മാതൃഭൂമി - ഫെയർ ഫ്യൂച്ചർ സൗജന്യ വിദേശ വിദ്യാഭ്യാസ സെമിനാർ നവംബര് 24-ന് കോഴിക്കോട്ട്

ഫെയർ ഫ്യൂച്ചർ, മാതൃഭൂമിയുടെ സഹകരണത്തോടെ നടത്തുന്ന ഓവർസീസ് Education സെമിനാർ നവംബര് 24-ന് (ഞായാറാഴ്ച്ച ) 2 PM മുതൽ കോഴിക്കോട്ട് ഹോട്ടൽ മലബാർ പാലസ് ൽ നടക്കും. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയുടെ അഡൈ്വസറി ബോർഡ് അംഗവും, ഫെയർ ഫ്യൂച്ചർ മാനേജിങ് ഡയറക്ടറും ആയ ഡോ. എസ്. രാജ് സെമിനാർ നയിക്കും.
വിവിധ സ്റ്റഡി പ്രോഗ്രാമുകൾ, കോളേജുകൾ, പ്ലസ്ടു-ഡിഗ്രി കഴിഞ്ഞവർക്കുള്ള അനുയോജ്യമായ കോഴ്സുകൾ, അഡ്മിഷൻ, ഫീസ്, പാർട്ട് ടൈം ജോലികൾ, സ്റ്റഡി ഗ്യാപ് ഉള്ളവർക്കും അഡ്മിഷൻ ലഭിക്കുന്ന രീതികൾ, വീസ അപ്ലിക്കേഷൻ, പഠന ശേഷമുള്ള വർക് പെർമിറ്റ്, പി.ആർ. ഫ്രണ്ട്ലി പ്രൊവിൻസുകൾ, ഫാമിലി വീസ, ഇന്റർനാഷണൽ സ്റ്റുഡന്റ് വീസയിൽ വരുന്നവരുടെ കുട്ടികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം, മാതാപിതാക്കൾക്കുള്ള വീസ, സുരക്ഷിതമായി പഠിക്കാൻ എന്തൊക്കെ ചെയ്യണംഎന്നീ കാര്യങ്ങളെക്കുറിച്ച് വിശദമായി ഈ സെമിനാറിലൂടെ മനസിലാക്കാം.
അതുകുടാതെ വിദേശപഠനത്തിന് ഇരുപത് വർഷത്തിലേറെയായി ഗൈഡൻസ് കൊടുക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച കൗൺസലേഴ്സിനെ നേരിട്ട് കണ്ട് എല്ലാ സംശയങ്ങളും തീർക്കാം. പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 300 വിദ്യാർഥികൾക്ക് വിദഗ്ധരായ ഐ.ഇ.എൽ.ടി.എസ്. അധ്യാപകരുടെ നേതൃത്വത്തിൽ 30 ദിവസത്തെ സൗജന്യ കോച്ചിങ് ഉണ്ടാകും. സെമിനാറിൽ പങ്കെടുക്കുന്നതിന് പേരുകൾ രജിസ്റ്റർ ചെയ്യാനായി ബന്ധപ്പെടുക: 1800 4191 210, 7558090909.
Content Highlights: Mathrubhumi Fair Future Education Seminar at Kozhikode