×

ജൊബോയ് ഡൗണ്‍ലോഡ് ചെയ്യൂ, ഒറ്റ ക്ലിക്കില്‍ ഇലക്ട്രീഷ്യനും പ്ലംബറുമെല്ലാം വീട്ടിലെത്തും.

ഓഫീസിൽ വളരെ പ്രധാനപ്പെട്ട മീറ്റിങ്ങുള്ള ദിവസം രാവിലെ വീട്ടിലെ മോട്ടോർ കേടായി. അതിഥികൾ വരുന്ന ദിവസം തന്നെ മുറിയിലെ എ.സി പ്രവർത്തിക്കുന്നില്ല. ഇത്തരത്തിൽ നമ്മുടെ വീട്ടിൽ പലതരത്തിലുള്ള അറ്റകുറ്റപ്പണികളും ആവശ്യമായി വരാറുണ്ട്. എന്നാൽ ഇത്തരം ജോലികൾ ചെയ്യുന്നവരെ പെട്ടെന്നു കിട്ടുകയുമില്ല. ഈ പ്രശ്നത്തിനുള്ള മികവുറ്റ പരിഹാരമാണ് ജൊബോയ് എന്ന ആപ്ലിക്കേഷൻ.

ഒരു വീടിനെ കേന്ദ്രീകരിച്ചുള്ള എല്ലാ ജോലികളും ഒരു ആപ്പിൽ ഉൾപ്പെടുത്തി പരിചയസമ്പന്നരും വിശ്വസ്തരുമായ തൊഴിലാളികളെ ആവശ്യക്കാരുമായി ബന്ധിപ്പിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ജൊബോയ്.ആകാശത്തിനു താഴെയുള്ളതെല്ലാം ഓരൊറ്റ ക്ലിക്കിൽ ലഭ്യമാകുന്ന ഇക്കാലത്ത്, സാങ്കേതിക വിദ്യയും സേവനവും സമന്വയിപ്പിച്ച് രൂപകല്പന ചെയ്തെടുത്ത ഈ ആപ്പ് നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ആർക്കും ലളിതമായി ഉപയോഗിക്കാവുന്ന യൂസർ ഇന്റർഫേസ് ആണ് ഈ ആപ്പിന്റേത്.

ഇലക്ട്രീഷ്യൻ, പ്ലംബർ, കാർപെന്റർ, ടാക്സി, എസി മെക്കാനിക്ക്, ഗാർഡനർ, കംമ്പ്യൂട്ടർ സർവ്വീസ്, ലോൺഡ്രി, മെഡിക്കൽ സർവീസ്, കേക്ക് ഡെലിവറി തുടങ്ങി വീടുമായി ബന്ധപ്പെട്ട 36 സേവനങ്ങൾ ജൊബോയ് ആപ്പ് വഴി ലഭ്യമാണ്. ഡൗൺലോഡ് ചെയ്യ്ത് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ആവശ്യമായ സേവനങ്ങൾക്ക് നിങ്ങളുടെ പ്രദേശത്തിനോട് എറ്റവും അടുത്തുള്ള പ്രൊഫഷണലുകളെ ആപ്പ് വഴി ലഭിക്കുന്നു. കൃത്യസമയത്ത് നിങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുകയും അതിന്റെ പൂർണ ഉത്തരവാദ്വിത്വം ഏറ്റെടുക്കുകയും ചെയ്യുന്നതാണ് ജൊബോയ് യുടെ സവിശേഷത. വിവിധ സേവനങ്ങൾക്കനുസരിച്ചുള്ള സർവ്വീസ് വാറന്റിയും ജൊബോയ് ഉറപ്പാക്കുന്നുണ്ട്.

ഓരോ സേവനത്തിനും ചിലവാകുന്ന തുക മുൻകൂർ നിശ്ചയിച്ച് ആപ്പിൽ ലഭ്യമാക്കുന്നത് ഇടപാടുകൾ കൂടുതൽ സൗകര്യപ്രദമാക്കുന്നു. കൂടാതെ, സേവനങ്ങൾക്ക് അധികജോലി ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ തുകയിലെ വ്യത്യാസം ഉപഭോക്താവ് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് സേവനം പൂർത്തീകരിക്കുന്നത്. സുതാര്യമായ ഇത്തരം ഇടപാടുകൾ ഉറപ്പാക്കുന്നതിനാലാണ് ജൊബോയ് മറ്റു സേവനദാതാക്കളിൽ നിന്ന് വ്യത്യസ്തമാകുന്നത്. ഓൺലൈൻ, ക്യാഷ് എന്നീ പെയ്മെന്റ് ഓപ്ഷനുകളാണ് നിലവിൽ ലഭ്യമാക്കിയിരിക്കുന്നത്.

ഉപഭോക്താവിന് അവരുടെ ആവശ്യാനുസരണം സേവനങ്ങൾ ഷെഡ്യൂൾ ചെയ്തു സൗകര്യപ്രദമായി ഏതുസമയത്തും ഉപയോഗിക്കാം എന്നതും ഈ ആപ്പിൻെ പ്രത്യേകതയാണ്. സേവനങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള അതൃപ്തി നേരിട്ടാൽ നിങ്ങൾക്ക് ജൊബോയ് യുടെ 24/7 കസ്റ്റമർ കെയറിലേക്ക് വിളിച്ചു പരാതിപ്പെടാൻ സാധിക്കും. നിലവിൽ ജൊബോയ് യുടെ സേവനങ്ങൾ കൊച്ചി, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ലഭ്യമാവുന്നത്. കേരളത്തിനകത്തേയും പുറത്തേയും മറ്റു നഗരങ്ങളിലും അധികം വൈകാതെ തന്നെ ഈ ആപ്പ് ലഭ്യമായി തുടങ്ങുന്നതാണ്.

Download App

Post Your Comment

ജൊബോയ് ഡൗണ്‍ലോഡ് ചെയ്യൂ, ഒറ്റ ക്ലിക്കില്‍ ഇലക്ട്രീഷ്യനും പ്ലംബറുമെല്ലാം വീട്ടിലെത്തും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Read more...