എലിസബത്ത് രാജ്ഞി മുതല്‍ കോടിയേരി വരെ; ഇവര്‍ 2022-ന്റെ നഷ്ടം

കോടിയേരി ബാലകൃഷ്ണൻ
കോടിയേരി ബാലകൃഷ്ണൻ

2022-ല്‍ നിരവധി പ്രമുഖരാണ് വിടപറഞ്ഞത്. വെടിയേറ്റ് മരിച്ച മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, എലിസബത്ത് രാജ്ഞി, പ്രമുഖ നടന്‍ പ്രതാപ് പോത്തന്‍, സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍  എന്നിവരെല്ലാം ഇവരില്‍ ചിലര്‍ മാത്രം.

ജനുവരി

  •     ബെറ്റി വൈറ്റ്: അമേരിക്കന്‍ ടെലിവിഷന്‍ താരം
  •     പണ്ഡിറ്റ് ബിര്‍ജു മഹാരാജ്: നര്‍ത്തകന്‍
  •     റിച്ചഡ് ലീക്കി: കെനിയന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍
  •     പ്രൊഫ.ചന്ദ്രശേഖര്‍ പാട്ടീല്‍: കന്നഡ കവി
  •     ഡേവിഡ് സസ്സോലി: യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ്
  •     എസ്. രമേശന്‍: കവി
  •     പ്രൊഫ. എം.കെ.പ്രസാദ്: പരിസ്ഥിതി പ്രവര്‍ത്തകന്‍

ഫെബ്രുവരി

  •     ലതാ മങ്കേഷ്‌കര്‍: ഗായിക
  •     കെ.പി.എ.സി ലളിത: നടി
  •     ബപ്പി ലാഹിരി: ബോളിവുഡ് സംഗീതസംവിധായകന്‍, ഗായകന്‍ 
  •     കോട്ടയം പ്രദീപ്: നടന്‍
  •     രാഹുല്‍ ബജാജ്: വ്യവസായി 
  •     ഭാനുമതി റാവു: നര്‍ത്തകി
  •     ഇവാന്‍ റെയ്റ്റ്മാന്‍: കനേഡിയന്‍ സിനിമാസംവിധായകന്‍
  •     ഡോ.എം. ഗംഗാധരന്‍: ചരിത്രകാരന്‍

മാര്‍ച്ച്

  •     പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍
  •     ഐജാസ് അഹമ്മദ്: മാര്‍ക്‌സിസ്റ്റ് ചിന്തകന്‍
  •     മധു മാസ്റ്റര്‍: നാടകപ്രവര്‍ത്തകന്‍
  •     ഡോ.റോയ് ചാലി: കേരളത്തില്‍ ആദ്യമായി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍
  •     ജനറല്‍ സുനിത് ഫ്രാന്‍സിസ് റോഡ്രിഗ്സ്: 1990-93 കരസേനാ മേധാവി

ഏപ്രില്‍

  •     എം.സി. ജോസഫെന്‍: സംസ്ഥാന വനിതാകമ്മിഷന്‍ മുന്‍ അധ്യക്ഷ
  •     ജോണ്‍ പോള്‍: തിരക്കഥാകൃത്ത്
  •     കെ. ശങ്കരനാരായണന്‍: മുന്‍ മന്ത്രി, മുന്‍ ഗവര്‍ണര്‍, കോണ്‍ഗ്രസ് നേതാവ്
  •     എം.വിജയന്‍: ജീവശാസ്ത്രജ്ഞന്‍
  •     സ്റ്റീഫന്‍ വില്‍ഹൈറ്റ്:  ജിഫ് (ഏകഎ) സ്രഷ്ടാവ് 
  •      നീല്‍ ആഡംസ്: കോമിക് ചിത്രരചയിതാവ്

മേയ്

  • ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍: യു.എ.ഇ. പ്രസിഡന്റ്
  •  സുഖ്റാം: മുന്‍ കേന്ദ്രമന്ത്രി
  •  ശിവജി പട്നായിക്: കമ്യൂണിസ്റ്റ് നേതാവ്
  •  സിദ്ദു മൂസേവാല:  പഞ്ചാബി ഗായകന്‍
  •  പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ: സന്തൂര്‍ വാദകന്‍ 
  •  ലിയോനിഡ് ക്രാവ്ചുക്:  സ്വതന്ത്ര യുക്രൈന്റെ ആദ്യ പ്രസിഡന്റ്
  •   സ്റ്റാനിസ്ലാവ് ഷുഷ്‌കെവിച്ച്: സ്വതന്ത്ര ബലാറസിന്റെ ആദ്യ തലവന്‍

ജൂണ്‍

  • കൃഷ്ണകുമാര്‍ കുന്നത് (കെ.കെ): ബോളിവുഡിലെ മലയാളി ഗായകന്‍
  •   പ്രയാര്‍ ഗോപാലകൃഷ്ണന്‍: കോണ്‍ഗ്രസ് നേതാവ്
  •   ജീന്‍ ലൂയി ട്രിന്റിഗ്നന്റ്: ഫ്രഞ്ച് ചലച്ചിത്ര താരം
  •    ആര്‍. കരുണാമൂര്‍ത്തി: തകില്‍ വിദ്വാന്‍
  •    ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി: എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍

ജൂലായ്

  •    ഷിന്‍സോ ആബെ: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി
  •     പീറ്റര്‍ ബ്രൂക്ക്: ബ്രിട്ടീഷ് നാടക - ചലച്ചിത്ര സംവിധായകന്‍
  •     പി. ഗോപിനാഥന്‍ നായര്‍:  പ്രമുഖ ഗാന്ധിയന്‍
  •     പ്രതാപ് പോത്തന്‍: ചലച്ചിത്ര നടന്‍, സംവിധായകന്‍
  •     ബുപെന്ദര്‍ സിങ്: സിനിമ പിന്നണി ഗായകന്‍, ഗസല്‍ ഗായകന്‍, ഗിറ്റാറിസ്റ്റ്
  •     ജയിംസ് ലവ്ലക്ക്: ബ്രിട്ടീഷ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍

ഓഗസ്റ്റ്

  •   രാകേഷ് ജുന്‍ജുന്‍വാല
  • മിഖായേല്‍ ഗോര്‍ബച്ചേവ്:  മുന്‍ സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് 
  •    ജി.എസ്. പണിക്കര്‍: ചലച്ചിത്ര സംവിധായകന്‍
  •    ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍: കമ്യൂണിസ്റ്റ് ചിന്തകന്‍, പത്രപ്രവര്‍ത്തകന്‍
  •    വുള്‍ഫ് ഗാം പീറ്റേഴ്സ്: ഹോളിവുഡ് ചലച്ചിത്ര സംവിധായകന്‍
  •    നാരായന്‍: മലയാളത്തിലെ ആദ്യത്തെ ഗോത്രവര്‍ഗ നോവലിസ്റ്റ്

സെപ്റ്റംബര്‍

  •    എലിസബത്ത് II :  ബ്രിട്ടീഷ് രാജ്ഞി 
  •     ഴാം ലുക്ക് ഗൊദാര്‍ദ്:  ഫ്രഞ്ച് ചലച്ചിത്ര സംവിധായകന്‍ 
  •     മേരി റോയ്: സാമൂഹിക പ്രവര്‍ത്തക
  •     സൈറസ് മിസ്ത്രി

ഒക്ടോബര്‍

  •   കോടിയേരി ബാലകൃഷ്ണന്‍: മുന്‍ ആഭ്യന്തര മന്ത്രി, സി.പി.എം. സംസ്ഥാന സെക്രട്ടറി 
  •   മുലായം സിങ് യാദവ്: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി, മുന്‍ കേന്ദ്ര മന്ത്രി, സോഷ്യലിസ്റ്റ് നേതാവ്
  •   ഹിലറി മാന്റില്‍: ഇംഗ്ലീഷ് എഴുത്തുകാരി
  •   ഡോക്ടര്‍ ജെ.വി. വിളനിലം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍, ഗ്രന്ഥകാരന്‍

നവംബര്‍

  •  ജംഷേദ് ജെ. ഇറാനി: ടാറ്റാ സ്റ്റീല്‍ മുന്‍ മാനേജിങ് ഡയറക്ടര്‍
  •  ടി.പി. രാജീവന്‍: കവി, നോവലിസ്റ്റ്
  • ശ്യാം ശരണ്‍ നേഗി: ഇന്ത്യയിലെ ആദ്യ വോട്ടര്‍
  • ഡോ. പി.ആര്‍.ജി. മാത്തൂര്‍: നരവംശ ശാസ്ത്രജ്ഞന്‍
  •  ഇള ഭട്ട്: വനിതാവകാശ പ്രവര്‍ത്തക

ഡിസംബര്‍ 29

  • ഫുട്‌ബോള്‍ ഇതിഹാസം പെലെ
  • ബെനഡിക്ട് പതിനാറാമന്‍

Content Highlights: major deaths in 2022