മാതൃഭൂമി-ഗ്ലോബല്‍ സ്റ്റഡി ലിങ്ക് സൗജന്യ വിദേശ വിദ്യാഭ്യാസ പ്രദര്‍ശനവും സെമിനാറും കോഴിക്കോട്

പ്രമുഖ വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടിംഗ് കമ്പനിയായ ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, മാതൃഭൂമിയുടെ സഹകരണത്തോടെ സെപ്റ്റംബര്‍ 18ന് (ഞായറാഴ്ച) കോഴിക്കോട് സൗജന്യ വിദേശ വിദ്യാഭ്യാസ പ്രദര്‍ശനവും സെമിനാറും നടത്തുന്നു. യുകെ, കാനഡ, ഓസ്ട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഉപരിപഠനം നടത്താനും സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള അവസരമൊരുക്കുന്ന എക്സ്പോ ആണിത്. മാവൂര്‍ റോഡിലുള്ള അല്‍ഹിന്ദ് കാലിക്കട്ട് ടവറില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ നടക്കുന്ന പരിപാടിയില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ്.
യുകെ/ കാനഡ/ ഓസ്ട്രേലിയ/ സ്വിറ്റ്സര്‍ലന്‍ഡില്‍ പഠിക്കാം,പിആര്‍ നേടാം
വിദേശത്ത് സ്ഥിരതാമസമാക്കുക എന്ന ലക്ഷ്യത്തോടെ പുറത്ത് പഠിക്കാന്‍ പോകുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളാണ് യുകെയും കാനഡയും ഓസ്ട്രലിയയും സ്വിറ്റ്സര്‍ലന്‍ഡും. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ഭാവിയില്‍ ഈ രാജ്യങ്ങളിലായിരിക്കും ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവുക. ഉയര്‍ന്ന അക്കാദമിക നിലവാരം, കുറഞ്ഞ ഫീസ്, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹിക സുരക്ഷ, കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ഗ്രാന്റും സൗജന്യ ചികത്സയും.. തുടങ്ങി സ്ഥിരതാമസത്തിന് അനുയോജ്യമായ നിരവധി സവിശേഷതകള്‍ ഈ രാജ്യങ്ങള്‍ക്കുണ്ട്.
ഡിഗ്രിക്ക് 50% മാര്‍ക്കുള്ളവര്‍ക്കും ഈ രാജ്യങ്ങളില്‍ മാസ്റ്റേഴ്സിന് അഡ്മിഷന്‍ ലഭിക്കുന്നതാണ്. കഋഘഠട ന് നിശ്ചിത സ്‌കോര്‍ ഇല്ലാത്തവര്‍ക്കും പോകാം. പഠനത്തോടൊപ്പം ജോലി ചെയ്ത് പണം സമ്പാദിക്കാനും അവസരം ലഭിക്കുന്നതാണ്. പഠനം കഴിഞ്ഞാല്‍ പിആര്‍ ലഭിക്കുന്നതിന് എളുപ്പമുള്ള ഇമിഗ്രേഷന്‍ നിയമങ്ങളുള്ള രാജ്യങ്ങളാണിവ. ഈ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ ട്യൂഷന്‍ ഫീസ് താരതമ്യേന കുറവാണ്. പല യൂണിവേഴ്‌സിറ്റികളിലും തവണകളായി ഫീസ് അടയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്. കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ മികച്ച തൊഴില്‍സാധ്യതകളുള്ള രാജ്യങ്ങളാണ് ഇവ.
നൂറില്‍ പരം കോഴ്സുകളില്‍ അഡ്മിഷന്‍ നേടാം
എഞ്ചിനീയറിംഗ്, മെഡിസിന്‍, നഴ്‌സിംഗ്, അക്കൗണ്ടിംഗ്, ബിസിനസ്, ഫാര്‍മസി, ഫിസിയോതെറപ്പി, ഹെല്‍ത്ത് കെയര്‍, ബയോടെക്നോളജി, ഫുഡ് സയന്‍സ്, ബിസിനസ് മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഏവിയേഷന്‍, സോഷ്യല്‍ വര്‍ക്ക്, ആനിമേഷന്‍, ഗ്രാഫിക് ഡിസൈന്‍, കമ്പ്യൂട്ടിംഗ്, അതിനൂതന കോഴ്‌സുകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങി നൂറില്‍പരം കോഴ്‌സുകളെക്കുറിച്ചും അവയുടെ ഭാവിസാധ്യതകളെക്കുറിച്ചും സെമിനാറിലൂടെ വിദ്യാര്‍ഥികള്‍ക്ക് വിശദമായി മനസിലാക്കാം.
പ്ലസ് ടു, ഡിഗ്രി, മാസ്റ്റേഴ്‌സ് ഇവ കഴിഞ്ഞവര്‍ക്ക് വിവിധ തരം സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേറ്റ്, മാസ്റ്റേഴ്സ് കോഴ്‌സുകള്‍ ഈ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ കുറഞ്ഞ ചെലവില്‍ പഠിക്കാം. പാര്‍ട്ട് ടൈം ജോലി, പഠന ശേഷം ഫുള്‍ ടൈം വര്‍ക്ക് പെര്‍മിറ്റ്, ബാങ്ക് ലോണ്‍, വിസ പ്രോസസിംഗ്, അക്കോമൊഡേഷന്‍, ഫാമിലി വിസ, പെര്‍മനന്റ് റെസിഡന്‍സി തുടങ്ങി വിദേശ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി സെമിനാറില്‍ പ്രതിപാദിക്കുന്നതാണ്. ഏതു പ്രായത്തിലുള്ളവര്‍ക്കും സ്റ്റഡി ഗ്യാപ് ബാധകമല്ലാതെ അഡ്മിഷന്‍ നല്‍കുന്ന യൂണിവേഴ്സിറ്റികളെക്കുറിച്ചും സെമിനാറിലൂടെ അറിയാനാകും. ഈ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി സംസാരിക്കുന്നതിനും വിവിധ പ്രോഗ്രാമുകളെക്കുറിച്ച് മനസിലാക്കുന്നതിനും സ്‌പോട്ട് അഡ്മിഷന്‍ എടുക്കുന്നതിനുമുള്ള സൗകര്യവും ലഭിക്കുന്നതാണ്. ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്കുള്ള പ്രവേശനമാണ് ഇപ്പോള്‍ നടക്കുന്നത്.
ഗ്ലോബല്‍ സ്റ്റഡി ലിങ്ക്
കഴിഞ്ഞ പതിനാല് വര്‍ഷമായി വിദേശത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളില്‍ 25000 ല്‍പരം വിദ്യാര്‍ഥികളെ ഉപരിപഠനത്തിന് സഹായിച്ചിട്ടുള്ള എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സിയാണ് ഗ്ലോബല്‍ സ്റ്റഡി ലിങ്ക്. മാതൃഭൂമിയുടെ സഹകരണത്തോടെ ഗ്ലോബല്‍ സ്റ്റഡി ലിങ്ക് നടത്തിയ സെമിനാറുകളിലും വെബിനാറുകളിലും സാധാരണയായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുക്കാറുണ്ട്. കൊച്ചി ആസ്ഥാനമായ ഗ്ലോബല്‍ സ്റ്റഡി ലിങ്കിന് ലണ്ടന്‍, ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെല്ലാം ബ്രാഞ്ചുകളുണ്ട്. ഗ്ലോബല്‍ സ്റ്റഡി ലിങ്ക് ഇത്തവണ കോഴിക്കോട് ഒരുക്കുന്ന പ്രദര്‍ശനത്തിലും സെമിനാറിലും പ്രവേശനം സൗജന്യമാണ്.
വേദി: അല്‍ഹിന്ദ് കാലിക്കട്ട് ടവര്‍, മര്‍ക്കസ് ബില്‍ഡിംഗ്, പുതിയ ബസ് സ്റ്റാന്‍ഡിന് എതിര്‍വശം, മാവൂര്‍ റോഡ്, കോഴിക്കോട്.
തീയതി: സെപ്റ്റംബര്‍ 18, 2022 (ഞായര്‍)
സമയം: 10 AM - 4 PM
കൂടുതല്‍ വിവരങ്ങള്‍ക്ക്
www.globalstudylink.co.uk
Email: enquiries@globalstudylink.co.uk
Contact number:
India: 9072 697 999
UK:+44 02035951999
Content Highlights: global study link