റാലി ഫോര്‍ റിവേര്‍സ് സംരംഭത്തില്‍ പങ്കുചേരൂ നദികളെ രക്ഷിക്കൂ

നമ്മുടെ നദികളെ - ഭാരതത്തിന്റെ ജീവനാഡികളെ രക്ഷിക്കാനായുള്ള മഹത്തായ ഈ സംരംഭത്തില്‍ നിങ്ങള്‍ക്കും പങ്കു ചേരാം, നിങ്ങളുടെ വോട്ടു രേഖപ്പെടുത്താം. റാലി ഫോര്‍ റിവേഴ്‌സിന് പിന്തുണ അറിയിക്കാനായി '80009 80009'' എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ ചെയ്താല്‍ മാത്രം മതി. അല്ലെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി.
നദികളെ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ അത്യാവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സദ്ഗുരു ജഗ്ഗി വാസുദേവ് രാജ്യവ്യാപകമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സദ്ഗുരു സ്വയം വാഹനമോടിച്ച് കന്യാകുമാരി മുതല്‍ ഹിമാലയം വരെ, 16 സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുന്നു. ജനസമൂഹത്തെയൊന്നാകെ സ്പര്‍ശിക്കാന്‍ 21 പ്രധാന പരിപാടികളും മറ്റനേകം ചെറിയ പരിപാടികളും സംഘടിപ്പിക്കുന്നു. 13 മുഖ്യമന്ത്രിമാര്‍ ഈ ഉദ്യമത്തിന് പിന്തുണ പ്രഖ്യാപിച്ചു പരിപാടികളില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 3ന് തുടങ്ങുന്ന യാത്ര ഒക്ടോബര്‍ 2ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍, പദ്ധതിയുടെ നയരേഖ കേന്ദ്രസര്‍കാരിന് സമര്‍പ്പിച്ച് അവസാനിക്കും.
നദികളെ രക്ഷിക്കാന്‍ വേണ്ടിയുള്ള ഈ പദ്ധതിയെ 80009 80009 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ലക്ഷക്കണക്കിനാളുകള്‍ മിസ്സ്ഡ് കാള്‍ ചെയ്തു പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നു. നദികളുടെ രക്ഷയ്ക്കായുള്ള ഒരു നയരൂപീകരണത്തിനുള്ള ജനപിന്തുണ ഇങ്ങനെ രേഖപ്പെടുത്തും. പൊതു ജനങ്ങളുടെ ഇടയിലും, സ്‌കൂളുകളിലും, കോളേജുകളിലും നദികളെ പുനരുജ്ജീവിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഈശാ ഫൌണ്ടേഷന്റെ വോളണ്ടിയര്‍മാര്‍ ആത്മാര്‍ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
റാലി സെപ്റ്റംബര്‍ 5ന് തിരുവനന്തപുരത്തെത്തും
രാവിലെ 9.30യ്ക്ക് മാനവീയം വീഥിയില്‍ മുഖ്യാതിഥികളുടെ സാന്നിദ്ധ്യത്തില്‍ കേരളത്തിന്റെ തനതായ വിവിധ കലാപരിപാടികളോടെ ഗൌരി ലക്ഷ്മി ഭായി റാലി ഫ്‌ലാഗ് ഓഫ് ചെയ്യും. സദ്ഗുരുവിന്റെ സാന്നിദ്ധ്യത്തില്‍ അറിയപ്പെടുന്ന കലാകാരന്‍മാര്‍ കേരളത്തിലെ 44 പുഴകളെ പ്രതിനിധീകരിച്ചുകൊണ്ട് കാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ചുകൊണ്ട് റാലിക്ക് തുടക്കം കുറിക്കും. 10 മണിക്ക് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ജലസംരക്ഷണ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്, ടൂറിസം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, സദ്ഗുരു ജഗ്ഗി വാസുദേവ്, മലയാളം യുണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ജയകുമാര്‍ എന്നിവര്‍ സംസാരിക്കും.
നദികളെ ശുചീകരിക്കുന്നതിനുമപ്പുറം അവയെ പുനരുജ്ജീവിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇത് നടപ്പാക്കണമെങ്കില്‍ പദ്ധതി ഒരു നിയമപരമായ നയമാക്കണം. നയപരമായ മാറ്റം ഇല്ലാതെ വിജയകരമായി ഇതു നടപ്പാക്കുവാന്‍ സാധ്യമല്ല.
ബോധവത്കരണം
വറ്റിക്കൊണ്ടിരിക്കുന്ന നദികള്‍ എന്ന ഈ പ്രതിസന്ധിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. ഇതിനായി വ്യാപകമായ ബോധവത്കരണം മാധ്യമങ്ങളിലും, പൊതു ജനങ്ങളിലും, രാഷ്ട്രീയ വൃത്തങ്ങളിലും, സ്‌കൂളുകളിലും, കോളേജുകളിലും നടപ്പാക്കേണ്ടതുണ്ട്. ഇതിനായിട്ടാണ് ഈ റാലി സംഘടിപ്പിക്കുന്നത്. സംസ്ഥാനവും ഈഷയും ചേര്‍ന്ന് സംയുക്തമായിട്ടാണ് ഈ പരിപാടി നടപ്പിലാക്കുന്നത്.
ജലസ്രോതസ്സുകള്‍ പുലരുജ്ജീവിപ്പിക്കുക
നദികളുടെ ഒഴുക്കിന്റെ പാതയെക്കുറിച്ച് നമുക്ക് ഒരു വിഹഗ വീക്ഷണം ഉണ്ടായിരിക്കണം. മുന്‍പുണ്ടായിരുന്ന വ്യാപ്തി തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. പ്രധാനപ്പെട്ട ജല സ്രോതസ്സുകളായ വലിയ നദികളില്‍ പഠനങ്ങള്‍ നടത്തണം. ഓരോ നദിയുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമായിരിക്കും. നദികള്‍ സംയോജിപ്പിക്കലും, ഡാമുകള്‍ നിര്‍മിക്കുന്നതും ഒരു പരിധിവരെ സഹായിക്കുന്നുണ്ടെങ്കിലും നമ്മള്‍ നദികളെ അതുവഴി ചൂഷണം ചെയ്യുകയാണ്. ഇതിനു പകരം ജല സ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കുവാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്.
*ഈ റാലിയുടെ പ്രധാന ലക്ഷ്യം എല്ലാവരും താഴെ കൊടുത്തിരിക്കുന്ന ഈ നമ്പറിലേക്ക് ഒരു മിസ്ഡ് കാള്‍ നല്‍കുക എന്നുള്ളതാണ്. നിങ്ങള്‍ ഈ നമ്പരിലേക്ക് വിളിക്കുമ്പോള്‍ അതൊരു വോട്ടായി രജിസ്റ്റര്‍ ചെയ്യപ്പെടും. അത്തരത്തിലുള്ള 30, 40 കോടി വോട്ടു രേഖപ്പെടുത്താനായാല്‍ കേന്ദ്ര സര്‍ക്കാരിന് ഇതിലേക്കായുള്ള പുതിയ നയപ്രഖ്യാപനം എളുപ്പത്തില്‍ നടത്താന്‍ കഴിയും. നിങ്ങള്‍ വിളിക്കേണ്ട നമ്പര്‍ - '80009 80009''


VIEW ON mathrubhumi.com