ഓസ്ട്രേലിയയില്‍ പഠിച്ച് എങ്ങനെ അഞ്ച് വര്‍ഷം വരെ സ്റ്റേ ബാക് നേടാം: അറിയേണ്ടതെല്ലാം!

അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച പഠന കേന്ദ്രങ്ങളില്‍ ഒന്നാണ് ഓസ്ട്രേലിയ. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടതും ലോക റാങ്കിങ്ങില്‍ ഉയര്‍ന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഓസ്ട്രേലിയയിലേക്ക് ആകര്‍ഷിക്കുന്നത്. ക്യുഎസ് റാങ്കിങ്ങില്‍ മിക്ക ഓസ്ട്രേലിയന്‍ സര്‍വകലാശാലകളും 500ല്‍ ഇടം നേടിയിട്ടുണ്ട്. അതിനാല്‍ ഓസ്ട്രേലിയന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികൾക്ക് ലോകത്തെവിടെയും ജോലി ചെയ്യാന്‍ സാധിക്കുന്നു.
ആരോഗ്യം, STEM / ICT , ബിസിനസ് ഐടി പ്രോഗ്രാമുകള്‍ എന്നിവ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യമായി ഓസ്ട്രേലിയ കണക്കാക്കപ്പെടുന്നു. ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റികള്‍ നിരവധി സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനാല്‍ വിദ്യാര്‍ഥികൾക്ക് പഠനചെലവ് ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കുന്നു. കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികളുടെ സ്റ്റേ ബാക്ക് കാലയളവ് അവര്‍ പൂര്‍ത്തിയാക്കുന്ന പഠന നിലവാരത്തെ ആശ്രയിച്ചിരിക്കുന്നു. ലെവല്‍ 7 ബാച്ചിലേഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ സ്റ്റേ ബാക്ക് ലഭിക്കും. STEM/ICT യില്‍ ഒന്നാം ക്ലാസോടെ ബാച്ചിലര്‍ ഓണര്‍ ഡിഗ്രി പ്രോഗ്രാം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥിക്ക് മൂന്ന് വര്‍ഷത്തെ സ്റ്റേ ബാക്ക് ലഭിക്കും. രണ്ട് വര്‍ഷത്തെ മാസ്റ്റര്‍ പ്രോഗ്രാം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ സ്റ്റേ ബാക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. അധിക സ്റ്റേ ബാക്ക് നല്‍കുന്നതില്‍ ഓസ്ട്രേലിയ പ്രശസ്തമാണ്. വിദ്യാര്‍ഥിയുടെ ക്യാമ്പസ് ലൊക്കേഷന്‍ അടിസ്ഥാനമാക്കിയാണ് അധിക സ്റ്റേ ബാക്കുകള്‍ കണക്കാക്കുന്നത്. ഓസ്ട്രേലിയയിലെ പ്രദേശങ്ങളെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
കാറ്റഗറി 1 - നഗരങ്ങള്‍ ڊ സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബേന്‍
കാറ്റഗറി 2 - നഗരങ്ങളും പ്രധാന പ്രാദേശിക കേന്ദ്രങ്ങളും പെര്‍ത്ത്, അഡലെയ്ഡ്, ഗോള്‍ഡ് കോസ്റ്റ്, സണ്‍ഷൈന്‍ കോസ്റ്റ്, കാന്‍ബെറ, ന്യൂകാസില്‍/ലേക്ക് മക്വാരി, വോളോങ്കോങ്/ഇല്ലവാര, ഗീലോങ്, ഹൊബാര്‍ട്ട്
കാറ്റഗറി 3 ڊ പ്രാദേശിക കേന്ദ്രങ്ങളും മറ്റ് പ്രാദേശിക മേഖലകളും, കാറ്റഗറി 1 & 2 ല്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത മറ്റെല്ലാ പ്രദേശങ്ങളും.
മെല്‍ബണ്‍, സിഡ്നി, ബ്രിസ്ബേന്‍ തുടങ്ങിയ നഗര കാമ്പസുകളില്‍ പ്രോഗ്രാം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോഗ്രാമിന്‍റെ അടിസ്ഥാന സ്റ്റേ ബാക്ക് ലഭിക്കും. കാറ്റഗറി 2ന് കീഴില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു കാമ്പസില്‍ നിന്ന് പ്രോഗ്രാം പൂര്‍ത്തിയാക്കിയാല്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തെ അധിക സ്റ്റേ ബാക്കും, കാറ്റഗറി 3ന് കീഴില്‍ ലിസ്റ്റുചെയ്തിട്ടുള്ള കാമ്പസുകളില്‍ നിന്ന് പ്രോഗ്രാമുകള്‍ പൂര്‍ത്തിയാക്കുന്ന ഏതൊരു വിദ്യാര്‍ഥിക്കും രണ്ട് വര്‍ഷത്തെ അധിക സ്റ്റേ ബാക്കും ലഭിക്കുന്നു. അതിനാല്‍ അവര്‍ക്ക് പരമാവധി അഞ്ച് വര്‍ഷം വരെ സ്റ്റേ ബാക്ക് നേടാം. കൂടാതെ രാജ്യത്ത് ആകെ ഒമ്പത് വര്‍ഷം വരെ താമസിക്കാം. ഈ സ്റ്റേ ബാക്ക് കാലയളവില്‍, വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ അനുസരിച്ച് ഏത് ജോലിയും ചെയ്യാന്‍ കഴിയും, കൂടാതെ പെര്‍മനന്‍റ് റെസിഡന്‍റ് വിസയ്ക്കും അപേക്ഷിക്കാം. അവര്‍ക്ക് ദീര്‍ഘകാല സ്റ്റേ ബാക്ക്
പിരീഡ് ലഭിക്കുന്നതിനാല്‍, രാജ്യത്തിന്‍റെ ഏത് ഭാഗത്തും ജോലി ചെയ്യാന്‍ തൊഴിലുടമയുടെ സ്പോണ്‍സര്‍ഷിപ്പ് ആവശ്യമില്ല. സ്ഥിര താമസം ലഭിക്കാന്‍ ഈ കാലയളവ് മതിയാകും.
ഓസ്ട്രേലിയയില്‍ ബാച്ചിലര്‍ ബിരുദവും മാസ്റ്റര്‍ ബിരുദപ്രോഗ്രാമും പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. തുടക്കത്തില്‍ വിദ്യാര്‍ഥികള്‍ അവരുടെ ഓഫര്‍ ലെറ്ററും കണ്‍ഫര്‍മേഷന്‍ ഓഫ് എന്‍റോള്‍മെന്‍റ് (CoE) ലെറ്ററും ഉപയോഗിച്ച് സ്റ്റുഡന്‍റ് വിസയ്ക്ക് (സബ്ക്ലാസ് 500) അപേക്ഷിക്കും. വിസ അപേക്ഷ ആരംഭിക്കുന്നതിന് CoE നിര്‍ബന്ധമാണ്. കൂടാതെ, വിസ സമര്‍പ്പിക്കുന്നതിന് വിദ്യാർഥികള്‍ 1600 AUD വിസ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതുണ്ട്. സാധാരണ വിസ പ്രോസസ്സിംഗ് കാലയളവ് 28 പ്രവൃത്തി ദിവസമാണ്, എന്നിരുന്നാലും പല വിദ്യാര്‍ഥികള്‍ക്കും ഓട്ടോഗ്രാന്‍റ് ലഭിക്കുന്നുണ്ട്. പഠനം പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ഥികള്‍ക്ക് സ്റ്റേ ബാക്കിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. സ്റ്റേ ബാക്ക് ഒരു താല്‍ക്കാലിക ഗ്രാജുവേറ്റ് വിസയാണ് (സബ്ക്ലാസ് 485), വിദ്യാര്‍ഥി വിസ കാലഹരണപ്പെടുന്നതിന് മുമ്പ് ഇത് അപേക്ഷിക്കേണ്ടതുണ്ട്. താല്‍ക്കാലിക ഗ്രാജുവേറ്റ് വിസയ്ക്ക് കീഴില്‍ വ്യത്യസ്ത സ്ട്രീമുകള്‍ ഉണ്ട്. അവിടെ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് ഹയര്‍ എഡ്യൂക്കേഷന്‍ വര്‍ക്ക് വിസ തിരഞ്ഞെടുക്കാം.
പഠന കാലത്തുതന്നെ പാര്‍ട്ട് ടൈം ജോലിയിലൂടെ ജീവിത ചെലവും സാമ്പത്തിക കാര്യങ്ങളും നന്നായി കൈകാര്യം ചെയ്യുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ ഫീസും കണ്ടെത്തുവാന്‍ കഴിയും. പഠനകാലത്ത് പങ്കാളിക്കും കുട്ടികള്‍ക്കും വിദ്യാര്‍ഥിയോടൊപ്പം പോകാനും പങ്കാളിക്ക് മുഴുവന്‍ സമയം ജോലി ചെയ്യാനും അനുമതിയുണ്ട്.
ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റികളില്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളേക്കാള്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കുന്നു. ഇന്ത്യയ്ക്ക് സമാനമായ കാലാവസ്ഥയും ഓസ്ട്രേലിയയുടെ മറ്റൊരു ആകര്‍ഷണീയതയാണ്. അന്താരാഷ്ട്ര അംഗീകാരമുള്ള വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിത നിലവാരവുമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഓസ്ട്രേലിയ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷനായിരിക്കും.
ഓസ്ട്രേലിയന്‍ പഠനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വിദഗ്ധരോട് ചോദിക്കാം : 7356 155 333
Content Highlights: Study in Australia: Top Universities & High Earning Potential