അഥര്‍വമന്ത്രങ്ങള്‍ ഉയര്‍ന്നു ഗണപതിപ്രീതിക്കായി മഹായാഗം

അഥര്‍വ വേദത്തിലെ മന്ത്രങ്ങള്‍ ഉതിര്‍ന്നുവീണു. ഹോമകുണ്ഡത്തിലുയര്‍ന്ന അഗ്‌നിയെ കൂടുതല്‍ ജ്വലിപ്പിച്ച് ഒന്നിനുപിറകെ ഒന്നായി മോദകം അര്‍പ്പിച്ചു. 3024 കറുകയും 1008 പിടിമലരും വിഴുങ്ങി തീ ആളിക്കത്തിയപ്പോള്‍ 121 പുരോഹിതര്‍ മനസ്സര്‍പ്പിച്ച് പ്രണമിച്ചു. മഹാഗണപതിയെ പ്രീതിപ്പെടുത്താനായി കാഞ്ഞങ്ങാട്ട് നടന്ന ഗണപതി അഥര്‍വശീര്‍ഷ മഹായാഗത്തിലാണ് ആദ്യവസാനം വ്യത്യസ്തവും സമ്പന്നവുമായ അനുഷ്ഠാനങ്ങള്‍ നടന്നത്.
കേരളത്തില്‍ തന്നെ ആദ്യമായാണ് അഥര്‍വശീര്‍ഷ മഹായാഗം നടക്കുന്നത്.ഹൊസ്ദുര്‍ഗ് പൂങ്കാവനം കര്‍പ്പൂരേശ്വര ക്ഷേത്ര ഡസന്നിധിയില്‍ നടന്ന യാഗത്തിന് സാക്ഷികളാകാന്‍ മറ്റു ജില്ലകളില്‍നിന്നും കര്‍ണാടകയില്‍ നിന്നുമായി നൂറുകണക്കിന് വിശ്വാസികളെത്തി. ഒഡിഷയില്‍ നിന്നെത്തിയ 121 പുരോഹിതരാണ് യാഗാഗ്‌നിക്കുമുമ്പിലിരുന്ന് വേദമന്ത്രങ്ങള്‍ ഉരുവിട്ടത്.
അഥര്‍വവേദത്തിലെ ഗണപതി മന്ത്രം ചൊല്ലി ഹവിസ്സ് അര്‍പ്പിച്ചു. നെയ്, തേങ്ങ, അരിപ്പൊടി എന്നിവ കൊണ്ടുണ്ടാക്കിയ മോദകം 1008 എണ്ണം ഹോമകുണ്ഡത്തില്‍ അര്‍പ്പിച്ചു. അത്രതന്നെ കൂവളച്ചമതയും അഗ്‌നിയിലേക്കിട്ട് ദേവപ്രീതി വരുത്തി. മഞ്ചേശ്വരത്തെ പുരോഹിതന്‍ രാമ അയിത്താള്‍ യാഗത്തിന് നേതൃത്വം നല്കി. കേശവ തന്ത്രി, രവിചന്ദ്ര അഗ്ഗിത്തായ എന്നിവര്‍ ക്ഷേത്രപൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
ഹോമകുണ്ഡത്തിനോടുചേര്‍ന്ന് 12 അടി നീളത്തി പൂക്കള്‍കൊണ്ട് കളം തീര്‍ത്ത് അതില്‍ പഞ്ചവര്‍ണപ്പൊടികൊണ്ട് ഗണപതിയെ വരച്ചു. തൊട്ടടുത്താണ് ഹോമകുണ്ഡമൊരുക്കിയത്.ഏഴടി നീളത്തിലും അത്രതന്നെ വീതിയിലും ഒരുക്കിയ ഹോമകുണ്ഡത്തിന് ചുറ്റിലും പൂക്കളും ഫലങ്ങളും വച്ച് പ്രാര്‍ഥിച്ചു.മഹായാഗം മൂന്നരമണിക്കൂറോളം നീണ്ടു


VIEW ON mathrubhumi.com


READ MORE SPIRITUALITY STORIES: