ലുലു കൺവെൻഷൻ സെൻറർ, സിവിൽ സ്റ്റേഷൻ, കോടതി സമുച്ചയം, ഉയർന്നുവരുന്ന കിൻഫ്ര പാർക്ക്, മറ്റു ഷോപ്പിംഗ് മാളുകൾ തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്ന പുഴക്കൽ / അയ്യന്തോളിൽ നിന്നും 5 മിനിറ്റ് ഡ്രൈവ് മാത്രമാണ് അനോഘ ഗാർഡൻസിലേക്കുള്ള ദൂരം.
 

ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ്, യോഗ ഹാൾ, അസോസിയേഷൻ റൂം, റീഡിങ് റൂം എന്നിവയോട് കൂടിയ ക്ലബ്ബ് ഹൗസ്, എക്വിപ്മെന്റുകളോടു കൂടിയ കിഡ്‌സ് പ്ലേ ഏരിയ, ലാൻഡ്സ്‌കേപ്ഡ് ഗാർഡൻ, 24 x 7 സെക്യൂരിറ്റി, സിസിടിവി സർവെയ്ലൻസ്, ഗാർഡ് റൂം, ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കണക്ഷനും ഡിജിറ്റൽ / കേബിൾ ടിവി കണക്ഷനും വേണ്ടിയുള്ള പ്രൊവിഷൻ, ഇന്റർകോം സൗകര്യം, അണ്ടർഗ്രൗണ്ട് കേബിൾ വഴിയുള്ള ഇൻഡിവിജ്വൽ ഇലക്ട്രിക് കണക്ഷൻ, ഇൻഡിവിജ്വൽ - കോമൺ മീറ്റർ ബോർഡുകൾക്കുള്ള ഇലക്ട്രിക്കൽ റൂം, ശുദ്ധീകരിച്ച ഭൂഗർഭ ജലം ലഭിക്കുന്ന കോമൺ ഓവർഹെഡ് ടാങ്ക്, ഓരോ വില്ലയ്ക്കും വാട്ടർ ടാങ്ക്, വാട്ടർ അതോറിറ്റിയുടെ വെള്ളത്തിനുള്ള പ്രൊവിഷൻ, കോമൺ റെയ്ൻ വാട്ടർ ഹാർവെസ്റ്റിംഗ് സിസ്റ്റം, ഓപ്പൺ വെൽ, ബോർ വെൽ, ഇൻഡിവിജ്വൽ ഗാർബേജ് ഡിസ്പോസൽ സിസ്റ്റം എന്നീ അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്.

ഓരോ വില്ലയ്ക്കും രണ്ട് കാറുകൾ പാർക്കിംഗ് സൗകര്യം, സെക്യൂരിറ്റിക്കും ഡ്രൈവർമാർക്കും സേർവന്റ്സിനും കോമൺ ടോയ്ലറ്റ്, ടൈൽ പാകിയ അഞ്ചു മീറ്റർ വീതിയുള്ള ഇന്റേണൽ റോഡ്, അവിടെ സ്ട്രീറ്റ് ലൈറ്റ്, പ്രൈവറ്റ് കോർട്ടിയാർഡ്, മെയ്ന്റനൻസ് ഓൺ കോൾ എന്നിവയും ഈ പ്രോജക്ടിലുണ്ട്.  ഇത്രയധികം ആധുനിക അമിനിറ്റീസ് ഉൾക്കൊള്ളുന്ന വില്ലാ പ്രോജക്ടുകൾ തൃശ്ശൂരിൽ അപൂർവമാണ്.

കൂടുതൽ വിവരങ്ങൾക്ക്
Tel : 80 86 44 44 31 / 37

E-mail : info@kairalihomes.com
www.kairalihomes.com

Content Highlights: Kairali Homes