എന്തുകൊണ്ട് കേരള ഡിജിറ്റൽ സർവകലാശാലയിലെ കോഴ്‌സുകൾ ശ്രദ്ധേയമാകുന്നു?

ഒരു ഡിഗ്രി നേടുക എന്നത് മാത്രമല്ല ഇന്ന് ഒരു വിദ്യാർഥിയുടെ ലക്ഷ്യം. പഠനം പൂർത്തിയാകുമ്പോൾ തൊഴിൽ ലഭിക്കണം, മാറുന്ന സാങ്കേതിക ലോകത്തിന് ഒപ്പമെത്താൻ കഴിയണം, ആഗോളതലത്തിൽ മത്സരിക്കാൻ ആവശ്യമായ കഴിവുകൾ സ്വന്തമാക്കണം. ഈ ആവശ്യങ്ങളാണ് ഒരു വിദ്യാർഥിയെ ഡിജിറ്റൽ സർവകലാശാലയിൽ എത്തിക്കുന്നത്. അഥവാ മേൽപ്പറഞ്ഞ ഘടകങ്ങൾ മുൻനിർത്തിയാണ് കേരള ഡിജിറ്റൽ സർവകലാശാലയിലെ കോഴ്‌സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുന്ന കാലഘട്ടമാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, വിഎൽഎസ്‌ഐ, മെറ്റീരിയൽ സയൻസ്, എൻവയോൺമെന്റൽ സയൻസ് തുടങ്ങിയ മേഖലകളിലാണ് നാളെയുടെ ഏറ്റവും വലിയ തൊഴിലവസരങ്ങൾ രൂപപ്പെടുന്നത്. ഈ മേഖലകളെ കേന്ദ്രീകരിച്ചാണ് സർവകലാശാലയുടെ പഠന പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്.
കേരള ഡിജിറ്റൽ സർവകലാശാലയുടെ പ്രധാന സവിശേഷതകളിലൊന്നാണ് Industry-Vetted Curriculum. വ്യവസായ മേഖലയിലെ വിദഗ്ധരുടെ നിർദേശങ്ങളും ആവശ്യകതകളും ഉൾപ്പെടുത്തി രൂപപ്പെടുത്തിയ പാഠ്യപദ്ധതി വിദ്യാർഥികളെ നേരിട്ട് തൊഴിൽവിപണിയുടെ ആവശ്യങ്ങളിലേക്ക് നയിക്കുന്നു. ഇവിടെ വിദ്യാർഥികൾ പഠനം പൂർത്തിയാക്കുമ്പോൾ തന്നെ 'Industry Ready' ആയി പരിവർത്തനം ചെയ്യപ്പെടുന്നുണ്ട്.

അതുപോലെ തന്നെ Project-Based Learning എന്ന സമീപനം പഠനത്തെ കൂടുതൽ പ്രായോഗികമാക്കുന്നു. പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങാതെ യഥാർഥ പ്രശ്‌നങ്ങൾ പരിഹരിക്കാനും സാങ്കേതികവിദ്യ പ്രയോഗിക്കാനുമുള്ള അവസരങ്ങളാണ് വിദ്യാർഥികൾക്ക് ലഭിക്കുന്നത്.
കേരള ഡിജിറ്റൽ സർവകലാശാലയുടെ മറ്റൊരു പ്രത്യേകതയാണ് Earn While You Learn മാതൃക. പഠനത്തോടൊപ്പം തന്നെ ഗവേഷണ പദ്ധതികളിലും വ്യവസായ സഹകരണ പ്രോജക്ടുകളിലും പ്രവർത്തിച്ച് വിദ്യാർഥികൾക്ക് അനുഭവസമ്പത്തും വരുമാനവും ഒരേസമയം നേടാൻ കഴിയും. പഠനകാലം മുതൽത്തന്നെ ഒരു പ്രൊഫഷണൽ അന്തരീക്ഷം അനുഭവിക്കാൻ ഇതിലൂടെ അവസരമൊരുങ്ങുന്നു.

Digital University Kerala


ഇതിന്റെ മികച്ച ഉദാഹരണമാണ് Data Science & Product Development കോഴ്‌സ്. ഒന്നാം സെമസ്റ്റർ മുതൽ തന്നെ വിദ്യാർഥികൾക്ക് വ്യവസായ ബന്ധമുള്ള പ്രോജക്ടുകളിൽ പങ്കാളികളാകാനും പ്രതിഫലം നേടാനുമുള്ള അവസരങ്ങൾ ലഭിക്കുന്നു. പഠനവും തൊഴിൽപരിചയവും ഒരുമിച്ച് മുന്നോട്ടുപോകുന്ന ഈ മാതൃക വിദ്യാർഥികളുടെ കരിയർ വളർച്ചയ്ക്ക് വലിയ പിന്തുണയാണ് നൽകുന്നത്.

ഇതിനൊപ്പം കരിയർ ഗൈഡൻസ്, ഇൻഡസ്ട്രി മെന്ററിങ്, ഇന്റേൺഷിപ്പുകൾ, പ്ലേസ്‌മെന്റ് അസിസ്റ്റൻസ് എന്നിവയിലൂടെ വിദ്യാർഥികളെ തൊഴിൽ ലോകത്തിലേക്ക് ആത്മവിശ്വാസത്തോടെ എത്തിക്കാനും സർവകലാശാല സഹായിക്കുന്നു.

കേരള ഡിജിറ്റൽ സർവകലാശാല നൽകുന്നത് ഒരു ഡിഗ്രി മാത്രമല്ല. പഠനത്തോടൊപ്പം അനുഭവം, അനുഭവത്തോടൊപ്പം വരുമാനം, വരുമാനത്തോടൊപ്പം കരിയർ സാധ്യതകൾ - ഇവയെല്ലാം സമന്വയിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ മാതൃകയാണിത്.

ഭാവിയിലെ തൊഴിൽലോകത്ത് അവസരങ്ങൾ തേടുന്നവരല്ല, അവസരങ്ങൾ സൃഷ്ടിക്കുന്നവരാകാൻ ആഗ്രഹിക്കുന്ന വിദ്യാഥികൾക്കുള്ള തിരഞ്ഞെടുപ്പാണ് കേരള ഡിജിറ്റൽ സർവകലാശാല.

ഫെയ്‌സ് 2 അഡ്മിഷൻ
കേരള ഡിജിറ്റൽ സർവകലാശാലയിലെ എം.എസ്‌സി, എംബിഎ, എം.ടെക് കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ജൂലൈ പത്താണ് അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി.

കൂടുതൽ വിവരങ്ങൾക്ക് –  https://duk.ac.in/admission