മാതൃഭൂമി - ഗ്ലോബൽ സ്റ്റഡി ലിങ്ക് സൗജന്യ വിദേശ വിദ്യാഭ്യാസ പ്രദർശനം തിരുവനന്തപുരത്ത് മാർച്ച് 12-ന്

ഉപരിപഠനത്തിനായി യുകെ, കാനഡ, ഓസ്‌ട്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങൾ ലക്ഷ്യമിടുന്നവർക്കായി പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക് മാർച്ച് 12 - ന് (ഞായറാഴ്ച) തിരുവനന്തപുരത്ത് സൗജന്യ വിദേശ വിദ്യാഭ്യാസ പ്രദർശനം നടത്തുന്നു. മാതൃഭൂമിയുടെ സഹകരണത്തോടെ ഒരുക്കുന്ന ഈ എക്‌സ്‌പോ പട്ടം ജംഗ്ഷനിലുള്ള പട്ടം റോയൽ ഹോട്ടലിലാണ് നടക്കുന്നത്. സമയം രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ്. എക്‌സ്‌പോയിൽ പങ്കെടുക്കുന്നവർക്ക് യുകെ, കാനഡ, ഓസ്‌ട്രേലിയ ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള യൂണിവേഴ്‌സിറ്റികളുടെ പ്രതിനിധികളെ നേരിൽ കാണാനും, പഠിക്കാൻ ആഗ്രഹമുള്ളതും നിങ്ങൾക്ക് യോജിക്കുന്നതുമായ വിവിധ പ്രോഗ്രാമുകളെക്കുറിച്ച് വിശദമായി മനസിലാക്കാനും അവസരം ലഭിക്കുന്നു.
നൂറിൽപ്പരം കോഴ്‌സുകളെക്കുറിച്ച് മനസിലാക്കാം
എഞ്ചിനീയറിംഗ്, മെഡിസിൻ, നഴ്‌സിംഗ്, അക്കൗണ്ടിംഗ്, ബിസിനസ് മാനേജമെന്റ്, കംപ്യൂട്ടർ സയൻസ്, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഗ്രാഫിക് ഡിസൈൻ, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങി അത്യാകർഷകമായ നൂറിൽപരം കോഴ്‌സുകളെക്കുറിച്ചും അവയുടെ ഭാവി കരിയർ സാധ്യതകളെക്കുറിച്ചും എക്‌സ്‌പോയിലൂടെ നിങ്ങൾക്ക് നേരിട്ട് മനസിലാക്കാം. കൂടാതെ അഡ്മിഷൻ ലഭിക്കാനുള്ള കടമ്പകൾ, ക്യാംപസ് ഫെസിലിറ്റി, പ്ലെയ്‌സ്‌മെന്റ് സാധ്യതകൾ, സ്‌കോളർഷിപ്പ് അവസരങ്ങൾ എന്നിവയെക്കുറിച്ചെല്ലാം യൂണിവേഴ്‌സിറ്റികളുടെ പ്രതിനിധികളുമായി നേരിട്ട് നിങ്ങൾക്ക് സംസാരിക്കാം. ഗ്ലോബൽ സ്റ്റഡി ലിങ്കിലെ പരിചയ സമ്പന്നരായ കൗൺസലർമാരുടെ സേവനം എക്‌സ്‌പോയിൽ ഉടനീളം നിങ്ങൾക്ക് ലഭ്യമാണ്.
സ്‌പോട്ട് അഡ്മിഷൻ നേടാം
സ്‌പോട്ട് അഡ്മിഷനിലും സ്‌പോട്ട് അസസ്‌മെന്റിലും ഭാഗമാകാൻ എക്‌സ്‌പോ അവസരം ഒരുക്കുന്നതാണ്. അതിന് താൽപര്യമുള്ള വിദ്യാർഥികൾ പത്താം ക്ലാസ് മുതലുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പി, പാസ്‌പോർട്ടിന്റെ രണ്ട് കോപ്പികൾ എന്നിവ കൊണ്ടുവരേണ്ടതാണ്. ഐഇഎൽടിഎസ് നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അത്യാകർഷകമായ പാക്കേജോടു കൂടി ഐഇഎൽടിഎസ് ട്രെയിനിംഗിൽ ചേരാനുള്ള സുവർണാവരസവും എജ്യു എക്‌സ്‌പോയിൽ ഗ്ലോബൽ സ്റ്റഡി ലിങ്ക് ഒരുക്കുന്നുണ്ട്.
100% സ്‌കോളർഷിപ്പിൽ യുകെയിൽ നഴ്‌സിംഗ് പഠിക്കൂ
തികച്ചും സൗജന്യമായി യുകെയിൽ നഴ്‌സിംഗ് പഠിക്കൂ. ട്യൂഷൻ ഫീസ് ഇല്ലാതെ. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കായി ഇതാ ഒരു സുവർണാവസരം. 100% സ്‌കോളർഷിപ്പിനൊപ്പം 1000 പൗണ്ട് സ്‌റ്റൈപ്പൻഡോടും കൂടെ യുകെയിൽ അഡൽറ്റ് നഴ്‌സിംഗ് പഠിക്കൂ. IELTS 6.5, (IELTS Waiver possible). കൂടുതൽ വിവരങ്ങൾ മാർച്ച് 12-ന് എക്‌സ്‌പോയിൽ നൽകുന്നതാണ്.
ഗ്ലോബൽ സ്റ്റഡി ലിങ്ക്
കഴിഞ്ഞ പതിനാല് വർഷമായി വിദേശത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളിൽ 30000 - ത്തിൽപരം വിദ്യാർഥികളെ ഉപരിപഠനത്തിന് സഹായിച്ചിട്ടുള്ള എജ്യുക്കേഷണൽ കൺസൾട്ടൻസിയാണ് ഗ്ലോബൽ സ്റ്റഡി ലിങ്ക്. കൊച്ചി ആസ്ഥാനമായ ഗ്ലോബൽ സ്റ്റഡി ലിങ്കിന് ലണ്ടൻ, ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്. ഗ്ലോബൽ സ്റ്റഡി ലിങ്ക് തിരുവനന്തപുരത്ത് നടത്തുന്ന വിദ്യാഭ്യാസ പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.
വിദ്യാഭ്യാസ പ്രദർശനത്തിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്യുവാനായി താഴെക്കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Registration Link: https://www.globalstudylink.co.uk/edu-expo/
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാനുള്ള നമ്പർ: 96334 58999, 95673 21999
Content Highlights: Global Study Link TVM Seminar