അഞ്ച് യാത്രകൾ, ആകർഷകങ്ങളായ നിരക്കുകൾ, അതിശയിപ്പിക്കുന്ന അനുഭവങ്ങൾ: ക്ലബ് ട്രാവലറ്റിനൊപ്പം ലോകം കാണാം

യൂറോപ്പ് നിങ്ങളുടെ ഡ്രീം ഡസ്റ്റിനേഷനാണോ? സിംഗപ്പൂരിലെയും വിയറ്റ്‌നാമിലെയും സുന്ദരമായ കാഴ്ചകൾ നിങ്ങളെ മോഹിപ്പിക്കുന്നുണ്ടോ? ബുർജ് ഖലീഫയും മിറാക്കിൾ ഗാർഡനും കാണാൻ ആഗ്രഹമുണ്ടോ? എങ്കിലതാ, അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും വൈവിധ്യമാർന്ന സംസ്‌കാരങ്ങളും ആസ്വദിക്കാൻ അവസരമൊരുക്കുന്ന അഞ്ച് ട്രാവൽ പാക്കേജുകളുമായി പ്രമുഖ ട്രാവൽ ഏജൻസിയായ ക്ലബ് ട്രവലറ്റ് നിങ്ങളെ ക്ഷണിക്കുന്നു. ആകർഷകമായ റെയ്റ്റിൽ, പ്രീമിയം സൗകര്യങ്ങളോടെ യാത്ര പോകാം, പുതിയ കാഴ്ചകൾ കാണാം, അതിശയിപ്പിക്കുന്ന അനുഭവങ്ങൾ സ്വന്തമാക്കാം.

സർക്കീട്ട് ഇൻ യൂറോപ്പ് (യൂറെയിൽ & സിറ്റി വോക്കിങ് എക്‌സ്പീരിയൻസ്)

സന്ദർശിക്കുന്ന രാജ്യങ്ങൾ: ഫ്രാൻസ് (പാരീസ്), ബെൽജിയം (ബ്രസൽസ്), നെതർലാൻഡ്‌സ് (ആംസ്റ്റർഡാം), ജർമനി (ഫ്രാങ്ക്ഫർട്ട്).

10 രാത്രികൾ/11 പകലുകളുള്ള ഈ ടൂർ പാക്കേജിന്റെ നിരക്ക് ഒരാൾക്ക് 1,85,000 രൂപ (ട്വിൻ ഷെയറിങ്) ആണ്. ജിഎസ്ടി, ടിസിഎസ് എന്നിവ ഉൾപ്പെടെയാണ് ഈ തുക.

പ്രധാന ആകർഷണങ്ങൾ

പാരീസ് (3 രാത്രികൾ): മോണ്ട്മാർട്രെ വോക്കിങ് ടൂർ (മൂലൻ റൂഷ്, പിഗാലെ), ലാറ്റിൻ ക്വാർട്ടർ (നോട്രെ ഡാം, പാന്തിയോൺ, ലക്‌സംബർഗ് ഗാർഡൻ), സെയിൻ റിവർ ക്രൂയിസ്, ആർക്ക് ഡി ട്രിയോംഫ്, ട്രോക്കാഡെറോ.

ബ്രസൽസ് (2 രാത്രികൾ): ഗ്രാൻഡ് പ്ലെയ്‌സ്, മനെകെൻ പിസ്, മോണ്ട് ഡെസ് ആർട്‌സ്, റോയൽ പാലസ്, പ്രാദേശിക ബെൽജിയൻ ചോക്ലേറ്റ് & സ്ട്രീറ്റ് മാർക്കറ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന ഗൈഡഡ് വോക്കിങ് ടൂർ.

ആംസ്റ്റർഡാം (3 രാത്രികൾ): സാൻസെ ഷാൻസ് (പരമ്പരാഗത വിൻഡ്മിൽസ്, ചീസ് ഫാമുകൾ & ക്ലോഗ്‌സ്), ഡാം സ്‌ക്വയർ, റോയൽ പാലസ്, ആൽബർട്ട് ക്യുപ് മാർക്കറ്റ്, ഡി വാലെൻ വോക്കിങ് ടൂർ.

ഫ്രാങ്ക്ഫർട്ട് (2 രാത്രികൾ): ചരിത്രപ്രസിദ്ധമായ റോമർബെർഗ്, ഫ്രാങ്ക്ഫർട്ട് കത്തീഡ്രൽ, ഈസർനർ സ്‌റ്റെഗ് നടപ്പാലം, ക്ലൈൻമാർക്ത്ഹാല്ലെ ഫുഡ് ഹാൾ, ദ സീലിൽ ഷോപ്പിങ്.

പ്രീമിയം 4-സ്റ്റാർ ഹോട്ടലുകളിൽ 10 രാത്രികളിലെ താമസവും പ്രഭാതഭക്ഷണവും, യൂറെയിൽ വഴിയുള്ള മനോഹരമായ ഇന്റർസിറ്റി ട്രെയിൻ യാത്രകൾ, ഇറ്റിനററി പ്രകാരമുള്ള ഗൈഡഡ് സിറ്റി വോക്കിങ് ടൂറുകൾ, ക്ലബ് ട്രാവലെറ്റിൽ നിന്നുള്ള മലയാളി ടൂർ മാനേജരുടെ സേവനം, ജിഎസ്ടി, ടിഎസ്ടി എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. ഫ്‌ളൈറ്റ് ടിക്കറ്റുകൾ, ഷെൻഗൻ വിസ, എയർപോർട്ട് ട്രാൻസ്ഫറുകൾ, ഉച്ചഭക്ഷണം/അത്താഴം, മറ്റ് ഓപ്ഷണൽ പ്രവേശന ടിക്കറ്റുകൾ എന്നിവ ഈ പ്രത്യേക പാക്കേജിൽ ഉൾപ്പെടുന്നില്ല.

യൂറോപ്പ് ഓൺ യുവർ ബജറ്റ് (ഓൾ-ഇൻക്ലൂസീവ് 6- കൺട്രി ടൂർ)

9 രാത്രികൾ/10 പകലുകളുള്ള ഈ യൂറോപ്പ് ടൂർ നവംബർ 13-ന് കൊച്ചിയിൽനിന്ന് പുറപ്പെടുന്നു.

സന്ദർശിക്കുന്ന രാജ്യങ്ങൾ: ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്‌സ്, ജർമനി, സ്വിറ്റ്‌സർലാൻഡ്, ഇറ്റലി & വത്തിക്കാൻ സിറ്റി

പാക്കേജ് നിരക്ക്: ഒരാൾക്ക് 2,75,000/ (+ 5% ജിഎസ്ടി & 2% ടിസിഎസ്)

ഈഫൽ ടവർ (സെക്കൻഡ് ലെവൽ), സെയിൻ റിവർ ക്രൂയിസ്, മൗണ്ട് ടിറ്റ്‌ലിസ് കേബിൾ കാർ & സ്‌നോ എക്‌സ്പീരിയൻസ്, ലെയ്ക്ക് കോമോ, വെനീസ് പ്രൈവറ്റ് വാട്ടർ ടാക്‌സി വഴി സാൻ മാർക്കോയിലേക്കുള്ള യാത്ര, പിസയിലെ ചരിഞ്ഞ ഗോപുരം, റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക തുടങ്ങിയവ ഈ യാത്രയിലെ പ്രധാന കാഴ്ചകളാണ്. വിമാന ടിക്കറ്റുകൾ, 4-സ്റ്റാർ ഹോട്ടൽ താമസം, എല്ലാ ദിവസവും ഇന്ത്യൻ ഉച്ചഭക്ഷണവും അത്താഴവും എന്നിവയും ഈ പാക്കേജിൽ ഉൾപ്പെടുന്നു.

ദുബായ്, അബുദാബി & ഷാർജ ഗ്രാൻഡ് ടൂർ

4 രാത്രികൾ/5 പകലുകളുള്ള ഈ പാക്കേജ് ടൂർ നവംബർ 06-ന് എയർ അറേബ്യ വഴി കൊച്ചിയിൽനിന്ന് പുറപ്പെടുന്നു.

പാക്കേജ് നിരക്ക് (ജിഎസ്ടി & ടിസിഎസ് ഉൾപ്പെടെ)

ട്രിപ്പിൾ ഷെയറിങ്: ഒരാൾക്ക് 1,20,000 രൂപ

ഡബിൾ ഷെയറിങ്: ഒരാൾക്ക് 1,23,000 രൂപ

സിംഗിൾ ഓക്യുപ്പൻസി: 1,45,000 രൂപ

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്, ബിഎപിഎസ് ഹിന്ദു മന്ദിർ, ഖസർ അൽ വതൻ, ബുർജ് ഖലീഫ (124-ാം നില), ഡ്യൂൺ ബാഷിങ്, ബാർബിക്യു ഉൾപ്പടെയുള്ള ഡസേർട്ട് സഫാരി, മിറക്കിൾ ഗാർഡൻ, ഗ്ലോബൽ വില്ലേജ്, പാം മോണോറെയിൽ, ഡിന്നറോടു കൂടിയ മരീന ക്രൂയിസ് തുടങ്ങിയവ ഈ പാക്കേജിലെ പ്രധാന ആകർഷണങ്ങളാണ്. മടക്കയാത്ര ഉൾപ്പെടെയുള്ള ഫ്‌ളൈറ്റ് ടിക്കറ്റുകൾ, ടൂറിസ്റ്റ് വിസ, 4- സ്റ്റാർ ഹോട്ടൽ താമസം, ഒരു നേരത്തെ അറേബ്യൻ ഉച്ചഭക്ഷണം ഉൾപ്പെടെ എല്ലാ സമയത്തെയും ഭക്ഷണം എന്നിവ ഈ പാക്കേജിൽ ഉൾപ്പെടുന്നു.

സീനിക് വിയറ്റ്‌നാം (ഹാനോയ് & ഡാ നാങ്)

5 രാത്രികൾ/6 പകലുകളുള്ള വിയറ്റ്‌നാം ടൂർ നവംബർ 10 -ന് കൊച്ചിയിൽനിന്ന് പുറപ്പെടുന്നു. സിംഗപ്പൂർ എയർലൈൻസിലും വിയറ്റ്‌ജെറ്റ് ഇന്റേണൽ ഫ്‌ളൈറ്റിലുമാണ് യാത്ര.

പാക്കേജ് നിരക്ക് (ജിഎസ്ടി, ടിസിഎസ് ഉൾപ്പെടെ)

ഡബിൾ/ട്രിപ്പിൾ ഷെയറിങ്: ഒരാൾക്ക് 1,30,000 രൂപ

സിംഗിൾ ഓക്യുപ്പൻസി: 1,39,500 രൂപ

ബുഫെ ലഞ്ചോടുകൂടിയ ഹാലോങ് ബേ ഡേ ക്രൂയിസ്, കയാക്കിങ്/ബാംബൂ ബോട്ട് റൈഡ്, നിൻ ബിൻ (ഹോവാ ലു & താം കോക് സംപാന്റെ റൈഡ്), പ്രശസ്തമായ ഗോൾഡൻ ബ്രിഡ്ജ് കേബിൾ കാർ ഉൾപ്പെടുന്ന ബാ നാ ഹിൽസ്, ഹോയി ആൻ എൻഷ്യന്റ് ടൗൺ ലാന്റൺ വാക്ക്, മാർബിൾ മൗണ്ടൻസ് തുടങ്ങിയ കാഴ്ചകളും അന്താരാഷ്ട്ര-ആഭ്യന്തര വിമാന ടിക്കറ്റുകൾ, 4-സ്റ്റാർ താമസസൗകര്യങ്ങൾ, എല്ലാ സമയത്തെയും ഭക്ഷണം എന്നിവയും ഈ പാക്കേജിലെ പ്രധാന ആകർഷണങ്ങളാണ്.

സിംഗപ്പൂർ & മലേഷ്യ ഹോളിഡേ സ്‌പെഷ്യൽ

ഡിസംബർ 24 -ന് മലേഷ്യ എയർലൈൻസ് വഴി കൊച്ചിയിൽനിന്ന് പുറപ്പെടുന്ന ഈ ടൂറിന്റെ ദൈർഘ്യം 5 രാത്രികൾ/6 പകലുകളാണ്.

പാക്കേജ് നിരക്ക് (ജിഎസ്ടി, ടിസിഎസ് ഉൾപ്പെടെ)

ഡബിൾ/ട്രിപ്പിൾ ഷെയറിങ്: ഒരാൾക്ക് 1,40,000 രൂപ.

സിംഗിൾ ഓക്യുപ്പൻസി: 1,64,500 രൂപ

അന്താരാഷ്ട്ര ഫ്‌ളൈറ്റുകളും സിംഗപ്പൂർ-കെ.എൽ ആഭ്യന്തര ഫ്‌ളൈറ്റും ഉൾപ്പടെ എല്ലാ വിമാന ടിക്കറ്റുകളും, 4-സ്റ്റാർ ഹോട്ടൽ താമസം, എല്ലാ സമയത്തെയും ഇന്ത്യൻ ഭക്ഷണം എന്നിവ ഈ പാക്കേജിൽ ഉൾപ്പെടുന്നു. മീൽ വൗച്ചറോടെയുള്ള യൂണിവേഴ്‌സൽ സ്റ്റുഡിയോസ് സിംഗപ്പൂർ, സെന്റോസ ഐലൻഡ് കേബിൾ കാർ, മാഡം റ്റുസാഡ്‌സ്, ഗാർഡൻസ് ബൈ ദി ബേ (2 ഡോമുകൾ), കെ.എൽ ടവർ ഒബ്‌സർവേഷൻ ഡെക്ക്, ജെന്റിങ് ഹൈലാൻഡ്‌സ് കേബിൾ കാർ, ബട്ടു കേവ്‌സ്, പുത്രജയ എന്നിവ ഉൾപ്പടെ സിംഗപ്പൂരിലെയും മലേഷ്യയിലെയും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും ഈ യാത്രയെ ആകർഷകമാക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ -+91 79091 07775

ഇമെയിൽ-info@clubtravalet.com

വെബ്‌സൈറ്റ് -https://www.clubtravalet.com/

Content Highlights: Five curated international travel packages including Europe, Dubai, Vietnam, Singapore, and Malaysia., Comprehensive itineraries featuring 4-star accommodations, guided tours, and expert tour managers., Competitive pricing inclusive of GST and TCS with flexible sharing options.