Doc2Doc ഗ്ലോബൽ എംബിബിഎസ് എക്‌സ്‌പോ 2025 : വിദേശത്ത് എംബിബിസ് പഠിക്കാൻ 5000 ഡോളർ സ്‌കോളർഷിപ്പ്

വിദേശത്ത് എംബിബിഎസ് പഠിച്ച് ഡോക്ടറാകുക എന്നതാണോ നിങ്ങളുടെ സ്വപ്‌നം? ഇന്ത്യയ്ക്ക് പുറത്ത് എംബിബിഎസ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലോകോത്തര നിലവാരമുള്ള വിദേശ യൂണിവേഴ്‌സിറ്റികളിൽ സ്‌കോളർഷിപ്പോടെ അതിനുള്ള അവസരമൊരുക്കുകയാണ് Doc2Doc. വിദേശത്തെ എംബിബിസ് പഠനത്തെക്കുറിച്ചുള്ള നിങ്ങൾക്ക് അറിയേണ്ടതെല്ലാം Doc2Doc ഗ്ലോബൽ എംബിബിഎസ് എക്‌സ്‌പോയിയൂടെ മനസിലാക്കാം, സ്‌കോളർഷിപ്പോടെ അഡ്മിഷൻ നേടാം.
വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മനസിൽ പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് ഉണ്ടാകുക - എവിടെ പഠിക്കണം, അവിടെ എത്താനുള്ള ഏറ്റവും മികച്ച മാർഗം ഏതാണ്? ഈ രണ്ട് ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകുകയാണ് Doc2Doc സംഘടിപ്പിക്കുന്ന ഗ്ലോബൽ എംബിബിഎസ് എക്‌സ്‌പോ 2025.
ഡോക്ടറാകാൻ മോഹിക്കുന്നവർക്ക് ഡോക്ടർമാർ നൽകുന്ന സേവനം
ആയിരത്തിലധികം വിദ്യാർഥികൾക്ക് യുഎസ്, യുകെ, കാനഡ, ജോർജിയ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, റൊമേനിയ, ബൾഗേറിയ, റഷ്യ, നെതർലാൻഡ്‌സ്, തജിക്കിസ്ഥാൻ തുടങ്ങി 20 - ലേറെ രാജ്യങ്ങളിലെ മികച്ച സർവകലാശാലകളിൽ സ്‌കോളർഷിപ്പോടെ മികവുറ്റ എംബിബിഎസ് വിദ്യാഭ്യാസം ലഭ്യമാക്കിയിട്ടുള്ള സ്ഥാപനമാണ് Doc 2 Doc. വിദേശത്ത് പഠനം പൂർത്തിയാക്കി ഇന്ത്യയിലും വിദേശത്തുമായി പ്രാക്ടീസ് ചെയ്യുന്ന ഒരു കൂട്ടം വിദഗ്ധ ഡോക്ടർമാരാണ് പുതുതായി എംബിബിഎസ് പഠിക്കാനൊരുങ്ങുന്ന വിദ്യാർഥികൾക്ക് എല്ലാ പിന്തുണകളും നൽകാനായി Doc 2 Doc -ൽ ഉള്ളത്.
ഇന്ന് ശരാശരി മലയാളി വിദ്യാർഥിയുടെ സ്വപ്നമാണ് വിദേശപഠനം. വിദേശത്ത് അഡ്മിഷൻ ലഭിക്കാൻ യോഗ്യരാണെങ്കിലും ഉയർന്ന ട്യൂഷൻ ഫീസിനെക്കുറിച്ച് വിഷമിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ലോകോത്തര നിലവാരമുള്ള എംബിബിസ് വിദ്യാഭ്യാസം നേടുന്നതിനുള്ള വഴി തുറക്കുയാണ് Doc 2 Doc . നിരവധി വിദ്യാർഥികളാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ Doc2Doc വഴി സ്‌കോളർഷിപ്പോടുകൂടി കുറഞ്ഞ ഫീസിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എംബിബിസ് സീറ്റുകൾ സ്വന്തമാക്കിയിട്ടുള്ളത്. NMC, WHO അംഗീകൃത യൂണിവേഴ്‌സിറ്റികളിൽ ഇന്ത്യൻ കരിക്കുലത്തിൽ സൗജന്യ NEXT എക്‌സാം പരിശീലനത്തിനൊപ്പം കോഴ്‌സ് പൂർത്തിയാക്കാനുള്ള അവസരമാണ് Doc 2 Doc ഒരുക്കുന്നത്. മറ്റ് ഏജൻസികളെ അപേക്ഷിച്ച് കുറഞ്ഞ ഫീസും ലോൺ അസ്സിസ്റ്റന്റ്‌സും സ്‌കോളർഷിപ്പ് ഫെസിലിറ്റീസും Doc2Doc -നെ ജനപ്രിയമാക്കുന്നു. കൂടാതെ ഡോക്ടർമാർ നേതൃത്വം നൽകുന്ന ഏജൻസി ആയതിനാൽ എംബിബിഎസ് പഠനവുമായി ബന്ധപ്പെട്ട സാധ്യതകളെക്കുറിച്ചും ആശങ്കകളെക്കുറിച്ചും വിദ്യാർഥികൾക്കുള്ള ഏതു സംശയവും Doc2Doc പൂർണമായി പരിഹരിക്കുന്നതാണ്. കേവലം അഡ്മിഷനിൽ മാത്രം ഒതുങ്ങാതെ പഠന കാലയളവിലുടനീളവും ഉപരിപഠനസഹായത്തിനും Doc2Doc വിദ്യാർഥികൾക്കൊപ്പം നിൽക്കുന്നതാണ്.
Doc2Doc ഗ്ലോബൽ എംബിബിഎസ് എക്‌സ്‌പോ 2025
ജൂൺ 18 മുതൽ ജൂലൈ 2 വരെയുള്ള തീയതികളിലായി കേരളത്തിലെ വിവിധ ജില്ലകളിൽ നടക്കുന്ന Doc2Doc ഗ്ലോബൽ എംബിബിഎസ് എക്‌സ്‌പോ 2025 20- ലധികം വിദേശ രാജ്യങ്ങളിൽ എംബിബിസ് അഡ്മിഷൻ നേടുന്നതിന് അവസരം ഒരുക്കുന്നു. വിദേശ യൂണിവേഴ്‌സിറ്റികളിൽ പഠനം പൂർത്തിയാക്കിയ ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കാനും വിദേശപഠനത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് ഉത്തരം നേടാനും എക്‌സ്‌പോയിൽ അവസരമുണ്ടായിരിക്കുന്നതാണ്. അതൊടൊപ്പം വിദ്യാഭ്യാസ വായ്പയെക്കുറിച്ചുളള വിവരങ്ങളും ലഭ്യമാണ്. കൂടാതെ എക്സ്പോയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് 5000 ഡോളർ സ്‌കോളർഷിപ് ലഭിക്കുന്നതാണ്. എക്‌സ്‌പോയിൽ പ്രവേശനം സൗജന്യമാണ്.
വിശദ വിവരങ്ങൾക്കായി താഴെക്കാണുന്ന നമ്പറിൽ ക്ലിക്ക് ചെയ്യുക.
wa.me/+919207400300
Content Highlights: Doc2Doc Global MBBS Expo