ഓസ്‌ട്രേലിയ വിളിക്കുന്നു : സ്‌കോളർഷിപ്പോടെ പഠിക്കാം, സ്ഥിരതയുള്ള കരിയർ സ്വന്തമാക്കാം, പിആർ നേടാം

geebee education australia
geebee education australia

മികച്ച വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളുമുള്ള രാജ്യമായതിനാൽ വർഷംതോറും ഓസ്‌ട്രേലിയയിലേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചു വരുന്നു. ഓസ്‌ട്രേലിയയിലെ എല്ലാ പൊതു സർവകലാശാലകളും QS ലോക റാങ്കിംഗിൽ ആദ്യ 750 - ൽ ഉൾപ്പെടുന്നവയാണ്. ആഗോളതലത്തിൽ അംഗികരിക്കപ്പെട്ട വിദ്യാഭ്യാസമായതിനാൽ വിദ്യാർഥികൾക്ക് ഓസ്‌ട്രേലിയയിൽ തന്നെ ജോലി ചെയ്യാനും മറ്റു രാജ്യങ്ങളിലേക്ക് പോകാനും അവസരം ലഭിക്കുന്നു. മികച്ച ജോലി സാധ്യതകൾ, സുരക്ഷിതമായ ജീവിതം, നല്ല വേതനം, സ്ഥിരതാമസ അവസരങ്ങൾ എന്നിവയാണ് പല വിദ്യാർഥികളും ഓസ്‌ട്രേലിയയിൽ തന്നെ തുടരാൻ തീരുമാനിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ.

യുകെ, യുഎസ്എ, കാനഡ, അയർലൻഡ്, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങൾ പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. അതിനാൽ യൂറോപ്യൻ രാജ്യങ്ങളെപ്പോലെ പുതിയ ഭാഷ പഠിക്കേണ്ട ആവശ്യമില്ല. ഇത് ഇന്ത്യൻ വിദ്യാർഥികൾക്ക് തദ്ദേശീയരുമായി എളുപ്പത്തിൽ സംസാരിക്കാനും ജോലി കണ്ടെത്താനും സഹായിക്കുന്നു. ഉയർന്ന ജീവിത നിലവാരമുള്ള ഈ രാജ്യം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്നായി കൂടി കണക്കാക്കപ്പെടുന്നു.

2025- ൽ ഓസ്‌ട്രേലിയയിലെ ദേശീയ മിനിമം വേതനം മണിക്കൂറിന് 24.95 AUD ആയി വർധിപ്പിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ കറൻസിയുമായി താരതമ്യം ചെയുമ്പോൾ ഏകദേശം 1495 രൂപയാണ്. ഈ വേതനം ലഭിക്കുന്നതിലൂടെ ഒരു വിദ്യാർഥിക്ക് പഠനകാലത്ത് തന്നെ പ്രതിവർഷം കുറഞ്ഞത് 20 ലക്ഷം രൂപ വരെ സമ്പാദിക്കാൻ കഴിയും. ഇത് സർക്കാർ നിശ്ചയിച്ച ഏറ്റവും കുറഞ്ഞ ശമ്പളമാണെങ്കിലും, ബിരുദാനന്തര പഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് മണിക്കൂറിന് 35-40 AUD വരെ ശമ്പളം ലഭിക്കാറുണ്ട്. ഇത് ഏകദേശം മണിക്കൂറിന് 2100 മുതൽ 2400 രൂപ വരെയാണ്. ശമ്പളത്തോട് താരതമ്യപ്പെടുത്തുമ്പോൾ ഓസ്‌ട്രേലിയയിലെ ജീവിതച്ചെലവ് അയൽരാജ്യമായ ന്യൂസിലൻഡിനേക്കാൾ കുറവാണ്. താമസം, ഗതാഗതം, മറ്റ് എല്ലാ ബില്ലുകളും ഉൾപ്പെടെ ഒരു വിദ്യാർഥിയുടെ വാർഷിക ചെലവ് ഏകദേശം 10 ലക്ഷം രൂപയ്ക്കുള്ളിലായിരിക്കും. ശമ്പളം കൂടുതലായതിനാൽ, വിദ്യാഭ്യാസ ലോൺ പൂർണമായും ഉപയോഗിക്കാതെ തന്നെ വിദ്യാർഥികൾക്ക് അവരുടെ സമ്പാദ്യത്തിൽ നിന്ന് ട്യൂഷൻ ഫീസ് അടയ്ക്കാൻ സാധിക്കുന്നു.

ആഴ്ചയിൽ 38 മണിക്കൂർ മാത്രം ജോലി എന്ന നിയമം, ശക്തമായ തൊഴിലാളി സംരക്ഷണം, വർക്ക് ഫ്രം ഹോം, ഫ്‌ളെക്‌സിബിൾ ജോലി സമയം, ഉദാരമായ അവധികൾ തുടങ്ങിയ പുരോഗമനപരമായ നയങ്ങൾ കാരണം ഓസ്‌ട്രേലിയ മികച്ച ജോലി - ജീവിത സന്തുലിതാവസ്ഥ നൽകുന്ന രാജ്യമാണ്. ഉയർന്ന ശമ്പളത്തേക്കാൾ ഈ സന്തുലിതമായ ജീവിതത്തിനാണ് പല ഓസ്‌ട്രേലിയക്കാരും കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇന്ത്യയിൽ സാധാരണയായി ആഴ്ചയിൽ 45 മണിക്കൂർ മുതൽ ജോലി സമയം ആരംഭിക്കുമ്പോൾ, ഓസ്‌ട്രേലിയയിൽ അത് 38 മണിക്കൂർ മാത്രമാണ്. നല്ല വേതനം, സ്ഥിരതയുള്ള കരിയർ, വർക്ക് ലൈഫ് ബാലൻസുള്ള ജീവിത രീതി, ചെലവഴിക്കാൻ കഴിയുന്ന വ്യക്തിപരമായ സമയം ഇവയെല്ലാം ഓസ്‌ട്രേലിയയെ മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

ഓസ്‌ട്രേലിയൻ സർവകലാശാലകൾ നഴ്‌സിങ്, സോഷ്യൽ വർക്ക്, ഫിസിയോതെറാപ്പി, ഫാർമസി, ഒക്യുപേഷണൽ തെറാപ്പി, എൻജിനിയറിങ്, സിഎസ്/ഐടി, ഫുഡ് സയൻസ്, ന്യൂട്രീഷൻ തുടങ്ങിയ നിരവധി കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. വിദ്യാർഥികൾക്ക് ഇവിടെ ബാച്ചിലർ അല്ലെങ്കിൽ മാസ്‌റ്റേഴ്‌സ് പഠിക്കാനും തുടർന്ന് 3 മുതൽ 5 വർഷം വരെ സ്‌റ്റേബാക്ക് അവസരം നേടാനും കഴിയും. സ്റ്റുഡന്റ് വിസയിലുള്ള ഒരു വിദ്യാർഥിക്ക് സ്‌റ്റേബാക്ക് കാലയളവ് ഉൾപ്പെടെ 9 വർഷം വരെ ഓസ്‌ട്രേലിയയിൽ തുടരാൻ സാധിക്കും.

പഠനകാലത്ത്, വിദ്യാർഥികൾക്ക് രണ്ടാഴ്ചയിൽ 48 മണിക്കൂർ വരെ പാർട്ട് ടൈം ജോലി ചെയ്യാം. സെമസ്റ്റർ അവധിക്കാലത്ത് മുഴുവൻ സമയ ജോലിയും ചെയ്യാൻ അനുവാദമുണ്ട്. പഠനം പൂർത്തിയാക്കിയ ശേഷം സ്‌റ്റേ ബാക്ക് വിസയ്ക്ക് അപേക്ഷിക്കാനും, തുടർന്ന് പെർമനന്റ് റെസിഡൻസിനും (PR) അപേക്ഷിക്കാനും കഴിയും. ഹെൽത്ത് കെയർ, സിഎസ്/ഐടി, എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ ഉയർന്ന പി.ആർ. സാധ്യതകളുള്ള നിരവധി കോഴ്‌സുകൾ ഓസ്‌ട്രേലിയയിൽ ലഭ്യമാണ്. വിദ്യാർഥികൾക്ക് മൊത്തം കോഴ്‌സ് ഫീസിന്റെ 30% മുതൽ 50% വരെ സ്‌കോളർഷിപ് യൂണിവേഴ്‌സിറ്റികൾ നൽകി വരുന്നു. കൂടാതെ ഇന്ത്യയിലെ നാഷണലൈസ്ഡ് ബാങ്കുകൾ കോഴ്‌സ് ഫീസിന്റെ 85 ശതമാനത്തോളവും പ്രൈവറ്റ് ബാങ്കുകൾ 100 ശതമാനവും വിദ്യാദ്യാസ വായ്പകൾ നൽകുന്നു.

മുകളിൽ പറഞ്ഞ എല്ലാ ഘടകങ്ങളും പരിഗണിക്കുമ്പോൾ, ഓസ്‌ട്രേലിയ ഏറ്റവും മികച്ച പഠന കേന്ദ്രങ്ങളിലൊന്നാണ്. എന്നാൽ ഓസ്‌ട്രേലിയയിലേക്ക് അപേക്ഷിക്കാൻ ഒരു വിദ്യാർഥി രാജ്യത്തിന്റെ ചില അടിസ്ഥാന യോഗ്യതകളും മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ വിദ്യാഭ്യാസ നിലവാരവും കുടിയേറ്റ സംവിധാനവും നിലനിർത്തുന്നതിനായി ഓസ്‌ട്രേലിയ കർശനമായ നിയന്ത്രണങ്ങൾ പാലിക്കുന്നു. വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ്, സർവകലാശാലകൾ നിർദേശിക്കുന്ന ജെനുവിൻ സ്റ്റുഡന്റ് റിക്യുർമെന്റ് (GSR) വിദ്യാർഥികൾ നിർബന്ധമായും പാലിക്കണം. ഈ നടപടികൾ ആദ്യമായി അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് ചിലപ്പോൾ സങ്കീർണമായി തോന്നാം. എന്നാൽ പരിചയസമ്പത്തുള്ള ഒരു വിദ്യാഭ്യാസ ഏജന്റിന്റെ സഹായം ലഭിച്ചാൽ, മുഴുവൻ അപേക്ഷാ പ്രക്രിയയും വളരെ എളുപ്പത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ കഴിയും.

അന്താരാഷ്ട അംഗീകാരമുള്ള വിദ്യാദ്യാസവും ഉയർന്ന ജീവിത നിലവാരവുമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഓസ്‌ട്രേലിയ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷനായിരിക്കും.

സ്‌കോളർഷിപ്പോടുകുടിയുള്ള ഓസ്‌ട്രേലിയൻ പഠനത്തെക്കുറിച്ച് കുടുതൽ അറിയാൻ വിദഗ്ധരോട് ചോദിക്കാം : 7356 155 333

Content Highlights: Explore top Australian universities with scholarships. Secure your future with a stable career and permanent residency. Start your Australian study journey now