കൊച്ചിയിലെ പ്രൈം ലൊക്കേഷനിൽ പ്രീമിയം റെസിഡൻസുകളുമായി അബാദ് യൂഫോറിയ

കൊച്ചിയിൽ പ്രീമിയം ലൈഫ്‌സ്റ്റൈൽ അപ്പാർട്ട്‌മെന്റുകൾ വാങ്ങാൻ പ്ലാൻ ഉണ്ടോ? എലീറ്റ് ലിവിങ് ഉറപ്പാക്കുന്ന പ്രോജക്ടുകളാണോ നിങ്ങൾ തേടുന്നത്? അപ്പാർട്ട്‌മെന്റിൽ താമസിക്കുമ്പോഴും പ്രകൃതിയെ അനുഭവിച്ചറിയണമെന്ന് ആഗ്രഹമുണ്ടോ? കേരളത്തിലെ ആദ്യത്തെ ക്രിസിൽ റെയ്റ്റഡ് ബിൽഡറായ അബാദ് ബിൽഡേഴ്‌സ്, താമസക്കാർക്ക് നൂറ് ശതമാനം സംതൃപ്തി ഉറപ്പാക്കുന്ന വിധത്തിൽ ഡിസൈൻ ചെയ്തിരിക്കുന്ന അബാദ് യൂഫോറിയയിലെ 99 ബൊട്ടീക് അപ്പാർട്ട്‌മെന്റുകളിലൊന്ന് സ്വന്തമാക്കൂ, അതിരില്ലാത്ത ആഡംബരം അനുഭവിച്ചറിയൂ.

അബാദ് യൂഫോറിയ                                                            K- RERA/PRJ/ERN/083/2026

കൊച്ചിയിൽ എൻഎച്ച് ബൈപാസിനോടു ചേർന്ന്, പച്ചപ്പ് നിറഞ്ഞ മാടവനയിൽ കായലിനരികിലായി അബാദ് ബിൽഡേഴ്‌സ് ഒരുക്കുന്ന ന്യൂ ലോഞ്ച് പ്രോജക്ടാണ് അബാദ് യൂഫോറിയ. ഒരു ഏക്കറിൽ 24 നിലകളിയായി നിർമിക്കുന്ന ഈ പ്രോജക്ടിൽ 99 ബെട്ടീക് അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. 2, 3 & 4 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകൾ ഇക്കൂട്ടത്തിലുണ്ട്. മനോഹരമായ കായൽക്കാഴ്ചകൾ കാണിച്ചു തരുന്ന ഈ പ്രോജക്ടിലെ അപ്പാർട്ട്‌മെന്റുകളുടെ വിസ്തീർണം 1098 - 2875 സ്‌ക്വയർ ഫീറ്റാണ്. പ്രൈം ലൊക്കേഷനിൽ, സമാനതകളില്ലാത്ത സൗകര്യത്തിൽ താമസിക്കുമ്പോഴും പ്രകൃതിയുടെ സമ്പന്നതയും സൗന്ദര്യവും അനുഭവിച്ചറിയണമെന്ന്‌ ആഗ്രഹിക്കുന്നവർക്ക് മികച്ച ചോയ്‌സാണ് ഈ പ്രോജക്ട്.

ആഡംബരപൂർവം അമിനിറ്റീസ്

ജീവിതം കൂടുതൽ സുഖകരവും സൗകര്യപ്രദവും സുരക്ഷിതവും ആക്കുന്ന വിധത്തിലുള്ള നിരവധി അമിനിറ്റീസ് ഈ പ്രോജക്ടിൽ അബാദ് ബിൽഡേഴ്‌സ് ഒരുക്കുന്നുണ്ട്. എൻട്രൻസിൽ ബൂം ബാരിയർ, ഏസി മൾട്ടി റിക്രിയേഷൻ ഹാൾ / പാർട്ടി ഏരിയ, സ്വിമ്മിങ് പൂൾ വിത്ത് കിഡ്‌സ് പൂൾ, എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഏസി ഫിറ്റ്‌നസ് സെന്റർ, യോഗ മെഡിറ്റേഷൻ പ്ലാറ്റ്‌ഫോം, ഔട്ട്‌ഡോർ ജിം, ഔട്ട്‌ഡോർ പ്ലേ ഏരിയ, കിഡ്‌സ് പ്ലേ ഏരിയ, ത്രീ ലെവൽ സെഫ്റ്റി സിസ്റ്റത്തോടു കൂടിയ സെൻട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, പൊതുവിടങ്ങളിൽ സിസിടിവി, ആക്‌സസ് കൺട്രോൾ എൻട്രൻസ്, ജാനിറ്റേഴ്‌സ് റൂം/ ഡ്രൈവേഴ്‌സ് റൂം, ഹൈ സ്പീഡ് ലിഫ്റ്റുകൾ, പൊതുവിടങ്ങളിലെ ലൈറ്റിങ്ങിന് ഓൺഗ്രിഡ് സോളാർ പാനൽ, മിനി തീയേറ്റർ, ലേഡീസ് / എൽഡേഴ്‌സ് കോർണർ, ഗോൾഫ് പുട്ടിങ് ഏരിയ, ഇൻഡോർ ഗെയ്ംസ് റൂം, ഇവി ചാർജിങ് പോയിന്റ്, ജാക്യൂസി, സ്റ്റീം ആൻഡ് സോന, പായ്‌ക്കേജ് ഡെലിവറി റൂം എന്നിവയെല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

മികച്ച കണക്ടിവിറ്റിയുള്ള ലൊക്കേഷൻ

എറണാകുളം നഗരത്തിന്റെ സൗകര്യങ്ങളിലേക്കും പ്രധാന റോഡുകളിലേക്കും എളുപ്പത്തിൽ എത്താൻ കഴിയുന്ന മികച്ച കണക്ടിവിറ്റിയുള്ള ലൊക്കേഷനാണ് അബാദ് യൂഫോറിയയുടെ മറ്റൊരു സവിശേഷത. എൻഎച്ച് ബൈപ്പാസിൽ മാടവനയിലാണ് ഈ പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. കുണ്ടന്നൂർ ജംഗ്ഷനിലേക്കും പേട്ട മെട്രോ സ്‌റ്റേഷനിലേക്കും കുമ്പളം റെയിൽവേ സ്റ്റേഷനിലേക്കും വൈറ്റില ജംഗ്ഷനിലേക്കും അനായാസം എത്തിച്ചേരാം. പ്രശസ്തമായ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൊമേഴ്‌സ്യൽ ഹബ്ബുകളും ഓഫീസുകളും ഇതിനടുത്തുണ്ട്. ലെയ്ക്‌ഷോർ ഹോസ്പിറ്റൽ, ഫോറം മാൾ, അബാദ് ന്യൂക്ലിയസ്, ഗ്രിഗോറിയൻ പബ്ലിക് സ്‌കൂൾ, എസ് എച്ച് കോളേജ്, എസ്എസ്ആർവി മന്ദിർ എന്നിവയെല്ലാം ഈ പ്രോജക്ടിനടുത്താണ്.

അബാദ് ബിൽഡേഴ്‌സ്

മൂന്ന് പതിറ്റാണ്ടായി ഭവന നിർമാണരംഗത്തുള്ള അബാദ് ബിൽഡേഴ്‌സ് കേരളത്തിലെ ആദ്യത്തെ ക്രിസിൽ റെയ്റ്റഡ് ബിൽഡറാണ്. വിശ്വാസ്യതയുടെയും സുതാര്യതയുടെയും മികവിന്റെയും മറുവാക്കായ ഈ ബ്രാൻഡ് ഇതുവരെ 48ലധികം പ്രോജക്റ്റുകൾ വിജയകരമായി പൂർത്തിയാക്കി. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ജീവതം സാധ്യമാക്കുന്ന ഭവനങ്ങൾ നിർമിക്കുന്നതിലും മികച്ച ആഫ്റ്റർ സെയ്ൽ സർവീസ് ലഭ്യമാക്കുന്നതിലും അബാദ് തികഞ്ഞ ശ്രദ്ധ പുലർത്തുന്നു. ഗുണമേന്മ, സുതാര്യത, നൂതനാശയങ്ങൾ, വിശ്വാസ്യത എന്നീ അടിസ്ഥാന മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നവതാണ് അബാദിന്റെ പ്രോജക്ടുകൾ. അവ ജീവിതത്തിന് സുസ്ഥിരതയും താമസിക്കാൻ സന്തോഷപ്രദമായ ഇടങ്ങളും നിക്ഷേപമെന്ന നിലയിൽ ഉയർന്ന മൂല്യവും ഉറപ്പ് നൽകുന്നു. അബാദ് ബിൽഡേഴ്‌സിന്റെ ഏറ്റവും പുതിയ പ്രോജക്ടായ അബാദ് യൂഫോറിയ എല്ലാ അർഥത്തിലും നിങ്ങൾക്കൊരു മുതൽക്കൂട്ടായിരിക്കും.

ഈ പ്രോജക്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്

ഫോൺ - India: +91 90723 49966, UAE: +971 50846 0030

ഇമെയ്ൽ - Info@abadbuilders.com,

വെബ്‌സൈറ്റ് - www.abadbuilders.com

Content Highlights: 99 exclusive boutique apartments in a 24-story project, Prime location at Madavana, near NH Bypass, Kochi, Spacious 2, 3 & 4 BHK units ranging from 1098 to 2875 sq. ft., RERA approved project (K-RERA/PRJ/ERN/083/2026), World-class amenities including EV charging, mini-theater, and infinity pool, Trusted by Abad Builders with 30+ years of legacy