ഷൈൻ ടോം ചാക്കോയുടെ 'വിചിത്രം' വെള്ളിയാഴ്ച മുതൽ തീയറ്ററുകളിൽ

വിചിത്രം സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/achufilmeditor
വിചിത്രം സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/achufilmeditor

ഷൈൻ ടോം ചാക്കോ നായകനാകുന്ന വിചിത്രം പ്രേക്ഷകരിലേക്ക്. ചിത്രം ഒക്ടോബർ 14 വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തും. ക്ലീൻ യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകൾ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. 

അച്ചു വിജയനാണ് വിചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷൈൻ ടോം ചാക്കോയെ കൂടാതെ ലാൽ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായൺ തുടങ്ങി നിരവധി പേർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നിഖിൽ രവീന്ദ്രൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയും അച്ചു വിജയനും ചേർന്നാണ് നിർമാണം.

അർജുൻ ബാലകൃഷ്ണനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അച്ചു വിജയൻ തന്നെയാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആർ അരവിന്ദൻ ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിച്ചിരിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ. 

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കർ, സ്റ്റിൽ- രോഹിത് കെ സുരേഷ്, വിഎഫ്എക്‌സ് സൂപ്പർ വൈസർ- ബോബി രാജൻ, പി ആർ ഒ -ആതിര ദിൽജിത്ത്, ഡിസൈൻ- അനസ് റഷാദ് ആൻഡ് ശ്രീകുമാർ സുപ്രസന്നൻ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.

Content Highlights: shine tom chacko's vichithram from october 14, Vichithram movie releasing news