സമ്പൂർണ്ണ ദിവസഫലം | വ്യാഴം (15/10/2026)

പ്രതീകാത്മക ചിത്രം എഐ നിർമ്മിതം
പ്രതീകാത്മക ചിത്രം എഐ നിർമ്മിതം

മേടം

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

ദമ്പതികൾ മനോഹരമായ അന്തരീക്ഷം വീട്ടിലൊരുക്കുകയും അത് ആസ്വദിക്കുകയും ചെയ്യും. പരീക്ഷാഫലം കുട്ടികൾക്ക് നിരാശ സമ്മാനിക്കും.എന്നാൽ വരുന്ന പരീക്ഷകളിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ അവർക്കാകും. പുതിയ തൊഴിൽ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും നൽകും. നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. അധ്യാപകർക്ക് തൊഴിൽപരമായി വെല്ലുവിളി നിറഞ്ഞ ദിവസം. വിദ്യാർത്ഥി പ്രശ്‌നങ്ങൾ പരിഹരിക്കാനായി നിയുക്തനാക്കപ്പെടുകയും അധ്യാപന കഴിവുകൾ പരീക്ഷിക്കപ്പെടുകയും ചെയ്യും. കലാകാരന്മാരുടെ കഴിവുകളിൽ ആകൃഷ്ടരായി നിരവധി പേർ അവരുടെ സുഹൃത്തുക്കളാകും. അവരെയെല്ലാം തങ്ങളുടെ സഹജമായ കഴിവുകൊണ്ട് കലാകാരന്മാർ പ്രീതിപ്പെടുത്തും.

ഇടവം

(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)

പ്രണയിതാക്കൾ തീവ്രപ്രണയത്തിൽ അകപ്പെടും അവർ തമ്മിലുള്ള ബന്ധം ദൃഢമാകും. അപായ സാധ്യതയുള്ളതിനാൽ കുട്ടികൾ കരുതലോടെ വേണം ട്രക്കിംഗിലും ബോട്ടിംഗിലും ഏർപ്പെടാൻ. മുതിർന്നവർ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി ദീർഘയാത്ര ചെയ്യേണ്ടിവരും. ഇന്നത്തദെ ദിവസത്തെ അപ്രതീക്ഷിത സംഭവമായി യാത്ര മാറും. വ്യവസായികൾക്കും വ്യാപാരികൾക്കും തിരക്കുള്ള ദിവസം.പതിവ് മീറ്റിംഗുകൾക്ക് പുറമെ വിദേശപ്രതിനിധികളുമായി അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് അവർക്ക് അവസരം ലഭിക്കും. റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ഭൂമി ഇടപാട് വിജയകരമായി പൂർത്തിയാക്കും. അധ്യാപകർക്ക് ഇന്ന് തൊട്ടതെല്ലാം പിഴക്കും. നിരാശാജനകവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ദിനമാണ് അവരെ കാത്തിരിക്കുന്നത്.

മിഥുനം

(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

ദീർഘകാലമായി പ്രണയത്തിലായ വ്യക്തികൾ ഇന്ന് ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കും. അനുമതിയ്ക്കായി അവർ മാതാപിതാക്കളെ സമീപിക്കുകയും ചെയ്യും. ലാഭകരമായ ഒരു ഇടപാട് നടത്താനായി യാത്ര ചെയ്യേണ്ടിവരും. പുതിയ സംരഭം തുടങ്ങുന്നതിന്റെ ഭാഗമായി വ്യവസായികൾ കരാറുകളിൽ ഒപ്പുവയ്ക്കും. റിയൽ എസ്‌റ്റേറ്റ് ഏജന്റുമാർ ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കും. ഈ ബന്ധമുപയോഗിച്ച് ഏജന്റുമാർ ഭാവിയിൽ നേട്ടമുണ്ടാക്കിയേക്കാം. പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി രാഷ്ട്രീയ പ്രവർത്തകർ മധ്യസ്ഥത വഹിക്കാൻ തയ്യാറാകും. ക്രിയാത്മക മനോഭാവവും ദൃഡനിശ്ചയവും നിങ്ങളെ സാമ്പത്തിക വിജയത്തിലേക്ക് നയിക്കും.

കർക്കടകം

(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)

നിങ്ങളുടെ പ്രണയത്തിന് ഇന്ന് മാതാപിതാക്കളുടെ അംഗീകാരം ലഭിക്കും. വയസ്സായവർ ഇന്ന് എല്ലാപ്രായത്തിലുള്ളവരോടും സൗഹാർദ്ദപരമായി പെരുമാറും. ഇത് അവരെ ആഹ്ലാദഭരിതരാക്കും. ഓഹരി രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കുടുംബാഗങ്ങളോട് പ്രത്യേകിച്ചും കുട്ടികളോട് കൂടുതൽ അടുപ്പം തോന്നും. കഠിന പ്രയ്‌നത്തിന് നന്ദി. കായികതാരങ്ങൾ പുതിയ റെക്കോർഡുകൾ സ്ഥാപിക്കും. പോസിറ്റീവ് എനർജി ഉള്ള ആളുകൾ ചുറ്റുമുള്ളത് ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കും.

ചിങ്ങം

(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

കുട്ടികളുടെ അനാരോഗ്യം, അധിക ചെലവ് എന്നിവയാൽ മാതാപിതാക്കൾ ആശങ്കയിലാകും. അപ്രതീക്ഷിതമായ ചില കാരണങ്ങളാൽ നിങ്ങൾക്ക് ഇന്ന് ജോലി ഓഫർനഷ്‌ടപ്പെടാം. എന്നാൽ പ്രതീക്ഷ നഷ്ടപ്പെടരുത്. മെച്ചപ്പെട്ട ജോലി നിങ്ങളെ കാത്തിരിക്കുന്നു. നിയമപരമായ എല്ലാ കാര്യങ്ങളും ഇന്ന് വളരെ ശ്രദ്ധാപൂർവ്വം കൈകാര്യംചെയ്യണം. ഗൃഹനില മോശമായതിനാൽ എല്ലാനിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. വിദ്യാർത്ഥികൾക്ക് വിഷമകരമായ വിഷയങ്ങളിൽ വ്യക്തത ലഭിക്കും. അവർക്ക് കാര്യങ്ങൾ നന്നായി മനസിലാക്കാനും അതുവഴി അവർ പഠിക്കുന്ന കാര്യങ്ങൾ ഓർമ്മിക്കാനും കഴിയും. വിവാദങ്ങളിൽ നിന്നും കായികതാരങ്ങൾ വിടുതൽ നേടും. നിങ്ങൾ‌ ഇന്ന്‌ ആരോഗ്യവാനായിരിക്കും.

കന്നി

(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)

ദമ്പതികളെ കാത്തിരിക്കുന്നത് പ്രണായാതുരമായ ദിവസം. പ്രിയപ്പെട്ടവരോടൊത്ത് നിങ്ങൾക്ക് അവധിക്കാലം ആസ്വദിക്കാം. ദീർഘകാല അന്താരാഷ്ട്ര വ്യാപാര കരാറുകളിൽ ഒപ്പുവെച്ചാൽബിസിനസുകാർക്കും വ്യവസായികൾക്കും വളരെയധികം പ്രയോജനം ലഭിക്കും. റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് മികച്ച ദിനം. ഉദ്യോഗസ്ഥർ, പൗരപ്രമുഖർ എന്നിവരുടെ സഹായത്താൽ വ്യാപാര ഇടപാടുകൾ വിജയകരമായി പൂർത്തിയാക്കും. അധ്യാപകർക്കും അവരുടെ തൊഴിലിനും ഉണർച്ചയുണ്ടാകുന്ന ദിനം. നിങ്ങളുടെ സാമാന്യബുദ്ധിയും അവബോധവും സാമ്പത്തിക കാര്യങ്ങളിൽ വഞ്ചിക്കപ്പെടുന്നതിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.

തുലാം

(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

ഗാർഹിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന വിവാഹിതർ അതിനായി പ്രിയപ്പെട്ടവരുടെ ഉപദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കേണ്ടതുണ്ട്. പനിയും ജലദോഷവും പിടിപെടാനുള്ള സാധ്യത കാണുന്നതിനാൽ കുട്ടികളെ കാറ്റുകൊള്ളാനും തണുത്ത പാനീയങ്ങൾ കുടിക്കാനും അനുവദിക്കരുത്. ലോകമെമ്പാടുമുള്ള പ്രശസ്തമായ സ്ഥലങ്ങൾ സന്ദർശിക്കാൻ നിങ്ങൾക്ക്തീവ്രമായ ആഗ്രഹമുണ്ട്. നിങ്ങളുടെ യാത്രയെ സുഗമമാക്കുന്ന തരത്തിൽ നിങ്ങളുടെ ജോലിആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് ഇന്ന് കഴിയും. വിദ്യാർത്ഥികൾക്ക് പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ പഠനയാത്രയിൽ വിദ്യാർത്ഥികളെ അനുഗമിക്കുന്ന അധ്യാപകർ ജാഗരൂകരാകണം. സന്നിഗ്ദ്ധാവസ്ഥകൾ അഭിമുഖീകരിക്കാൻ അധ്യാപകർ തയ്യാറാകണം. കലാകാരന്മാർ അവരുടെ പ്രവർത്തനമേഖലയിൽ തൊഴിലവസരങ്ങൾ കണ്ടെത്തുകയും അത് നേടിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്യും.

വൃശ്ചികം

(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

വിവാഹം തീരുമാനിക്കുന്നതിന് മുൻപ് പരസ്പരം കാണുന്നതിൽ നിന്നും പ്രണയിതാക്കളെ മാതാപിതാക്കൾ തടഞ്ഞേക്കാം. അവിവാഹിതരായവർക്ക് ഇന്ന് ജോലിയിൽ നിന്ന് അമിതഭാരം ഉണ്ടായേക്കാം. ഉദ്യോഗസ്ഥരുമായി ഇടപെടുമ്പോൾ ക്ഷമയോടെയിരിക്കാൻ നിർദ്ദേശിക്കുന്നു. യാത്രകളിലൂടെ അറിവ് നേടാൻ നിങ്ങൾ വളരെയധികം ആഗ്രഹിക്കുന്നു. യാത്ര ചെയ്യുമ്പോൾ ആളുകളെയും സ്ഥലങ്ങളെയും കുറിച്ച്പുതിയ കാര്യങ്ങൾ പഠിക്കുന്നു. ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഭാഗ്യദിനം. അവർ ഇന്ന് തൊട്ടതെല്ലാം പൊന്നാക്കും. അധ്യാപന തൊഴിലിലുള്ളവർക്ക് അനുകൂലമായ ഒരു ദിവസം പ്രവചിക്കപ്പെടുന്നു. രാഷ്ട്രീയക്കാർ തങ്ങളുടെ പരിശ്രമങ്ങൾക്കുള്ള പ്രതിഫലം നേടും.

ധനു

(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയെ കണ്ടെത്തുക, ഒരുമിച്ച് ആഘോഷിക്കുക. വീട്ടിലെ പ്രായമുള്ളവർ ഊർജ്ജസ്വലരായിരിക്കും. അവർ കുടുംബാംഗങ്ങളുമായി സന്തോഷകരമായി ഇടപഴകും. പുറത്തുകൊണ്ടുപോകാമെന്ന വാഗ്ദാനം അപ്രതീക്ഷിത കാരണങ്ങളാൽ പാലിക്കപ്പെടാതെ പോകുകയും അത് കുട്ടികളെ നിരാശരാക്കുകയും ചെയ്യും. തൊഴിൽ അഭിമുഖത്തിന്റെ ഫലങ്ങൾക്കായി കാത്തിരിക്കുന്നവർക്ക്ഇന്ന് അനുകൂലമായ ഫലം ലഭിക്കും. വിദ്യാർത്ഥികൾ‌ ഇന്ന്‌ അവരുടെ അടുത്ത ലെവൽ‌ പഠനത്തിനായി തയ്യാറെടുപ്പ് ആരംഭിച്ചേക്കാം. അധികക്ലാസുകൾ എടുക്കേണ്ടിവരുന്നതിനാൽ അധ്യാപകർക്ക് വിദ്യാലയങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും.

മകരം

(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

അകന്നു താമസിക്കുന്ന ദമ്പതികൾ അസാധാരണ സാഹചര്യത്താൽ വീണ്ടും ഒന്നിക്കും. പഠനത്തിനായി അകന്നു കഴിയുന്ന കുട്ടികൾ അപ്രതീക്ഷിതമായി വീട്ടിലെത്താം. അവരുടെ മടങ്ങിവരവിൽ കുടുംബാംഗങ്ങൾ ആഹ്ലാദഭരിതരാക്കും. കടലാസുജോലികൾ പൂർത്തിയാക്കുന്നതിലെ കാലതാമസം ബിസിനസ് കരാറുകൾ ഒപ്പുവയ്ക്കുന്നതിനെ ബാധിക്കും. അതുകൊണ്ട് ജോലികൾ മുൻകൂട്ടി പൂർത്തിയാക്കേണ്ടതുണ്ട്. പരീക്ഷകൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകർ അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കും. കലാകാരന്മാർക്ക്, പ്രത്യേകിച്ച് ചിത്രകാരന്മാർക്ക് അംഗീകൃത സ്‌കൂളിൽ ചേർന്ന് പഠിക്കാൻ അവസരം ലഭിക്കും.

കുംഭം

(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

കുടുംബ പ്രശ്‌നങ്ങൾ പരസ്പരം കാണുന്നതിൽ നിന്നും പ്രണയിതാക്കളെ തടഞ്ഞേക്കാം. മാതാപിതാക്കളുടെ അനുമതി ലഭിക്കാത്തതിനാൽ അവിവാഹിതർക്ക് പാർട്ടികളിൽ പങ്കെടുക്കാൻ സാധിക്കില്ല. ഉന്നത വിദ്യാഭ്യാസത്തിനൊരുങ്ങുന്ന കുട്ടികൾ നിങ്ങളുടെ ഉപദേശവും സഹായവും തേടും. അവരുടെ നേട്ടത്തിൽ നിങ്ങൾ സന്തോഷവാനും അഭിമാനിയുമാകും. അഭിഭാഷകർ കേസുകൾ വിജയിക്കുകയും ഫീസിനു പുറമെ വിലകൂടിയ ഉപഹാരങ്ങൾ സമ്മാനമായി അവർക്ക് ലഭിക്കുകയും ചെയ്യും. അധ്യാപകർക്ക് അവരുടെ നിലവിലുള്ള ജോലിയോടൊപ്പം പുതിയ ചുമതലകളും ലഭിക്കും. തിരക്കുകളിലേയ്ക്ക് പ്രവേശിക്കുന്നതിന് മുൻപ് കലാകാരന്മാർ സ്വയം നവീകരിക്കുകയും വിശ്രമം തേടുകയും വേണം.

മീനം

(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)

അസുഖങ്ങൾ പരസ്പരം കാണുന്നതിൽ നിന്നും പ്രണയിതാക്കളെ തടഞ്ഞേക്കാം. കുറച്ചു കാലമായി നിങ്ങൾ കുടുംബത്തെ അവഗണിക്കുകയാണ്. തിരക്കുള്ള ഷെഡ്യൂളാണ് ഇതിന് കാരണം. ഇന്ന് അവരോടൊപ്പം ചെലവഴിച്ച് പ്രശ്നങ്ങൾ പരിഹരിക്കുക. അവിവാഹിതരായവർ മാതാപിതാക്കളുമായും കുടുംബത്തിലെ മുതിർന്നവരുമായും സന്തോഷകരമായ ഒരു ദിവസം ചെലവഴിച്ചേക്കാം. ഒരു കൂട്ടം പര്യവേക്ഷകർ അവരുടെ യാത്രയിൽ ചേരാൻ നിങ്ങളെ ക്ഷണിച്ചേക്കാം. ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരിക്കും. യാത്രയിലൂടെ അറിവ്നേടാൻ നിങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നു. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയക്കാർ പ്രാമൂഖ്യത്തിലേയ്ക്ക് ഉയരും. കരിയർ മുന്നോട്ടുകൊണ്ടുപോകാനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നേടാനും അവർക്ക് സാധിക്കും. നിങ്ങൾ ഇന്ന് ആരോഗ്യത്തിന്റെ നിറവിലായിരിക്കും.

Content Highlights: Comprehensive daily horoscope predictions for all 12 Malayalam zodiac signs., Astrological guidance covering career, relationships, business, and health., Actionable advice for students, professionals, and business owners based on current planetary positions.