സമ്പൂർണ്ണ ദിവസഫലം- 08-06-2026 തിങ്കൾ

പ്രതീകാത്മക ചിത്രം | എഐ നിർമ്മിതം
പ്രതീകാത്മക ചിത്രം | എഐ നിർമ്മിതം

മേടം

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

പ്രണയമുള്ളവരും പ്രണയഭംഗം സംഭവിച്ചവരും ഭൂതകാലത്തിൽ നിന്നും മോചിതരായി യാഥാർത്ഥ്യബോധമുള്ളവരാകണം. അവിവാഹിതരായവർ ഇപ്പോൾ സ്വന്തം ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാൻതുടങ്ങണം. അധിക ചില ഉത്തരവാദിത്തങ്ങൾ അവർഏറ്റെടുക്കണം. മക്കളോടും ചെറുമക്കളോടുമൊപ്പം കുടുംബചടങ്ങിൽ പങ്കെടുക്കാൻ പ്രായമുള്ളവർക്ക് സാധിക്കും. ഇതിൽ അവർ സന്തോഷിക്കും. വിപണിയിലെ അപ്രതീക്ഷിത ഉയർച്ചയിൽ ഓഹരിനിക്ഷേപകർ ലാഭം കൊയ്യും. വിവേകപൂർവ്വമായ തീരുമാനങ്ങൾ ലാഭമുയർത്താൻ അവരെ സഹായിക്കും. പരീക്ഷയ്ക്ക് പഠിക്കാനാരംഭിക്കുന്ന വിദ്യാർത്ഥികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യപ്പെട്ട ഷെഡ്യൂൾ കർശനമായി പിന്തുടരും.അവർ ഗൗരവപൂർവ്വം സിലബസിനെ സമീപിക്കും. പണവും സ്വത്തും അപഹരിക്കപ്പെടാനും വഞ്ചിതരാകാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. അപരിചിതരെ വിശ്വസിക്കരുത്.

ഇടവം

(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)

നിങ്ങളുടെ സ്‌നേഹം നിറഞ്ഞ പെരുമാറ്റം പ്രായമുള്ളവരെ സന്തോഷിപ്പിക്കും. അവർ സന്തോഷിക്കുന്നത് കണ്ട് കുടുംബം മുഴുവൻ ആഹ്ലാദഭരിതരാകും. ഡോക്ടർമാർ ഇന്ന് സുരക്ഷിതമായ പോസ്റ്റുകളിൽ നിയമിതരാകും. ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇന്ന് വിപണി അനുകൂലമായി പെരുമാറും. വിദ്യാർത്ഥികൾ ഇന്ന് അക്കാദമിക് രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. ചിലർ അവരുടെ സഹപാഠികളെ സഹായിച്ചേക്കാം. താരങ്ങളുടെ പദ്ധതികളോട് ടീം ക്രിയാത്മകമായി പ്രതികരിക്കും.

മിഥുനം

(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

നിങ്ങളുടെ ഔദാര്യവും ഊഷ്മളതയും സന്തോഷകരവും സ്‌നേഹനിർഭരവുമായ നിമിഷങ്ങൾ നിങ്ങൾക്ക് നൽകും. കൂടപ്പിറപ്പുകളെ സ്‌നേഹിക്കാനും അവരെ പരിപാലിക്കാനും കുട്ടികൾ തയ്യാറാകും. കഠിനാധ്വാനത്തിലേർപ്പെടുന്ന ദൃഢനിശ്ചയമുള്ള തൊഴിൽ രഹിതർ അർഹമായ സ്ഥാനങ്ങളിലെത്തപ്പെടും. സ്വതന്ത്രമായ കരിയർ ,സംരംഭം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിനായുള്ള ആദ്യ നടപടികൾ നിയമരംഗത്ത് പ്രവര്ത്തിആക്കുന്നവർ കൈകൊള്ളും. സ്വതന്ത്രമായി പ്രവര്ത്തി്ക്കുന്നതിനുള്ള വഴികൾ അവർ തേടും. വിദ്യാർത്ഥികളെ അവരുടെ പഠനത്തിലെ മികവ് കാരണം വകുപ്പ് മേധാവികൾ വിലമതിക്കും. ജൂനിയർ വിദ്യാർത്ഥികൾക്ക് അവർ റോൾ മോഡലായിരിക്കും. അധ്യാപകർ ഇന്ന് സഹപ്രവർത്തകരുടെയും അഡ്മിനിസ്ട്രേറ്റർമാരുടെയും വകുപ്പ് മേധാവികളുടെയും പ്രശംസ നേടും. അവർക്ക് ഒരുപ്രമോഷൻ പോലും ലഭിച്ചേക്കാം.

കർക്കടകം

(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)

കുടുംബത്തോടൊപ്പം ഒരു ഉല്ലാസയാത്ര പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് പറ്റിയ ദിവസം. റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ ഔദ്യോഗിക മീറ്റിംഗുകൾ മാറ്റിവയ്ക്കുന്നത് നന്നായിരിക്കും, കാരണം വസ്തുതകൾ തെറ്റായി ചിത്രീകരിക്കുന്നതിന് അവർ നിർബന്ധിതരായേക്കാം. ഉറ്റ ചങ്ങാതിയുമായുള്ള കലഹം വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കും. എന്തും നേരിടാനുള്ള ചങ്കൂറ്റം അധ്യാപകർക്കുണ്ടാകും. ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ അവർക്ക് ഇന്ന് സാധിക്കും. അനൌപചാരിക സമ്മേളനങ്ങളിൽ സ്വാധീനശക്തിയുള്ളവരോട് സംസാരിക്കാൻ രാഷ്ട്രീയക്കാർക്ക് സാധിക്കും ഈ കൂടിക്കാഴ്ച അങ്ങേയറ്റം നീതിയുക്തമായിരിക്കും കലാകാരന്മാർക്ക് ഒരു വലിയ പ്രോജക്റ്റ് ലഭിച്ചേക്കാം. അത് ഘട്ടം ഘട്ടമായി പൂർത്തിയാക്കുകയായിരിക്കും ഉചിതം.

ചിങ്ങം

(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

അവിവാഹിതരായവർക്ക് ഇന്ന് ജോലിയിൽ നിന്ന് അമിതഭാരം ഉണ്ടായേക്കാം. ഉദ്യോഗസ്ഥരുമായി ഇടപെടുമ്പോൾ ക്ഷമയോടെയിരിക്കാൻ നിർദ്ദേശിക്കുന്നു. തൊഴിൽ രഹിതർക്ക് ജോലിയ്ക്കായി വ്യക്തിവിവരങ്ങൾ കൈമാറാൻ പറ്റിയ ദിനം. നിങ്ങളുടെ ശക്തി തൊഴിലുടമകൾക്ക് വെളിപെടും. തിരക്കുകളിൽ നിന്നൊഴിഞ്ഞ് പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാൻ നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരം ലഭിക്കും.ഉച്ചയൂണിനോ അത്താഴത്തിനോ അവരോടൊപ്പം ചേരാൻ നിർദ്ദേശിക്കുന്നു. അക്കാദമിക് താൽപ്പര്യമില്ലാത്ത വിദ്യാർത്ഥികൾ ഇന്ന് പാഠ്യേതര വിഷയങ്ങളിൽ തിളങ്ങും. ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുമ്പോൾ അധ്യാപകർ ജാഗ്രതപാലിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ തെറ്റുകൾക്ക് നഷ്ടപരിഹാരം നൽകേണ്ട ഗതികേട് അധ്യാപകർക്കുണ്ടായേക്കാം.

കന്നി

(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)

കുടുംബ ജീവിതവും ഔദ്യോഗിക ജീവിതവും സുഗമമായി നടക്കുന്നതിനാൽ മെഡിക്കൽപ്രൊഫഷണലുകൾക്ക് ഒരു നല്ല ദിവസം. അക്കൗണ്ടിംഗ് മേഖലയിലുള്ളവർക്ക് ഉന്നത പഠനത്തിന് അവസരം ലഭിക്കും. ഓഹരിദല്ലാളുകളും നിക്ഷേപകരും ഇന്ന് ഊഹകച്ചവടത്തിൽ നിന്നും അകന്നുനിൽക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണമുപയോഗിച്ച് വ്യാപാരം നടത്തുന്നവർ. തങ്ങളുടെ മേഖലയിൽ മികവ് തെളിയിക്കാൻ സഹായിക്കുന്ന വ്യക്തിയെ കായികതാരങ്ങൾ ഇന്ന് കണ്ടെത്തും. ശാരീരികആരോഗ്യം മാനസികാരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. വളരെ സന്തുഷ്ടരായിരിക്കുമെന്നതിനാൽ നിങ്ങൾക്ക് ഇന്ന് മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും അനുഭവപ്പെടും.

തുലാം

(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

പ്രണയിതാക്കൾ ഒരുമിച്ചുള്ള ഒരു സായാഹ്നത്തിനായി കൊതിക്കും. കുട്ടികൾ തമ്മിലുള്ള പിണക്കം കുടുംബത്തിന് മുഴുവൻ തലവേദനയാകും. പിണക്കം പരിഹരിക്കാനാകാതെ മുതിർന്നവർ കുഴയും. പുതിയ ജോലിയിലൂടെ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും അഭിഭാഷകർ പുതിയ കേസുകൾ ഏറ്റെടുത്തേക്കാം. ഇതിലൂടെ അവർ പണവും അംഗീകാരവും നേടും. സംവാദം, പ്രസംഗം തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് നല്ല ദിവസം. അധിക ക്ലാസുകൾക്കായി അധ്യാപകർക്ക് ഇന്ന് ക്ലാസിൽ തുടരേണ്ടിവരാം .പരീക്ഷകൾ അടുത്തുവരുന്നതിനാൽ അധ്യാപകർക്ക് പാഠ്യഭാഗങ്ങൾ തീർത്തുകൊടുക്കേണ്ടിവരും.

വൃശ്ചികം

(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

നിങ്ങളുടെ വികാരങ്ങളും വിചാരങ്ങളും പങ്കാളിയുമായി പങ്കിടാതിരിക്കുന്നത് നല്ലതല്ല. ഇത് പങ്കാളിയെ നിങ്ങളിൽ നിന്നും അകറ്റുകയും ഇരുവരുടേയും ആശങ്ക വർധിപ്പിക്കുകയും ചെയ്യും. വിവാഹനിശ്ചയം കഴിഞ്ഞവർ വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തും. മുതിർന്നവരോടും പാവപ്പെട്ടവരോടും സഹാനുഭൂതിയോടെ പെരുമാറുന്ന കുട്ടികൾ വീട്ടിലും സ്‌ക്കൂളിലും സ്‌നേഹവും പ്രശംസയും പിടിച്ചുപറ്റും. വരും ആഴ്ചകളിൽ നടത്താനിരിക്കുന്ന ബോട്ട്, കപ്പൽ യാത്രകൾ മാറ്റിവയ്ക്കുന്നതാണ് നല്ലത്. ഏതങ്കിലും പ്രമുഖ സ്ഥാപനത്തിന്റെ നിയമോപദേഷ്ടക സ്ഥാനം അഭിഭാഷകർ അലങ്കരിക്കും. അതിലൂടെ പണവും പ്രശസ്തിയും അവർ സ്വന്തമാക്കും. ശമ്പള വർദ്ധനവ്, പ്രമോഷൻ എന്നിവയുൾപ്പടെ വിസ്മയിപ്പിക്കുന്ന നേട്ടമാണ് ഇന്ന് അധ്യാപകരെ കാത്തിരിക്കുന്നത്.

ധനു

(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

രാശിഫല പ്രകാരം അവിവാഹിതർ തങ്ങളുടെ ഭാവി പങ്കാളിയെ കണ്ടുമുട്ടുകയും തത്ഫലമായി സന്തോഷവാന്മാരും സന്തോഷവതികളുമായി മാറുകയും ചെയ്യും. കുടുംബം, സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുക്കൾ എന്നിവരുമൊത്തുള്ള ഒരുനല്ല ഡ്രൈവ് ഇന്ന് പ്രവചിക്കപ്പെടുന്നു. ഓഹരി വിപണിയിലുള്ളവർക്ക് വളരെ നല്ല ദിവസം. അവർക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാം. ഒരു മാർഗ്ഗദർശിയുടെ സഹായത്തോടെ നേതാക്കൾ ജനപിന്തുണ ഉറപ്പാക്കുകയും രാഷ്ട്രീയ കളരിയിൽ പയറ്റി തെളിയുകയും ചെയ്യും. ഉയർന്ന സ്ഥാനമാനങ്ങൾ അലങ്കരിക്കാനുള്ള അവസരം അവർക്ക് ലഭിക്കും. എഴുതിതള്ളിയ കടം തിരിച്ചുകിട്ടും. ചെലവിനൊത്ത വരവുണ്ടാകുന്നതിനാൽ നഷ്ടം സഹിക്കേണ്ടി വരില്ല. പ്രിയപ്പെട്ടവരുടെ സ്‌നേഹവും പരിചരണവും ഗുരുതരാവസ്ഥയിലായ രോഗികളെ ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും.

മകരം

(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കുടുംബത്തെപരിചയപ്പെടുത്തുന്നതിനുള്ള മികച്ച ദിവസമായിരിക്കാം ഇന്ന്. വിവാഹത്തിനായി നിങ്ങൾഎന്തെങ്കിലും പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ കാര്യങ്ങൾ സുഗമമായിനടക്കാം. മെഡിക്കൽ പ്രൊഫഷണലുകൾ ജോലിയിൽ ഉത്സാഹം കാണിക്കുമെങ്കിലും എളുപ്പത്തിൽ പ്രകോപിതരാകുകയും സമ്മർദ്ദത്തിന് അടിമപ്പെടുകയും ചെയ്യും. പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട സംവാദത്തിലേർപ്പെടുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ശോഭിക്കാനാകും. കൂട്ടായ പഠനം വിദ്യാർത്ഥികളെ സഹായിക്കും. പലഭാഗങ്ങളിൽ നിന്നുള്ള എതിർപ്പ് ശക്തമാകുന്നതോടെ രാഷ്ട്രീയക്കാർ ഒറ്റപ്പെടും. അണികളുടെ പിന്തുണയും ഇന്ന് ലഭ്യമാകില്ല. എന്നാൽ വിശ്വാസം കൈവിടാതെയുള്ള പ്രവർത്തനം നേതാക്കളെ പ്രശ്‌നങ്ങളിൽ നിന്നും മോചിതരാക്കും. കായികതാരങ്ങൾക്ക് ഇന്ന് നല്ല ദിവസം.. പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലും അവർ വിജയം കൈവരിക്കും.

കുംഭം

(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

പ്രണയിതാക്കൾക്ക് ഒരുമിച്ചിരിക്കാനും പ്രണയം പങ്കിടാനും അവസരം ലഭിക്കും. ഒരു സായാഹ്ന സവാരിക്കായി ഇവർക്ക് ഒരുമിച്ചുചേരാവുന്നതാണ്. പ്രായമായവർക്ക് നല്ലതും സന്തോഷകരവുമായ ദിവസം. എല്ലാ പ്രായത്തിലുള്ളവരോടും മാതൃകാപരമായും സൗഹാർദ്ദപരമായും പെരുമാറാൻ സാധിക്കുന്നതിനാൽ വയസ്സായവർ ഇന്ന് ആഹ്ലാദഭരിതരായിരിക്കും.അനുഭവപരിചയവും ജീവിതത്തോടുള്ള താൽപ്പര്യവും അവരെ മാതൃകാവ്യക്തികളാക്കും. പഠനത്തിനും മറ്റ് അക്കാദമിക് പ്രോജക്ടുകൾക്കും സമയം ചെലവഴിക്കാൻ പറ്റിയ ദിനം. ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. പ്രഗത്ഭരായ കായികതാരങ്ങൾക്ക് വിജയകരമായ ദിവസം. സ്വയം മതിപ്പുതോന്നുന്ന വിധത്തിലുള്ള പ്രകടനം അവരുടെ ഭാഗത്തുനിന്നുണ്ടാകും. മരുന്നുകൾ കഴിക്കുന്നതിലൂടെ ഇന്ന് പെട്ടെന്ന് രോഗം മാറും.

മീനം

(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)

ദമ്പതികൾ മനോഹരമായ അന്തരീക്ഷം വീട്ടിലൊരുക്കുകയും അത് ആസ്വദിക്കുകയും ചെയ്യും. കുട്ടികൾക്ക് പല കാര്യങ്ങളിലും മാതാപിതാക്കളുടെ പിന്തുണ ആവശ്യമായി വരും. പുതിയ തൊഴിൽ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും നൽകും. നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. സഹാനുഭൂതി നിറഞ്ഞ സ്വഭാവം വിദ്യാർത്ഥികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അധ്യാപകരെ സഹായിക്കും. കലാകാരന്മാരുടെ കഴിവുകളിൽ ആകൃഷ്ടരായി നിരവധി പേർ അവരുടെ സുഹൃത്തുക്കളാകും. അവരെയെല്ലാം തങ്ങളുടെ സഹജമായ കഴിവുകൊണ്ട് കലാകാരന്മാർ പ്രീതിപ്പെടുത്തും.

Content Highlights: Comprehensive 2026 astrological outlook for all 12 zodiac signs., Specific guidance on career, love, finance, and academic success., Actionable advice for professionals and students to navigate the day., Safety and caution warnings for financial and legal matters., Focus on emotional well-being and familial relationships.