യുകെയിൽ വിപുലമായ അവസരങ്ങൾ : IELTS വേണ്ട, ഉയർന്ന സ്‌കോളർഷിപ്പ്, പഠനം കഴിഞ്ഞ് 18 മാസം യുകെയിൽ തുടരാം

കേരളത്തിലെ വിദ്യാർഥികൾക്കിടയിൽ വിദേശ വിദ്യാഭ്യാസം ഏറെക്കാലമായി ഒരു വലിയ സ്വപ്നമാണ്. മികച്ച അക്കാദമിക നിലവാരവും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടുന്ന കരിയർ അവസരങ്ങളും ലക്ഷ്യമിട്ടാണ് ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർഥികൾ വിദേശരാജ്യങ്ങളലേക്ക് പോകുന്നത്. ഈ പട്ടികയിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നേടുന്ന രാജ്യങ്ങളിൽ ഒന്നാണ് യുകെ. ഉയർന്ന തുകയിൽ ലഭിക്കുന്ന നിരവധി വ്യത്യസ്തങ്ങളായ സ്‌കോളർഷിപ്പുകൾ ഇപ്പോൾ നിരവധി യുകെ യൂണിവേഴ്‌സിറ്റികൾ വിദ്യാർഥികൾക്ക് നൽകിവരുന്നു. ഇംഗ്ലീഷ് ഭാഷായോഗ്യത സംബന്ധിച്ച നിബന്ധനകളിൽ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. നിരവധി സർവകലാശാലകൾ ഇപ്പോൾ MOI ലെറ്ററും Duolingo സ്‌കോറും അംഗീകരിക്കുന്നു. കൂടാതെ IELTS മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. കൂടുതൽ വിദ്യാർഥികൾക്ക് ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്നതിലൂടെ യുകെയിൽ പഠിക്കാനുള്ള അവസരങ്ങൾ കൂടുതൽ വിപുലമായിരിക്കുകയാണ്.
സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യവും പഠനത്തിനും ഗവേഷണത്തിനും അനുകൂലമായ അന്തരീക്ഷവും യുകെയെ വിദ്യാർഥികൾക്ക് ആകർഷകമാക്കുന്നു. ലോക റാങ്കിങ്ങിൽ മുൻനിരയിൽ നിൽക്കുന്ന നിരവധി സർവകലാശാലകൾ യുകെയിലുണ്ട്. ഓക്‌സ്‌ഫോർഡ്, കേംബ്രിഡ്ജ്, ഇമ്പീരിയൽ കോളേജ് ലണ്ടൻ, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് തുടങ്ങിയ സ്ഥാപനങ്ങൾ അവരുടെ ഉയർന്ന വിദ്യാഭ്യാസ നിലവാരത്തിനും ഗവേഷണ മികവിനും ലോകമെമ്പാടും പ്രശസ്തമാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഒരുമിച്ച് പഠിക്കുന്നതിനാൽ യുകെ ക്യാമ്പസുകൾ സാംസ്‌കാരിക വൈവിധ്യത്തിന്റെയും സൗഹൃദപരമായ പഠനാന്തരീക്ഷത്തിന്റെയും മികച്ച ഉദാഹരണങ്ങളാണ്.
യുകെയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പാർട്ട്‌ടൈം ജോലി ചെയ്യാനുള്ള അവസരവും ലഭ്യമാണ്. പഠനകാലത്ത് ആഴ്ചയിൽ 20 മണിക്കൂർ വരെയും അവധിക്കാലങ്ങളിൽ 40 മണിക്കൂർ വരെയും ജോലി ചെയ്യാൻ അനുമതിയുള്ളത് സാമ്പത്തികമായി വിദ്യാർഥികൾക്ക് വലിയ സഹായമാണ്. കൂടാതെ, പഠനം പൂർത്തിയാക്കിയതിന് ശേഷം 18 മാസം വരെ യുകെയിൽ തുടരാൻ കഴിയുന്ന ഗ്രാജുവേറ്റ് റൂട്ട് വിസ ലഭിക്കുന്നതും പ്രധാന ആനുകൂല്യമാണ്. ഇതിലൂടെ പഠനം കഴിഞ്ഞ വിദ്യാർഥികൾക്ക് യുകെയിൽ തന്നെ ജോലി അന്വേഷിക്കാനും പ്രൊഫഷണൽ അനുഭവം നേടാനും കഴിയും.
യുകെ വിദ്യാഭ്യാസ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത കുറഞ്ഞ ദൈർഘ്യമുള്ള കോഴ്‌സുകളാണ്. സാധാരണയായി ബിരുദ കോഴ്‌സുകൾ മൂന്ന് വർഷത്തിനുള്ളിലും മാസ്‌റ്റേഴ്‌സ് കോഴ്‌സുകൾ ഒരു വർഷത്തിനുള്ളിലും പൂർത്തിയാക്കാൻ സാധിക്കും. ഇതിലൂടെ സമയം ലാഭിക്കാനും വേഗത്തിൽ കരിയറിൽ പ്രവേശിക്കാനും വിദ്യാർഥികൾക്ക് സാധിക്കുന്നു.
അനവധി യുകെ സർവകലാശാലകൾ വിവിധ സ്‌കോളർഷിപ്പുകൾ നൽകുന്നതിനാൽ വിദ്യാഭ്യാസ ചെലവുകൾ കുറയ്ക്കാനും സാധിക്കും. പ്ലസ് ടു അല്ലെങ്കിൽ ബാച്ചിലർ പഠനം ഇംഗ്ലീഷ് മീഡിയത്തിൽ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ചില സർവകലാശാലകൾ IELTS നിബന്ധനയിൽ ഇളവുകൾ നൽകുന്നുണ്ട്. ഇതുവഴി IELTS എഴുതാതെ തന്നെ അഡ്മിഷൻ നേടാനുള്ള അവസരങ്ങളും ലഭ്യമാണ്. കൂടാതെ PTE, TOEFL, DUOLINGO തുടങ്ങിയ ഇംഗ്ലീഷ് പരീക്ഷകൾ അംഗീകരിക്കുന്നതും സ്റ്റഡി ഗ്യാപ് സ്വീകരിക്കുന്നതുമായ സർവകലാശാലകളും യുകെയിൽ ലഭ്യമായതിനാൽ പ്രവേശന നടപടികൾ കൂടുതൽ എളുപ്പമാകുന്നു. ഓരോ സർവകലാശാലയ്ക്കും വ്യത്യസ്ത നിബന്ധനകൾ ഉള്ളതിനാൽ അപേക്ഷിക്കുന്നതിന് മുൻപ് അവ വ്യക്തമായി പരിശോധിക്കേണ്ടതാണ്.
പഠനത്തോടൊപ്പം പ്ലേസ്‌മെന്റ് ഇയർ ഉൾപ്പെടുത്തിയ കോഴ്‌സുകളും ജീവിതപങ്കാളിയെ കൂടെ ഉൾപ്പെടുത്താൻ കഴിയുന്ന മാസ്‌റ്റേഴ്‌സ് ഓഫ് റിസർച്ച് ഓപ്ഷനുകളും യുകെയിൽ ഉണ്ട്. വേഗത്തിൽ വിസ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്നതും ഉയർന്ന വിസ സക്‌സസ് റേറ്റും യുകെയെ മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
ഇന്ന് കേരളത്തിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ യുകെയിലെ പ്രമുഖ സർവകലാശാലകളിൽ പഠനം തുടരുന്നു. പ്രത്യേകിച്ച് മെഡിക്കൽ, നഴ്‌സിങ്, ബിസിനസ്, എൻജിനീയറിങ്, ഐടി, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ മികച്ച പഠനവും തൊഴിൽ അവസരങ്ങളും ലഭ്യമാണ്.
ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന വിദ്യാഭ്യാസം, വ്യക്തിത്വ വികസനത്തിന് സഹായിക്കുന്ന പഠനാന്തരീക്ഷം, കരിയറിലേക്ക് വഴിയൊരുക്കുന്ന തൊഴിൽ സാധ്യതകൾ ഇതെല്ലാം പരിഗണിക്കുമ്പോൾ യുകെയിലെ വിദ്യാഭ്യാസം മലയാളി വിദ്യാർഥികൾക്ക് സുരക്ഷിതവും പ്രതീക്ഷാഭരിതവുമായ ഭാവിയിലേക്ക് നയിക്കുന്ന ഒരു സുവർണാവസരമാണ്.
യുകെയിലെ പഠനത്തെ കുറിച്ചറിയാൻ വിദഗ്ധരുമായി സംസാരിക്കാം: 7356 155 333
Content Highlights: geebee education study abroad