ദുബായ് റിയൽ എസ്റ്റേറ്റ് വിപണി കുതിക്കുന്നു: ഫ്‌ളാറ്റ് വാങ്ങുംമുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഡീയാർ ഡെവലപ്‌മെന്റ്‌സ് സിഇഒ സയീദ് മുഹമ്മദ് അൽ ഖത്താമിയിൽ നിന്നും എമിറൈറ്റ്‌സ് ലക്ഷ്വറി ലിവിങ് പ്രോപ്പർട്ടീസ് സിഇഒ സായി ശ്യാം അവാർഡ് സ്വീകരിക്കുന്നു
ഡീയാർ ഡെവലപ്‌മെന്റ്‌സ് സിഇഒ സയീദ് മുഹമ്മദ് അൽ ഖത്താമിയിൽ നിന്നും എമിറൈറ്റ്‌സ് ലക്ഷ്വറി ലിവിങ് പ്രോപ്പർട്ടീസ് സിഇഒ സായി ശ്യാം അവാർഡ് സ്വീകരിക്കുന്നു

ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ പ്രിയനഗരമാണ് ദുബായ്. ദുബായിയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കുന്നവരിൽ മുൻനിരയിലാണ് ഇന്ത്യക്കാരുടെ സ്ഥാനം. കുറഞ്ഞ നികുതി, ഉയർന്ന വാടക വരുമാനം, സുരക്ഷ, ഗോൾഡൻ വിസ എന്നിങ്ങനെ നിക്ഷേപകരെ ആകർഷിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. എന്നാൽ ദുബായിയിൽ ഫ്‌ളാറ്റ് വാങ്ങുന്നതിന് മുൻപ് ചില പ്രധാന കാര്യങ്ങൾ അറിയേണ്ടതുണ്ട്. അവ താഴെ ചേർക്കുന്നു.

ഫ്രീഹോൾഡ് vs ലീസ്ഹോൾഡ് ഏരിയകൾ
• ഫ്രീഹോൾഡ്: ദുബായ് മരീന, ഡൗൺടൗൺ, ജെ.വി.സി. തുടങ്ങിയ ഫ്രീഹോൾഡ് ഏരിയയിൽ പ്രോപ്പർട്ടിയും അതിന്റെ ഭൂമിയും സ്വന്തമാക്കാം. നിങ്ങൾക്ക് 100 % ഉടമസ്ഥാവകാശം ലഭിക്കും.
• ലീസ്ഹോൾഡ്: നിങ്ങൾക്ക് പ്രത്യേകകാലത്തേക്ക് (10-99 വർഷം) പ്രോപ്പർട്ടി ലീസ് ചെയ്യാം; ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിർത്തുന്നത് ലാൻഡ്ലോഡാണ്.

ഡവലപ്പറുടെ വിശ്വാസ്യത
• ഡവലപ്പറുടെ മുൻകാല ചരിത്രം പരിശോധിക്കുക. എമാർ, നഖീൽ, ഡയാർ പോലുള്ള വിശ്വസ്തരായ ഡവലപ്പർമാരെ തിരഞ്ഞെടുക്കുക.

ലൊക്കേഷൻ പ്രധാനമാണ്
• ഡൗൺടൗൺ, ദുബായ് മരീന, ബിസിനസ് ബേ, ജെ.വി.സി, പാം ജുമൈറാ എന്നിവിടങ്ങൾ വ്യത്യസ്ത ജീവിതശൈലികളും വരുമാന സാധ്യതകളും വാഗ്ദാനം ചെയ്യുന്നു.
• മെട്രോ, സ്‌കൂൾ, ഷോപ്പിങ് മാൾ, ജോലിസ്ഥലം എന്നിവിടങ്ങളിലേക്കുള്ള സമീപ്യം പരിഗണിക്കുക.

ടൈറ്റിൽ ഡീഡ് & ഡിഎൽഡി രജിസ്‌ട്രേഷൻ
• പ്രോപ്പർട്ടി ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിൽ (DLD) രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. തുക മുഴുവനായും അടച്ച് ടൈറ്റിൽ ഡീഡ് ലഭ്യമാക്കണം.

സർവീസ് ചാർജുകൾ
• സ്‌ക്വയർ ഫീറ്റ് അനുപാതത്തിൽ പ്രതിവർഷം നൽകേണ്ട സർവീസ് ചാർജുകളിൽ കോമൺ ഏരിയയുടെ മെയിന്റനൻസും അമനിറ്റീസും ഉൾപ്പെടുന്നു. അതിനാൽ ഉയർന്ന ചാർജ് നിങ്ങളുടെ വരുമാനത്തെ ബാധിക്കും.

വിസാ അർഹത
• കുറഞ്ഞത് AED 750,000 നിക്ഷേപിച്ചാൽ റസിഡൻസി വിസയ്ക്കുള്ള അർഹതയുണ്ട് (നിയമങ്ങൾ അനുസരിച്ച്).

നിയമങ്ങളും ചട്ടങ്ങളും
• RERA (Real Estate Regulatory Authority) ചട്ടങ്ങൾ മനസിലാക്കുക. RERA നിങ്ങളുടെ നിക്ഷേപം സംരക്ഷിക്കുകയും ഡവലപ്പർമാരെ ഉത്തരവാദിത്തമുള്ളവരാക്കുകയും ചെയ്യുന്നു.

എന്തുകൊണ്ടാണ് ആളുകൾ ദുബായിൽ ഫ്‌ളാറ്റുകൾ വാങ്ങുന്നത്?
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ദുബായിയിൽ ഫ്‌ളാറ്റുകൾ വാങ്ങുന്നതിന്റെ കാരണങ്ങൾ താഴെച്ചേർ്ക്കുന്നു.
1. ഉയർന്ന റിട്ടേൺ ഓഫ് ഇൻവെസ്റ്റ്‌മെന്റ് (ROI)
2. നികുതിയില്ലാത്ത വരുമാനം
3. മികച്ച ആഗോള ലൊക്കേഷൻ
4. ആധുനിക, ആഡംബര ജീവിതശൈലി
5. സുരക്ഷിതവും സ്ഥിരതയുള്ളതുമായ പരിസ്ഥിതി
6. ശക്തമായ ടൂറിസം വ്യവസായം
7. ഗോൾഡൻ വിസ സാധ്യത
8. വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയും അടിസ്ഥാനസൗകര്യങ്ങളും

മലയാളികൾക്കായി ദുബായിലെ മികച്ച റിയൽ എസ്റ്റേറ്റ് കൺസൾട്ടിങ്
ദുബായിയിൽ 10 വർഷത്തിലധികം പരിചയസമ്പത്തുള്ള പ്രോപ്പർട്ടി കൺസൾട്ടന്റാണ് സായി ശ്യാം. എമിറൈറ്റ്‌സ് ലക്ഷ്വറി ലിവിങ് പ്രോപ്പർട്ടീസിന്റെ (ELL Properties) സ്ഥാപകനും സിഇഒയുമാണ് അദ്ദേഹം. സർക്കാർ ഡെവലപ്പർമാരും പ്രമുഖ സ്വകാര്യ ഡെവലപ്പർമാരുമായുള്ള അടുത്ത സഹകരണത്തിലൂടെ മികച്ച നിക്ഷേപ സാധ്യതകൾ എമിറൈറ്റ്‌സ് ലക്ഷ്വറി ലിവിങ് പ്രോപ്പർട്ടീസ് വാഗ്ദാനം ചെയ്യുന്നു. സായി ശ്യാമിന് അഞ്ച് ലക്ഷത്തിലധികം സോഷ്യൽ മീഡിയ ഫോളോവേഴ്‌സ് ഉണ്ട്. മലയാളികൾക്ക് ദുബായിയിലെ റിയൽ എസ്റ്റേറ്റ് വിപണി എളുപ്പത്തിൽ മനസിലാക്കാൻ ഇത് സഹായിക്കുന്നു.

മലയാളികൾക്ക് ദുബായിയിൽ മികച്ച റിയൽ എസ്റ്റേറ്റ് നിക്ഷേപം സാധ്യമാക്കാനും എളുപ്പമാക്കാനും എമിറൈറ്റ്‌സ് ലക്ഷ്വറി ലിവിങ് പ്രോപ്പർട്ടീസ് (Emirates Luxury Living Properties) നിങ്ങളെ സഹായിക്കും!

കൂടുതൽ വിവരങ്ങൾക്ക്
Contact +971565883693
Sai@ellproperty.com

YouTube
https://youtube.com/@exploredubaiwithsai?si=5tSwHzKL-Nvj5Gdf

Content Highlights: Emirates Luxury Living Properties