മാതൃഭൂമി-ഫെയർ ഫ്യൂച്ചർ 'ഫ്യൂച്ചർസ്‌കേപ് ഓവർസീസ് എജ്യൂക്കേഷൻ ഗൈഡൻസ്' 28,29 തീയതികളിൽ തിരുവനന്തപുരത്ത്

വിദേശ വിദ്യാഭ്യാസം ഇന്ന് കേരളത്തിലെ യുവതലമുറയുടെ ഇടയിൽ ഒരു തരംഗമായി മാറുകയാണ്. മുൻകാലങ്ങളിൽ ജോലിക്കായി ഗൾഫിലേക്കുള്ള ഒഴുക്കായിരുന്നു കേരളത്തിലെ ട്രെൻഡ് എങ്കിൽ ഇപ്പോൾ അത് അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലുള്ള വിദ്യാഭ്യാസവും അതിലൂടെയുള്ള കുടിയേറ്റവുമായി മാറിക്കഴിഞ്ഞു.

ഗൾഫിലേതുപോലെ നേരിട്ട് ജോലിക്ക് പ്രവേശിക്കുക എന്നത് ഈ രാജ്യങ്ങളിൽ ഏറെ ശ്രമകരമാണ്; കാലതാമസവും ഉണ്ടാകും. എന്നാൽ അവിടെയുള്ള മികച്ച യൂണിവേഴ്സിറ്റികളിൽ സ്റ്റുഡന്റ് വിസയിൽ എത്തി പഠനം പൂർത്തിയാക്കിയ ശേഷം വർക്ക് പെർമിറ്റിലേക്ക് മാറാം എന്ന് മനസിലാക്കിയത് കൊണ്ടാണ് നമ്മുടെ യുവതലമുറ ഈ നാടുകളെ അവസരങ്ങളുടെ പറുദീസയായി കാണുന്നത്.

വിദേശ പഠനത്തിനുള്ള തയ്യാറെടുപ്പിന്റെ ആദ്യപടി എന്ന നിലയിൽ പ്ലസ്ടുവും ഡിഗ്രിയും മാസ്റ്റേഴ്സും പോലുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവർ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഐ.ഇ.എൽ.ടി.എസ് പോലെയുള്ള ഇംഗ്ലീഷ് ടെസ്റ്റുകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പാണ് ആദ്യം ചെയ്യുന്നത്. കേരളത്തിൽ ഇപ്പോൾ പ്രതിവർഷം രണ്ട് ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഐ.ഇ.എൽ.ടി.എസ് പഠിക്കുന്നത്.

വിദേശ വിദ്യാഭ്യാസത്തിനായി 2022-23 കാലയളവിൽ 13 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പോയതെന്നാണ് കണക്കുകൾ. കേരളത്തിൽ നിന്ന് മാത്രം കഴിഞ്ഞ വർഷം ഏകദേശം നാൽപ്പതിനായിരത്തിന് മുകളിൽ വിദ്യാർഥികളാണ് പോയത്. വരും വർഷങ്ങളിൽ ഇത് 70,000 മുതൽ ഒരു ലക്ഷത്തിന് മുകളിൽ വരെ എത്താമെന്നാണ് സൂചനകൾ.

അമേരിക്ക, കാനഡ, യു.കെ, ഓസ്ട്രേലിയ, അയർലൻഡ്, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ 75 ലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ വരാൻ പോകുന്നത്. എൻജിനീയറിങ്, ഐ.ടി., ബിസിനസ്, ബാങ്കിങ്, ആരോഗ്യം, സോഷ്യൽ വർക്ക്, ഹോസ്പിറ്റാലിറ്റി, ജേർണലിസം എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ സാങ്കേതിക പരിജ്ഞാനമുള്ള വിദഗ്ധരെ ആവശ്യമായി വരാൻ പോകുന്നത്. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് ഈ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ കാലോചിതമായ മാറ്റങ്ങൾ സിലബസിൽ വരുത്തി, വിദ്യാഭ്യാസരംഗത്ത് സമൂലമായ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നു. നമ്മുടെ നാട്ടിൽ നിന്നും വിദേശ വിദ്യാഭ്യാസത്തിനായി പോകുന്ന കുട്ടികൾക്ക് അതിലൂടെ ലോകത്ത് ഇപ്പോൾ കിട്ടുന്നതിൽ ഏറ്റവും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള പാതയാണ് തുറക്കുന്നത്.

വിദേശ വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും മക്കളെ വിദേശത്തെ മികച്ച യൂണിവേഴ്സിറ്റികളിലേക്ക് അയയ്ക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കും കൃത്യമായ മാർഗനിർദേശങ്ങൾ ലഭിക്കേണ്ടതുണ്ട്. ഇതിനുവേണ്ടിയാണ് മാതൃഭൂമിയും കേരളത്തിലെ ഏറ്റവും പ്രഗൽഭരായ വിദേശ വിദ്യാഭ്യാസ കൺസൾട്ടിങ് കമ്പനിയായ ഫെയർ ഫ്യൂച്ചർ ഓവർസീസ് എജുക്കേഷണൽ കൺസൾട്ടൻസിയും ചേർന്ന് ഫ്യൂച്ചർസ്‌കേപ് ഓവർസീസ് എജ്യൂക്കേഷൻ ഗൈഡൻസ് സംഘടിപ്പിക്കുന്നത്. അമേരിക്ക, കാനഡ, യു.കെ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലൻഡ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ അബദ്ധത്തിൽ വീഴാതെ സുരക്ഷിതമായി പഠിക്കാൻ വേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നു ചോദിച്ചു മനസിലാക്കുവാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.  

രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യവും ലോകത്തിലെ ഏറ്റവും മികച്ച അഞ്ഞൂറിലേറെ യൂണിവേഴ്സിറ്റികളുടെ പ്രതിനിധിയുമായ ഫെയർ ഫ്യൂച്ചർ ഇതിനകം ഒരു ലക്ഷത്തിലേറെ വിദ്യാർഥികൾക്കാണ് വിദേശ വിദ്യാഭ്യാസത്തിനുള്ള മാർഗനിർദേശങ്ങൾ നൽകിയത്. 17 മുതൽ 68 വയസ് വരെ ഉള്ളവർക്ക് വിദേശ വിദ്യാഭ്യാസം സാധ്യമാക്കിയ അപൂർവ റെക്കോർഡാണ് ഫെയർ ഫ്യൂച്ചറിനുള്ളത്. പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രിക്ക് മാർക്ക് കുറഞ്ഞു പോവുകയോ അരിയേഴ്സ് ഉണ്ടാവുകയോ, നീണ്ട സ്റ്റഡി ഗ്യാപ്പ് ഉണ്ടാവുകയോ ചെയ്തതുമൂലം ഇനി വിദേശപഠനം സാധ്യമാകില്ല എന്ന് കരുതിയിരുന്ന നൂറുകണക്കിന് വിദ്യാർഥികൾക്കാണ് ഫെയർ ഫ്യൂച്ചറിന്റെ കൃത്യമായ മാർഗനിർദേശത്തിലൂടെ വിദേശ പഠനം സാധ്യമായത്.

വിവിധ സ്റ്റഡി പ്രോഗ്രാമുകൾ, കോളേജുകൾ, പ്ലസ്ടു-ഡിഗ്രി കഴിഞ്ഞവർക്കുള്ള അനുയോജ്യമായ കോഴ്സുകൾ, അഡ്മിഷൻ, ഫീസ്, പാർട്ട് ടൈം ജോലികൾ, സ്റ്റഡി ഗ്യാപ് ഉള്ളവർക്കും അഡ്മിഷൻ ലഭിക്കുന്ന രീതികൾ, വിസ ആപ്ലിക്കേഷൻ, പഠന ശേഷമുള്ള വർക് പെർമിറ്റ്, പി.ആർ. ഫ്രെണ്ട്ലി പ്രൊവിൻസുകൾ, ഫാമിലി വിസ, ഇന്റർനാഷണൽ സ്റ്റുഡന്റ് വിസയിൽ വരുന്നവരുടെ കുട്ടികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം, മാതാപിതാക്കൾക്കുള്ള വിസ, സുരക്ഷിതമായി പഠിക്കാൻ എന്തൊക്കെ ചെയ്യണം എന്നീ കാര്യങ്ങളെക്കുറിച്ച് വിശദമായി, വിദേശപഠനത്തിന് ഇരുപത് വർഷത്തിലേറെയായി ഗൈഡൻസ് കൊടുക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച കൗൺസിലേഴ്സിനെ നേരിട്ട് കണ്ട് എല്ലാ സംശയങ്ങളും തീർക്കാം.  

ഫ്യൂച്ചർസ്‌കേപ് ഓവർസീസ് എജ്യൂക്കേഷൻ ഗൈഡൻസിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് വിദഗ്ധരായ ഐ.ഇ.എൽ. ടി.എസ് അധ്യാപകരുടെ നേതൃത്വത്തിൽ 30 ദിവസത്തെ സൗജന്യ കോച്ചിങ് ഉണ്ടാകും.

ഫെയർ ഫ്യൂച്ചർ മാതൃഭൂമിയുടെ സഹകരണത്തോടെ നടത്തുന്ന ഫ്യൂച്ചർസ്‌കേപ് ഓവർസീസ് എജ്യൂക്കേഷൻ ഗൈഡൻസ് ഫെയർ ഫ്യൂച്ചറിന്റെ പട്ടം ഓഫീസിൽ സെപ്റ്റംബർ 28, 29 തീയതികളിൽ നടക്കുന്നു. പ്രവേശനം സൗജന്യം.  

ഫ്യൂച്ചർസ്‌കേപ് ഓവർസീസ് എജ്യൂക്കേഷൻ ഗൈഡൻസിൽ പങ്കെടുക്കുന്നതിന് പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യൂ :  https://bit.ly/3MU5xWI

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ : 1800 419 1210, 7558 09 09 09

Content Highlights: Planning to study abroad?Get expert advice on choosing the right program, university, visa, and more