ഇന്റർസൈറ്റ് ഹോളിഡേയ്‌സ് അവതരിപ്പിക്കുന്ന സ്വപ്നയാത്രകൾ : 2026ൽ ലോകം കാണാം!

യാത്രകളെ പ്രണയിക്കുന്നവർക്ക് സന്തോഷവാർത്ത! ലോകത്തിന്റെ അത്ഭുതങ്ങളും വൈവിധ്യമാർന്ന സാംസ്‌കാരിക പൈതൃകങ്ങളും നേരിൽ കാണാനും അനുഭവിക്കാനുമായി ഇന്റർസൈറ്റ് ഹോളിഡേയ്‌സ് 2026ൽ വിസ്മയകരമായ വിവിധ ട്രാവൽ എക്‌സ്പീരിയൻസുകൾ ഒരുക്കുകയാണ്. 30 വർഷത്തെ വിശ്വസനീയമായ സേവനപാരമ്പര്യവും ടൂറിസം അവാർഡുകളുടെ അഭിമാനവും പേറി കേരളത്തിന്റെ മുൻനിര ട്രാവൽ ബ്രാൻഡായി ഇന്റർസൈറ്റ് ഇന്ന് തിളങ്ങിനിൽക്കുന്നു.
ഗ്രാൻഡ് യൂറോപ്: ഒമ്പത് രാജ്യങ്ങൾ, ഒരു മഹായാത്ര യൂറോപ്പിന്റെ ഹൃദയം തൊടാം!
ഒമ്പത് മനോഹര രാജ്യങ്ങളെ അടുത്തറിയാനുള്ള ഈ സവിശേഷമായ 13 ദിവസത്തെ ഗ്രാൻഡ് യൂറോപ്യൻ ടൂർ 2026ൽ കൊച്ചിയിൽ നിന്നാണ് ആരംഭിക്കുന്നത്. ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്‌സ്, ജർമനി, സ്വിറ്റ്‌സർലാൻഡ്, ലിച്ചൻസ്‌റ്റൈൻ, ഓസ്ട്രിയ, ഇറ്റലി, വത്തിക്കാൻ എന്നിവയാണ് ഈ യാത്രയിൽ ഉൾപ്പെടുന്നത്.
പ്രണയ നഗരമായ പാരീസിലാണ് തുടക്കം. പ്രശസ്തമായ ഈഫൽ ടവർ, നോത്ര് ഡാം, ലൂവ്ര് മ്യൂസിയം, സീൻ നദി ക്രൂയിസ് എന്നിവയെല്ലാം നേരിൽ കാണാൻ അവസരം ലഭിക്കും. നെതർലാൻഡ്‌സിലെ ആംസ്റ്റർഡാമിലെ ക്യൂക്കൻഹോഫ് ഗാർഡനിലെ വർണാഭമായ പൂക്കളുടെ സൗന്ദര്യം, സ്വിറ്റ്‌സർലൻഡിലെ മൗണ്ട് ടിറ്റ്‌ലിസ്, റോമിലെ പുരാതന ചരിത്രം, വത്തിക്കാനിലെ ആത്മീയത എന്നിവ ഈ യാത്രയ്ക്ക് ആഴവും മഹത്വവും നൽകുന്നു.
ഈ യാത്ര 2026ൽ മൂന്ന് ഘട്ടങ്ങളായി നടത്തുന്നു:
ആദ്യഘട്ടം: മേയ് 6 മുതൽ 18 വരെ.
രണ്ടാംഘട്ടം: ജൂൺ 10 മുതൽ 22 വരെ.
മൂന്നാംഘട്ടം: സെപ്റ്റംബർ 1 മുതൽ 13 വരെ.
പനോരാമിക് യൂറോപ്പ്: ആൽപ്‌സിലെ മഞ്ഞുപർവതങ്ങളിൽ നിന്നും പാരീസിന്റെ പ്രകാശത്തിലേക്ക്!
യാത്രയ്ക്കായി സമയം കുറവാണോ? എങ്കിൽ ഈ എട്ട് ദിവസത്തെ പനോരാമിക് യൂറോപ്പ് ടൂർ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു! സ്വിറ്റ്‌സർലാൻഡ്, ജർമനി, നെതർലാൻഡ്‌സ്, ബെൽജിയം, ഫ്രാൻസ് എന്നീ അഞ്ച് മനോഹര രാജ്യങ്ങളിലൂടെയുള്ള ഈ യാത്ര 2026ൽ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
യാത്രാ തീയതികൾ:
ആദ്യഘട്ടം: ഏപ്രിൽ 21 മുതൽ 28 വരെ
രണ്ടാംഘട്ടം: മേയ് 20 മുതൽ 27 വരെ
റൈൻ വെള്ളച്ചാട്ടം, മൗണ്ട് ടിറ്റ്‌ലിസ് പർവതയാത്ര, ബ്ലാക്ക് ഫോറസ്റ്റ് സന്ദർശനം, കൊളോൺ കത്തീഡ്രൽ, ആംസ്റ്റർഡാമിലെ ക്യൂക്കൻഹോഫ് ട്യൂളിപ്പ് ഗാർഡൻ, കനാൽ ക്രൂയിസ്, പാരീസിലെ ഈഫൽ ടവർ തുടങ്ങി യൂറോപ്പിന്റെ പ്രകൃതിസൗന്ദര്യവും കലാസമ്പന്നതയും ഒരുമിച്ച് അനുഭവിക്കാൻ ഈ യാത്ര അവസരം നൽകുന്നു.
സ്‌പെയിൻ പോർച്ചുഗൽ: സൂര്യന്റെ നാടുകളിൽ കലയും കാഴ്ചയും നിറഞ്ഞ ഐബീരിയൻ സ്വപ്നയാത്ര
2026 സെപ്റ്റംബർ 14 മുതൽ 25 വരെ നീളുന്ന 12 ദിവസത്തെ 'ഐബീരിയൻ അഡ്വഞ്ചർ' യാത്ര ആരംഭിക്കുന്നത് ബാർസലോണ നഗരത്തിൽനിന്നാണ്. ഗോതിക് ക്വാർട്ടർ, ആധുനിക ശൈലിയുടെ സങ്കേതങ്ങൾ, ആന്റണി ഗൗഡിയുടെ പ്രശസ്തമായ ആർക്കിടെക്ചർ മാസ്റ്റർപീസായ സാഗ്രഡാ ഫാമിലിയ, ബാർസലോണ കത്തീഡ്രൽ എന്നിവ ഇവിടെ സന്ദർശിക്കാം. നഗരത്തിനു ചുറ്റുമുള്ള ബോട്ട് ക്രൂയിസ് ഈ അനുഭവത്തിന് പൂർണത നൽകുന്നു.
തുടർന്ന് യാത്ര വലൻസിയയിലേക്കാണ്. ഗോതിക്, റോമാനസ്, ബറോക്ക് ശൈലികളിൽ രൂപകൽപ്പന ചെയ്ത വലൻസിയ കത്തീഡ്രൽ, യൂറോപ്പിലെ ഏറ്റവും വലിയ അക്വേറിയം എന്നിവയുടെ സൗന്ദര്യം ഇവിടെ അനുഭവിക്കാം. ചരിത്രപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായ ഗ്രാനഡയിലെ അൽഹാംബ്ര പാലസും, സ്‌പെയിനിലെ മാഡ്രിഡും ടോലിഡോയും, പോർച്ചുഗലിലെ പോർച്ചോ ഗാലി, ലോക പൈതൃക പട്ടണങ്ങൾ എന്നിവയും സന്ദർശിച്ചാണ് ഈ സ്വപ്നയാത്ര സമാപിക്കുന്നത്.
ഫിലിപ്പൈൻസ് & ബ്രൂണൈ: കിഴക്കൻ ഏഷ്യയുടെ രാജകീയ മാധുര്യം
ചരിത്രവും പ്രകൃതിയും ഒരുമിച്ച് അനുഭവിക്കാനുള്ള ഈ ഏഴ് ദിവസത്തെ മനോഹര യാത്ര 2026 ഫെബ്രുവരി 2 മുതൽ 8 വരെയാണ്. മനിലയിലെ ഒകാദ ഫൗണ്ടൻ ഷോയുടെ പ്രകാശമാലിക, പഗ്‌സൻജാൻ ഫാൾസ് അഡ്വഞ്ചർ, ചരിത്രപ്രസിദ്ധമായ ഇൻട്രാമുറോസ് നഗരം, സാൻ അഗസ്റ്റിൻ പള്ളി തുടങ്ങി വിവിധ സാംസ്‌കാരിക കേന്ദ്രങ്ങൾ സന്ദർശിക്കാം.
ബ്രൂണെയിലെ പ്രശസ്ത സുൽത്താൻ ഒമർ അലി സഫ്ദീൻ മോസ്‌ക്, റോയൽ റേഗാലി മ്യൂസിയം, 'കിഴക്കിന്റെ വെനീസ്' എന്നറിയപ്പെടുന്ന അതിസുന്ദരമായ കമ്പോംഗ് അയർ, ഉലുടേം ബുറോങ്ങ് ദേശീയ പാർക്ക് തുടങ്ങിയ ദർശന കേന്ദ്രങ്ങൾ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു. ബ്രൂണെയിലെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം പൂർണമായി അനുഭവിച്ചറിഞ്ഞുകൊണ്ട് ഈ യാത്ര അനശ്വരമായ ഓർമകൾ നൽകി സമാപിക്കും.
2026- ൽ ആകർഷകമായ വിവിധ അന്താരാഷ്ട്ര പാക്കേജുകൾക്കായുള്ള ബുക്കിങ് ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്.
പാക്കേജുകൾ, യാത്രാ തീയതികൾ, നിരക്കുകൾ, ഉൾപ്പെടുത്തിയിരിക്കുന്ന സേവനങ്ങൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടാവുന്നതാണ്:
* +91 79944 40651
* +91 93494 10022
* +91 93888 33444
Content Highlights: Explore Spain & Portugal in 2026 with Intersight Holidays! 12-day Iberian Adventure from Barcelona. Book your dream European getaway now!