തൃശ്ശൂർ അമല നഗറിൽ കൈരളി ഹോംസിന്റെ ക്ലബ്ബ്ഹൗസോടുകൂടി വില്ല പ്രോജക്ട്: വില 70 ലക്ഷം മുതൽ

.
.

സമകാലിക ശൈലിയിൽ ഹരിതഭംഗി നിറഞ്ഞ അന്തരീക്ഷത്തിൽ ടൗണിനടുത്ത് എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീട് - ഇതാണോ നിങ്ങളുടെ സ്വപ്നം? തൃശ്ശൂരിലാണ് നിങ്ങൾ ഇത്തരത്തിൽ ഒരു വീട് ആഗ്രഹിക്കുന്നതെങ്കിൽ അമല നഗറിൽ കൈരളി ഹോംസ് നിർമിക്കുന്ന അനോഘ ഗാർഡൻസ് എന്ന ലക്ഷ്വറി വില്ലാ പ്രോജക്ട് മികച്ച ഒരു ചോയ്‌സാണ്. അമല ആശുപത്രിക്ക് സമീപത്തായി, ഒരേക്കർ സ്ഥലത്ത് പുതുതായി നിർമാണം ആരംഭിച്ച ഈ പ്രോജക്ടിൽ കന്റംപററി സ്‌റ്റൈലിലുള്ള മൂന്നും നാലും ബെഡ്‌റൂമുകളോടു കൂടിയ 17 വില്ലകളാണുള്ളത്. 1400 മുതൽ 2500 സ്‌ക്വയർ ഫീറ്റ് വരെ വലുപ്പത്തിലാണ് അവ ഒരുക്കുന്നത്. നിങ്ങളുടെ താൽപര്യമനുസരിച്ച് സ്വന്തം വില്ല കസ്റ്റമൈസ് ചെയ്യാവുന്നതാണ്.

എല്ലാ സൗകര്യങ്ങളുമുള്ള ലൊക്കേഷൻ
തൃശ്ശൂരിലെ മികച്ച റെസിഡൻഷ്യൽ ഹബ്ബുകളിൽ ഒന്നായ അമല നഗറിലാണ് അനോഘ ഗാർഡൻസ്. അമല ഹോസ്പിറ്റലിൽ നിന്നും ഒരു കിലോമീറ്ററിനുള്ളിൽ, ചിറ്റിലപ്പിള്ളി റോഡിലുള്ള ഈ പ്രോജക്ടിനു സമീപത്തായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ആശുപത്രിയും എല്ലാമുണ്ട്. ഐഇഎസ് എൻജിനീയറിങ് കോളേജ്, ശോഭ സിറ്റി മാൾ, സംസ്‌കൃത സർവകലാശാല, ശ്രീ ശാരദ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ, ശിവ ക്ഷേത്രം, ചീരക്കുഴി സുബ്രഹ്മണ്യ ക്ഷേത്രം, രാമൻചിറ ക്ഷേത്രം, സെന്റ് ജോസഫ്സ് ചർച്ച്, മേരി റാണി പബ്ലിക് സ്‌കൂൾ എന്നിവയെല്ലാം ഇതിനടുത്താണ്. ഒരു കിലോമീറ്റർ പോയാൽ തൃശ്ശൂർ - ഗുരുവായൂർ ഹൈവേയിൽ എത്തും. ഗുരുവായൂരിലേക്ക് 15 കിലോമീറ്ററാണ് ഇവിടെ നിന്നുള്ള ദൂരം.

തൃശ്ശൂരിന്റെ വികസനത്തിൽ മാറ്റുകൂട്ടുന്ന ഹയാത്ത് റിജൻസി, ലുലു കൺവെൻഷൻ സെൻറർ, സിവിൽ സ്റ്റേഷൻ, കോടതി സമുച്ചയം, ഉയർന്നുവരുന്ന കിൻഫ്ര പാർക്ക്, മറ്റു ഷോപ്പിംഗ് മാളുകൾ തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്ന പുഴക്കൽ / അയ്യന്തോൾ നിന്നും 5 മിനിറ്റ് ഡ്രൈവ് മാത്രമാണ് അനോഘ ഗാർഡൻസിലേക്കുള്ള ദൂരം. തൃശ്ശൂരിൽ നിന്നു തുടങ്ങി പുഴക്കൽ- അമല - കുന്നംകുളം - കുറ്റിപ്പുറം വരെയുള്ള സംസ്ഥാനപാത നാലുവരിയായി കോൺക്രീറ്റ് റോഡ് ആക്കി മാറ്റുന്ന പ്രവർത്തനം അതിവേഗം നടന്നുവരികയാണ്.

ഇത്രയേറെ അമിനിറ്റീസുള്ള വില്ലകൾ അപൂർവം

സുരക്ഷ, എന്റർടെയ്ൻമെന്റ്, ആരോഗ്യ സംരക്ഷണം, ഒത്തുചേരൽ.. എന്തിനും അനുയോജ്യമായ ഒട്ടനവധി അമിനിറ്റീസ് അനോഘ ഗാർഡൻസിൽ കൈരളി ഹോംസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ്, യോഗ ഹാൾ, അസോസിയേഷൻ റൂം, റീഡിങ് റൂം എന്നിവയോട് കൂടി ക്ലബ്ബ് ഹൗസ്, എക്വിപ്മെന്റുകളോടു കൂടിയ കിഡ്‌സ് പ്ലേ ഏരിയ, ലാൻഡ്സ്‌കേപ്ഡ് ഗാർഡൻ, 24 x 7 സെക്യൂരിറ്റി, സിസിടിവി സർവെയ്ലൻസ്, ഗാർഡ് റൂം, ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കണക്ഷനും ഡിജിറ്റൽ / കേബിൾ ടിവി കണക്ഷനും വേണ്ടിയുള്ള പ്രൊവിഷൻ, ഇന്റർകോം സൗകര്യം, അണ്ടർഗ്രൗണ്ട് കേബിൾ വഴിയുള്ള ഇൻഡിവിജ്വൽ ഇലക്ട്രിക് കണക്ഷൻ, ഇൻഡിവിജ്വൽ - കോമൺ മീറ്റർ ബോർഡുകൾക്കുള്ള ഇലക്ട്രിക്കൽ റൂം എന്നീ അമിനിറ്റീസ് ഈ വില്ലാ പ്രോജക്ടിലുണ്ട്.

വാട്ടർ മാനേജ്മെന്റിനു വേണ്ടി ശുദ്ധീകരിച്ച ഭൂഗർഭ ജലം ലഭിക്കുന്ന കോമൺ ഓവർഹെഡ് ടാങ്ക്, ഓരോ വില്ലയ്ക്കും വാട്ടർ ടാങ്ക്, വാട്ടർ അതോറിറ്റിയുടെ വെള്ളത്തിനു വേണ്ടിയുള്ള പ്രൊവിഷൻ, കോമൺ റെയ്ൻ വാട്ടർ ഹാർവെസ്റ്റിംഗ് സിസ്റ്റം, കോമൺ ഓപ്പൺ വെൽ, ബോർ വെൽ, ഇൻഡിവിജ്വൽ ഗാർബേജ് ഡിസ്പോസൽ സിസ്റ്റം എന്നീ സംവിധാനങ്ങൾ ഈ പ്രോജക്ടിൽ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ ഓരോ വില്ലയ്ക്കും രണ്ട് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, സെക്യൂരിറ്റികൾക്കും ഡ്രൈവർമാർക്കും സേർവന്റ്സിനും വേണ്ടി കോമൺ ടോയ്ലറ്റ്, ടൈൽ പാകിയ അഞ്ചു മീറ്റർ വീതിയുള്ള ഇന്റേണൽ റോഡ്, അവിടെ സ്ട്രീറ്റ് ലൈറ്റ്, പ്രൈവറ്റ് കോർട്ടിയാർഡ്, മെയ്ന്റനൻസ് ഓൺ കോൾ എന്നിവയും ഈ പ്രോജക്ടിലുണ്ട്. അനോഘ ഗാർഡൻസ് പോലെ ആധുനികമായ ഇത്രയധികം അമിനിറ്റീസ് ഉൾക്കൊള്ളുന്ന വില്ലാ പ്രോജക്ടുകൾ തൃശ്ശൂരിൽ അപൂർവമാണ്.

കൈരളി ഹോംസ്
ഭവനനിർമാണ രംഗത്ത് 25 വർഷത്തെ പാരമ്പര്യമുള്ള നേതൃനിര നയിക്കുന്ന കൈരളി ഹോംസ് തൃശ്ശൂരിലെ മുൻനിര ബിൽഡർമാരിൽ ഒന്നാണ്. സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിൽ, അതിന് അനുയോജ്യമായ ഭവന നിർമിതികളുമായി കഴിഞ്ഞ 13 വർഷമായി കൈരളി ഹോംസ് പ്രവർത്തിക്കുന്നു. ചാരുതയാർന്ന ഡിസൈനിങ്ങും എൻജിനീയറിങ് വൈദഗ്ധ്യവും ഗുണമേന്മയും ഒത്തുചേർന്ന നിർമാണം കൈരളി ഹോംസിനെ വിശ്വാസ്യതയുള്ള ബിൽഡറാക്കി മാറ്റി. സമയബന്ധിതമായ കൈമാറ്റവും മികവുറ്റ വിൽപ്പനാനന്തര സേവനവും കൈരളി ഹോംസിന്റെ സ്വീകാര്യതയ്ക്ക് മാറ്റ് കൂട്ടൂന്നു. കൈരളി ഹോംസിന്റെ ലക്ഷ്വറി വില്ലാ പ്രോജക്ടായ അനോഘ ഗാർഡൻസ് ബുക്ക് ചെയ്യുന്നവർക്ക് 10 മാസത്തിനകം നിർമാണം പൂർത്തിയാക്കി വില്ലകൾ കൈമാറ്റം ചെയ്യുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
Tel : 80 86 44 44 31 / 37
E-mail : info@kairalihomes.com
www.kairalihomes.com

Content Highlights: Kairali Homes