മികവിന്റെ പാതയിൽ DCSMAT, DCSAAD തിരുവനന്തപുരം ക്യാമ്പസുകൾ; MBA, B.Arch സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു

സംരംഭകത്വത്തിലെ അതിനൂതനാശയങ്ങൾ പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിലും വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കാൻ പ്രാപ്തരായ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിലും DCSMAT (ഡി സി സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി), തിരുവനന്തപുരം എന്നും മുൻനിരയിലാണ്. തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷന്റെ (TMA) 'മികച്ച ബിസിനസ് സ്‌കൂൾ' പുരസ്‌കാരം കരസ്ഥമാക്കിയ അക്കാദമിക പാരമ്പര്യവും മികച്ച പ്ലേസ്‌മെന്റ് റെക്കോർഡുമുള്ള ക്യാമ്പസിൽ പുതിയ എം.ബി.എ. (MBA) ബാച്ചിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ജൂലൈ ഒന്ന് മുതൽ ആരംഭിച്ചിക്കുന്നു.


കേരളത്തിലെ മികച്ച ആർക്കിടെക്ചർ സ്‌കൂളും ഡിസൈൻ സ്‌കുളൂം DCSMAT ട്രിവാൻഡ്രത്തിന്റെ ഭാഗമാണ്. എ.പി.ജെ. അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ (KTU) അഫിലിയേഷനോടെ പ്രവർത്തിക്കുന്ന ഡി സി സ്‌കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ (DCSAAD) കൂടുതൽ സംവേദനശീലവും ഉത്തരവാദിത്തബോധവുമുള്ള, ആർക്കിടെക്ടുകളായും ഡിസൈനർമാരുമായും വിദ്യാർഥികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. പൂർണമായും പ്രായോഗികവും അനുഭവാധിഷ്ഠിതവുമായ പഠനരീതിയെ (Experiential Learning) ആസ്പദമാക്കിയാണ് ഇവിടുത്തെ പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്.

കോർപ്പറേറ്റ് നെറ്റ്‌വർക്കിങ്
കഴക്കൂട്ടം കിൻഫ്ര ഇൻഫോടെക് പാർക്കിനുള്ളിൽ സ്ഥിതിചെയ്യുന്നു എന്നത് ഈ ക്യാംപസിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. മുൻനിര സാങ്കേതികവ്യവസായ കമ്പനികളുമായി നിരന്തരം ഇടപഴകാൻ വിദ്യാർഥികൾക്ക് ഇതിലൂടെ അവസരം ലഭിക്കുന്നു. വ്യവസായ പ്രമുഖരുമായുള്ള സംവാദങ്ങൾ, ലൈവ് പ്രോജക്ടുകൾ, ഇന്റേൺഷിപ്പുകൾ, പാഠ്യപദ്ധതിക്കൊപ്പം സമകാലിക പ്രാധാന്യമുള്ള മാനേജ്‌മെന്റ് വിഷയങ്ങളിൽ സെമിനാറുകൾ, ഗസ്റ്റ് ലക്ചറുകൾ എന്നിവയിലൂടെ ബിസിനസ് ലോകത്തെ നൂതന മാറ്റങ്ങൾ മനസിലാക്കാൻ വിദ്യാർഥികൾക്ക് കഴിയുന്നു.
അക്കാദമിക് മികവും ആഗോള സർട്ടിഫിക്കേഷനുകളും
എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുമായി (KTU) അഫിലിയേറ്റ് ചെയ്തതും എ.ഐ.സി.ടി.ഇ (AICTE) അംഗീകാരമുള്ളതുമായ രണ്ട് വർഷത്തെ പ്രീമിയം എം.ബി.എ പ്രോഗ്രാമാണ് DCSMAT വാഗ്ദാനം ചെയ്യുന്നത്. കേവലം ഒരു ബിരുദത്തിനപ്പുറം ആഗോള തൊഴിൽ വിപണിയിൽ മുൻതൂക്കം നൽകുന്ന സർട്ടിഫിക്കേഷനുകൾ പാഠ്യപദ്ധതിയുടെ ഭാഗമാണ്:
KPMG ബിസിനസ് അനലിറ്റിക്‌സ്: ആഗോളതലത്തിൽ കോർപ്പറേറ്റുകൾ അംഗീകരിക്കുന്ന പ്രീമിയം ആഡ്ഓൺ കോഴ്‌സ്.
LinkedIn Learning: ലിങ്ക്ഡ്ഇൻ ലേണിങ്ങിലൂടെ വിദ്യാർഥികൾക്ക് അവരുടെ താൽപര്യത്തിനനുസരിച്ച് ഇരുപതോളം ആഗോള സർട്ടിഫിക്കേഷനുകൾ നേടാം (ഇതിൽ 5 എണ്ണം നിർബന്ധിത പാഠ്യപദ്ധതിയുടെ ഭാഗമാണ്).

നൂതന പാഠ്യപദ്ധതി: AIയും ഡാറ്റാ അനലിറ്റിക്‌സും
മാറുന്ന ആഗോള ബിസിനസ് സമവാക്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ AI (Artificial Intelligence), ഡാറ്റാ അനലിറ്റിക്‌സ് (Data Analytics) തുടങ്ങിയ എമർജിങ് ഏരിയകൾ പാഠ്യപദ്ധതിയുടെ അവിഭാജ്യ ഘടകമാണ്. സാങ്കേതികവിദ്യയും ബിസിനസും സമന്വയിക്കുന്ന ഈ നവീന ശൈലി വിദ്യാർഥികൾക്ക് തൊഴിൽ വിപണിയിൽ മുൻതൂക്കം നൽകുന്നു.
മികച്ച പ്ലേസ്‌മെന്റ് പിന്തുണ (CGPC)
സോഫ്റ്റ് സ്‌കിൽ ട്രെയിനിങ്, ഗ്രൂപ്പ് ഡിസ്‌കഷൻ, പേഴ്‌സണൽ ഇന്റർവ്യൂ കോച്ചിങ്, ആപ്റ്റിറ്റിയൂഡ് പരിശീലനം എന്നിവയിലൂടെ വിദ്യാർഥികളെ മികച്ച രീതിയിൽ പ്ലേസ്‌മെന്റുകൾക്കായി സജ്ജരാക്കുന്നു. EY, UST, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, KPMG, അലയൻസ് തുടങ്ങിയ പ്രമുഖ കമ്പനികളിൽ മുൻവർഷങ്ങളിലെ വിദ്യാർഥികൾ മികച്ച പാക്കേജുകളിൽ പ്ലേസ്‌മെന്റ് നേടിയിട്ടുണ്ട്.
വ്യക്തിത്വ വികാസവും മെന്റർഷിപ്പും
'സ്റ്റുഡന്റ് ഓണർഷിപ്പ് പ്രോഗ്രാം' (SOP) എന്നത് വിദ്യാർഥികളുടെ മാനസികവും സാമൂഹികവുമായ വളർച്ചയ്ക്കായി DCSMAT വിഭാവനം ചെയ്തിരിക്കുന്ന മികച്ച മെന്റർഷിപ് പദ്ധതിയാണ്.
ഇവയോടൊപ്പം തന്നെ ബിസിനസ് കമ്മ്യൂണിക്കേഷൻ ട്രെയിനിങ്ങുകൾ, ഔട്ട്ബൗണ്ട് ട്രെയിനിങ്, ലീഡർഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ എന്നിവയിലൂടെ വിദ്യാർഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കാനാവശ്യമായ വൈവിധ്യമാർന്ന സ്‌കിൽ ട്രെയിനിങ് പ്രോഗ്രാമുകൾ നടത്തപ്പെടുന്നു.
സി.ഐ.ഐ (CII), ടി.എം.എ (TMA), എൻ.ഐ.പി.എം (NIPM) തുടങ്ങിയ പ്രൊഫഷണൽ ബോഡികളുമായുള്ള സഹകരണം വിദ്യാർഥികൾക്ക് വലിയൊരു നെറ്റവർക്കിങ് സാധ്യത നൽകുന്നു.

B.Arch പ്രോഗ്രാം
ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ, DCSAAD-യിലെ B.Arch പ്രോഗ്രാം കേരളത്തിലെ ഏറ്റവും മികച്ചതും വ്യത്യസ്തവുമായ ആർക്കിടെക്ചർ പ്രോഗ്രാമുകളിലൊന്നായി അംഗീകാരം നേടിയിട്ടുണ്ട്. രണ്ട് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്ന B.Arch പ്രോഗ്രാമിന്റെ ആദ്യ മൂന്ന് വർഷങ്ങൾ അനുഭവാധിഷ്ഠിത പഠനത്തിലൂടെ (Experience-based learning) വിദ്യാർഥികളെ വളർത്തുന്ന ഘട്ടമാണ്. ആശയരൂപീകരണം, നിരീക്ഷണ പാടവം, സർഗാത്മകത എന്നിവ ഈ ഘട്ടത്തിൽ ശക്തിപ്പെടുന്നു.
അവസാന രണ്ട് വർഷങ്ങൾ കൂടുതൽ പ്രൊഫഷണൽ പരിശീലനത്തിനും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള (Evidence-based) ഡിസൈൻ വികസനത്തിനും സമർപ്പിച്ചിരിക്കുന്നു. ഗവേഷണവും വ്യവസായപരമായ സമീപനങ്ങളും ഉൾക്കൊള്ളുന്ന ഈ ഘട്ടം, വിദ്യാർഥികളെ യഥാർഥലോകത്തെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരായ പ്രൊഫഷണലുകളാക്കി മാറ്റുന്നു.
നിരവധി അന്താരാഷ്ട്ര ജേണലുകളിലെ പ്രസിദ്ധീകരണങ്ങൾ, പ്രശസ്തമായ ആർക്കിടെക്ചർ ഡിസൈൻ മത്സരങ്ങളിലെ വിജയങ്ങൾ, പ്രമുഖ സാംസ്‌കാരിക വേദിയായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ (KLF) പ്രാതിനിധ്യം എന്നിവ വിദ്യാർഥികളുടെ മികച്ച നിലവാരത്തിന് അടിവരയിടുന്നു.
ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെയും (DCKF) ഡി സി ബുക്‌സിന്റെയും (DC Books) ശക്തമായ പിന്തുണയും മാർഗനിർദേശവും വിദ്യാർഥികൾക്ക് ഇവിടെ ലഭ്യമാണ്. വിദ്യാർഥികളുടെ പ്രോജക്ടുകളും ഗവേഷണ കൃതികളും വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുകൊണ്ടുവരുന്നതിനും, ക്യാംപസിലെ അക്കാദമിക - ഗവേഷണ സംസ്‌കാരത്തെ കൂടുതൽ സമ്പന്നമാക്കുന്നതിനും ഈ കൂട്ടായ്മ വലിയ പങ്കുവഹിക്കുന്നു.
മികച്ച തൊഴിൽസാധ്യതകളും ഉന്നത നിലവാരത്തിലുള്ള പഠനാനുഭവവും ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് DCSMAT, DCSAAD ക്യാംപസുകൾ. DCSMAT എം.ബി.എ (MBA) പ്രോഗ്രാമിലേക്കും, DCSAAD ബി. ആർക് (B.Arch) പ്രോഗ്രാമിലേക്കുമുള്ള സ്‌പോട്ട് അഡ്മിഷൻ നടപടികൾ ജൂലൈ ഒന്ന് മുതൽ ആരംഭിച്ചിരിക്കുകയാണ്. ആഗോള നിലവാരമുള്ള പ്രൊഫഷണൽ വിദ്യാഭ്യാസത്തിലൂടെ നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തുക.
ഡി സി സ്‌കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ (DCSAAD) വാഗമൺ റെസിഡൻഷ്യൽ ക്യാംപസിലെ ബി.ആർക് (B.Arch) പ്രോഗ്രാമിലേക്കുള്ള പ്രവേശന നടപടികൾക്കും തുടക്കമായിട്ടുണ്ട്.
ഡിസി സ്‌കൂൾ തിരുവനന്തപുരം ക്യാംപസിൽ MBA, B.Arch, B.Des എന്നീ കോഴ്‌സുകളും വാഗമൺ റെസിഡൻഷ്യൽ ക്യാംപസിൽ MBA, B.Arch, BBA, BCA കോഴ്‌സുകളും വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
College Keam Code
DCSAAD Vagamon – DCR
DCSAAD Trivandrum – DSR
Apply Online Now!
Website: https://dcschool.net/
Contact Helpdesk: +91 72900 92218, 9846599995, 9446501444
Email ID:info@dcschool.net
Follow us: Facebook-https://www.facebook.com/DCSMAT/ | Instagram- https://www.instagram.com/dcsmat_institutions/ | LinkedIn- https://www.linkedin.com/school/dcsmat-institutions-kerala-india/


 

Content Highlights: Spot admissions for MBA and B.Arch programs starting July 1st for the 2026 academic cycle., Industry-integrated curriculum featuring KPMG Business Analytics and LinkedIn Learning certifications., Strategic location in KINFRA Infopark, Trivandrum, ensuring strong corporate networking., Experiential learning model with AI and Data Analytics focus for competitive job market readiness., Comprehensive placement support through CGPC and mentorship via the Student Ownership Program (SOP).