മാതൃഭൂമി - ഗ്ലോബൽ സ്റ്റഡി ലിങ്ക് സൗജന്യ മെഗാ എജ്യു ഫെയർ ആഗസ്റ്റ് 28ന് കൊച്ചിയിൽ

.
.

വിദേശത്ത് ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്കായി പ്രമുഖ എജ്യൂക്കേഷണൽ കൺസൾട്ടൻസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക് (ജി.എസ്.എൽ) മാതൃഭൂമിയുമായി സഹകരിച്ചുകൊണ്ട് കൊച്ചിയിൽ മെഗാ എജ്യു ഫെയർ ഒരുക്കുന്നു. ആഗസ്റ്റ് 28ന് മാരിയറ്റ് ഹോട്ടലിൽ രാവിലെ പത്ത് മണി മുതൽ മൂന്ന് മണിവരെ നടക്കുന്ന മെഗാ എജ്യു ഫെയറിൽ യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംസാരിക്കുന്നതാണ്. മെഗാ എജ്യു ഫെയറിൽ പ്രവേശനം സൗജന്യമാണ്.

പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഉയർന്ന ജോലി സാധ്യതയുള്ള വിവിധ കോഴ്‌സുകളെക്കുറിച്ചും, ഡിഗ്രി കഴിഞ്ഞവർക്ക് അനുയോജ്യമായ മാസ്റ്റേഴ്‌സ് കോഴ്‌സുകളെക്കുറിച്ചും മെഗാ എജ്യു ഫെയറിലൂടെ മനസിലാക്കാം. യു.കെ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ ജനുവരിയിൽ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അഡ്മിഷൻ നേടാനും ഇതിലൂടെ അവസരം ലഭിക്കുന്നതാണ്. ഈ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികൾ, അവരുടെ ക്യാമ്പസ് സൗകര്യങ്ങൾ, ഫീസ്, സ്‌കോളർഷിപ്പ് സാധ്യതകൾ, പോസ്റ്റ് സ്റ്റഡി വർക്ക്, എൻട്രി റിക്വയർമെന്റ്, പ്ലേസ്‌മെന്റ് സാധ്യതകൾ തുടങ്ങി അവിടുത്തെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും വിവിധ യൂണിവേഴ്‌സിറ്റികളുടെ പ്രതിനിധികൾ വിശദീകരിക്കുന്നതാണ്. നിങ്ങളുടെ സംശയങ്ങൾ നേരിട്ട് ചോദിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

നഴ്‌സിംഗ്, അതിനൂതന കോഴ്‌സുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്‌സ്, കൺസ്ട്രക്ഷൻ പ്രോജക്ട് മാനേജ്‌മെന്റ്, സൈബർ സെക്യൂരിറ്റി, ബിസിനസ് മാനേജ്‌മെന്റ്, കമ്പ്യൂട്ടിംഗ്, ബയോടെക്‌നോളജി, ഹെൽത്ത് കെയർ തുടങ്ങി നൂറിൽപരം കോഴ്‌സുകളെക്കുറിച്ചും അവയുടെ ഭാവിസാധ്യതകളെക്കുറിച്ചും മെഗാ എജ്യു ഫെയറിലൂടെ വിദ്യാർഥികൾക്ക് വിശദമായി മനസിലാക്കാം.

കഴിഞ്ഞ പതിനാല് വർഷമായി യുകെയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളിൽ 25000 ൽപരം വിദ്യാർഥികളെ ഉപരിപഠനത്തിന് സഹായിച്ചിട്ടുള്ള എഡ്യൂക്കേഷണൽ കൺസൾട്ടൻസിയാണ് ഗ്ലോബൽ സ്റ്റഡി ലിങ്ക്. കൊച്ചി ആസ്ഥാനമായ ഗ്ലോബൽ സ്റ്റഡി ലിങ്കിന് ലണ്ടൻ, ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെല്ലാം ബ്രാഞ്ചുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:
www.globalstudylink.co.uk
Email: enquiries@globalstudylink.co.uk
Contact number:
India: 9072 697 999
UK:+44 02035951999

Content Highlights: Global Study Link