ഹ്യുണ്ടായ് ക്രെറ്റ: ഇന്ത്യയുടെ കരുത്തുറ്റ എസ്.യു.വി

സെഗ്മെന്റ് മേക്കർ എന്നതിലുപരി കാറ്റഗറി ബ്രേക്കർ കൂടിയാണ് ഹ്യുണ്ടായ് ക്രെറ്റ. എസ്.യു.വികളിൽ പുത്തൻ ട്രെൻഡുകൾ സെറ്റ് ചെയ്ത്, സാഹസികതയുടെ തീ പടർത്തി ക്രെറ്റ നീണ്ട 8 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.
10.87 ലക്ഷം രൂപ മുതൽ പ്രാരംഭ വിലയിൽ ലഭിക്കുന്ന ഹ്യുണ്ടായ് ക്രെറ്റയിൽ 6 മാന്വൽ ട്രാൻസ്മിഷൻ, 6 ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നീ ഓപ്ഷനുകളിൽ ലഭ്യമാണ്. ഒപ്പം 1.5 l MPi പെട്രോൾ,1.5 l U2 CRDi ഡീസൽ എന്നീ എഞ്ചിനുകൾ നൽകുന്നു, കരുത്തുറ്റ ഡ്രൈവിംഗ് അനുഭവം.
സുരക്ഷയ്ക്കായി എല്ലാ വേരിയന്റുകളിലും 6 എയർ ബാഗുകൾ, കരുത്തുറ്റ AHSS ഉള്ള ബോഡി, എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്ക്, ബർഗ്ലർ അലാം, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, ഹിൽ അസിസ്റ്റ് കണ്ട്രോൾ, റിയർ ക്യാമറ വിത്ത് ഡൈനാമിക് ഗൈഡ് ലൈൻ എന്നിവ ആരെയും അതിശയിപ്പിക്കും.
ഹോം ടു കാർ വിത്ത് Alexa ആൻഡ് ഗൂഗിൾ വോയ്‌സ് അസിസ്റ്റന്റ്, ബ്ലുലിങ്ക് കണക്റ്റിവിറ്റി, 8 സ്പീക്കറുകളുള്ള ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, സ്മാർട്ട് ഇലക്ട്രിക്ക് സൺറൂഫ്, ഡാഷ്‌ക്യാം വിത്ത് ഡ്യുവൽ ക്യാമറ, 26.03 cm HD ഇൻഫോടൈൻമെന്റ് സിസ്റ്റം എന്നിങ്ങനെ തുടങ്ങുന്ന നിരവധി നൂതന ഫീച്ചറുകളാണ് ഉപഭോക്താക്കളുടെ സൗകര്യത്തിനായി ഹ്യുണ്ടായ് ക്രെറ്റയിൽ ഉള്ളത്.
ഇന്ത്യയിലെ എസ്.യു.വി പ്രേമികളുടെ പ്രിയ വാഹനമായി ഈ കുറഞ്ഞ 8 വർഷങ്ങളിൽ ഹ്യുണ്ടായ് ക്രെറ്റ ഇടം പിടിച്ചു കഴിഞ്ഞു. ഇന്ത്യയിലാകെ ഒമ്പതരലക്ഷത്തിൽ പരം ക്രെറ്റ ഇതിനകം വിറ്റഴിഞ്ഞു.
ഹ്യുണ്ടായ് ക്രറ്റയെ ഇത്രയേറെ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും പചോദിപ്പിക്കുകയും ചെയ്ത എല്ലാ ഉപഭോക്താക്കളോടും എന്നും നന്ദിയോടെയും സ്നേഹത്തോടെയും കടപ്പെട്ടവരായിരിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അഭിപ്രായപ്പെട്ടു. കൂടാതെ ഈ പ്രോത്സാഹനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഇനിയും കരുത്തുറ്റ വാഹനങ്ങൾ ഉപഭോക്താക്കളുടെ മുന്നിൽ അവതരിപ്പിക്കുമെന്നും അവർ അറിയിച്ചു.
Content Highlights: Hyundai Creta