വ്രതശുദ്ധിയുടെ നാളുകൾക്ക് വിട; ഇന്ന് ചെറിയ പെരുന്നാൾ

പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

കോഴിക്കോട്: വ്രതശുദ്ധിയുടെ നാളുകൾക്ക് വിട. ഇനി ആഘോഷത്തിന്റെ ചെറിയ പെരുന്നാൾ. പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ മാസപ്പിറവി കണ്ടതിനാൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാർ, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, അബ്ദുൽ നാസർഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, കോഴിക്കോട് ആക്ടിങ് ഖാസി സഫീർ സഖാഫി, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി.പി. ഉണ്ണീൻകുട്ടി മൗലവി എന്നിവർ അറിയിച്ചു.

ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ചയാണ് പെരുന്നാൾ. ഏറെക്കാലത്തിനുശേഷമാണ് കേരളത്തിലുൾപ്പെടെ ഇങ്ങനെ പെരുന്നാൾ ഒരുമിച്ചുവരുന്നത്.

Content Highlights: Eid-ul-Fitr confirmed for Friday in Kerala., Moon sighting reported in Chettippadi, Parappanangadi., Official announcement by Samastha and Kozhikode Qazis., Coincides with Eid celebrations in Gulf countries.