കൊച്ചിയിൽ ആദ്യമായി വേവ് ആർക്കിടെക്ചർ ശൈലിയിൽ ലക്ഷ്വറി വില്ലകളുമായി ബിൽഡ്ഓൺ ഡെവലപ്പേഴ്സ്

കൊച്ചിയുടെ ഐ.ടി ഹബ്ബായ കാക്കനാടിന്റെ നടുവിൽ ശാന്തവും മനോഹരവുമായ കാഴ്ച്ചകളുടെ ഇടയിൽ വേവ് ആർക്കിടെക്ചർ സ്റ്റൈലിൽ ലക്ഷ്വറി വില്ലകളുമായി ബിൽഡ്ഓൺ ഡെവലപ്പേഴ്സ് എത്തുന്നു. പ്രകൃതിയുടെ ഭംഗിയും നഗരജീവിതത്തിന്റെ സൗകര്യങ്ങളും ഒരുമിച്ച് അനുഭവിക്കാവുന്ന മനോഹരമായ ഇടമാണത്. ഓരോ വില്ലയിൽനിന്നും അകലത്തുള്ള മലനിരകളും ഹരിതശോഭയുള്ള പ്രകൃതികാഴ്ചകളും ആസ്വദിക്കാനാകുന്നവിധം ശ്രദ്ധാപൂർവ്വം രൂപകൽപന ചെയ്ത പ്രോജക്ടാണ് ദി വേവ് കാസിൽ (The Wave Castle). കാക്കനാട് ഇൻഫോപാർക്കിൽ നിന്നും ആറ് കിലോ മീറ്റർ മാറി, പള്ളിക്കര ജങ്ഷനിൽ, സംസ്ഥാന പാതയ്ക്ക് 150 മീറ്റർ അടുത്ത് സ്ഥിതിചെയ്യുന്ന, 3.8 ഏക്കർ വിസ്തൃതിയുള്ള മനോഹരമായ ഭൂമിയിൽ സ്ഥാപിതമായ ഈ പ്രോജക്ടിന്റെ ഒരു ഏക്കറോളം ഓപ്പൺ സ്പേസ് ആണ്. ദി വേവ് കാസിൽ RERA രെജിസ്ട്രേഷനുള്ള പ്രോജക്ടാണ് (K-RERA/PRJ/ERN/058/2024).
വടക്കുകിഴക്ക് ദർശനമായുള്ള ഈ പ്രോജക്ടിന്റെ ഭൂമിശാസ്ത്രം, വാസ്തുവിനും പ്രകൃതിക്കും അനുകൂലമായ ഒരു ഭൂപ്രകൃതിയാണ്. വാസ്തുവിൽ വടക്കു കിഴക്കുഭാഗം പ്രത്യേക ഊർജ്ജത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണെന്ന് വിശ്വസിക്കപ്പെടുന്നു, അതിനാൽ വാസ്തു അനുസരിച്ച് ഈ പ്രോജക്ട് ശാന്തിയും പോസിറ്റീവ് വൈബും പകരുന്നു. ഇവിടെ നിർമിക്കുന്ന ഓരോ വില്ലയും ഉയർന്ന സ്ഥാനത്ത് സ്ഥിതിചെയ്യുന്നതിനാൽ, ഇവിടെ താമസിക്കുന്നവർക്ക് സാമ്പത്തിക പുരോഗതിയുള്ള, ആത്മവിശ്വാസം നിറഞ്ഞ, ഉയർച്ചയുള്ള ജീവിതം സാധ്യമാകുമെന്ന് കരുതപ്പെടുന്നു.
ലോകോത്തര നിലവാരം ഉറപ്പുനൽകുന്ന മുപ്പതിൽപ്പരം കോമൺ അമിനിറ്റീസ് ഈ പ്രോജക്ടിന്റെ സവിശേഷതയാണ്. ഏഴ് മീറ്റർ വീതിയുള്ള ഇന്റേണൽ റോഡുകൾ, 130 സീറ്റിങ് കപ്പാസിറ്റിയുള്ള ക്ലബ് ഹൗസ്, 24 x 7 പ്രവർത്തിക്കുന്ന സെക്യൂരിറ്റി, ഏറ്റവും പുതിയ ഉപകരണങ്ങളോടെയുള്ള ജിം, ഗാർഡൻ ഏരിയ, ഗസീബോ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ബാഡ്മിന്റൺ കോർട്ട് എന്നിവ ഈ പ്രോജക്ടിന്റെ സവിശേഷതകളാണ്. കുട്ടികൾക്ക് സന്തോഷകരമായ ബാല്യകാലം സാധ്യമാക്കുന്നതിനായി വിശാലവും സുരക്ഷിതവുമായ പ്ലേ ഏരിയ ഉൾപ്പെടുത്തി രൂപകൽപന ചെയ്ത പ്രോജക്ടാണിത്. ക്ലബ്ഹൗസിൽ സജ്ജമാക്കിയിരിക്കുന്ന റൂഫ്ടോപ്പ് പവിലിയൻ മലനിരകൾ ഉൾപ്പടെയുള്ള പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ അനുയോജ്യമായ ഒരിടമാണ്.
അടുത്ത അഞ്ചുവർഷത്തിനകം ഈ പ്രദേശത്തെ ഭൂമിയുടെ വിലയിൽ 60% വരെയുള്ള വർധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനുപുറമേ, വാടക നിരക്കുകളിലും ഗണ്യമായ ഉയർച്ച സംഭവിക്കുമെന്ന് ഉറപ്പാണ്. ഉയർന്ന ഡിമാൻഡുള്ള ലൊക്കേഷനായി ഈ പ്രദേശം മാറിക്കൊണ്ടിരിക്കുകയാണെന്നും വിൽപ്പനയ്ക്ക് ലഭ്യമാകുന്ന ഭൂമി കുറഞ്ഞുവരാനാണ് സാധ്യതയെന്നും പറയാം. അതുകൊണ്ടുതന്നെ ദി വേവ് കാസിൽ നിങ്ങൾക്ക് നൽകുന്നത് വാസ്തവത്തിൽ ഒരു സ്വപ്നവീട് മാത്രമല്ല ഭാവിയിൽ ഉറപ്പുള്ള വിലവർധനവോടെ, ഉറപ്പായ റിട്ടേൺ തരുന്ന ആസ്തിയാണ്. ജീവിതത്തിനും സാമ്പത്തിക ഭദ്രതക്കും ഒരുമിച്ചു മുൻതൂക്കം നൽകുന്ന വില്ലകളാണ് ബിൽഡ്ഓൺ നിങ്ങൾക്കായി ഇതിലൂടെ ലഭ്യമാകുന്നത്.
ദി വേവ് കാസിലിന്റെ ഓരോ വില്ലയും കസ്റ്റമൈസഷന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് രൂപകൽപ്പന ചെയ്യുന്നത്. വാസ്തു തത്വങ്ങൾ, നൂതന നിർമാണ സാങ്കേതിക വിദ്യകൾ, ഉയർന്ന നിലവാരമുള്ള നിർമാണ വസ്തുക്കൾ എന്നിവ ഓരോ വില്ലയിലും ഉറപ്പ് വരുത്തുന്നു. കൂടാതെ നിർമാണ ഘട്ടങ്ങളിൽ ഉടനീളം ഇൻഹൗസ് ആർക്കിടെക്ചറൽ എഞ്ചിനീയറിങ് പിന്തുണ നൽകുന്നുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ സ്വപ്നഭവനം നിർമിക്കുന്നതിനായി, മുൻനിര ബ്രാൻഡുകൾ തിരഞ്ഞെടുക്കാനുള്ള അവസരവും ദി വേവ് കാസിൽ നൽകുന്നതാണ്.
കൊച്ചിയിലും തിരുവന്തപുരത്തുമായി ഏറ്റവും കൂടുതൽ ലക്ഷ്വറി വില്ലകൾ വിജയകരമായി നിർമിച്ച് കൈമാറിയ, സമ്പൂർണ വിശ്വാസ്യതയോടെ മുന്നേറ്റം തുടരുന്ന ബ്രാൻഡാണ് ബിൽഡ്ഓൺ ഡെവലപ്പേഴ്സ്.
കൂടുതൽ വിവരങ്ങൾക്ക്
Phone - 8078 05 05 05
UAE Number - +971 56 624 6962
Email - infosales@buildowndevelopers.com
FB - https://www.facebook.com/Buildowndeveloperspvtltd
Insta - https://www.instagram.com/buildowndevelopser
Content Highlights: build own developers