ആദായ നികുതി: പുതിയ സ്‌കീമിലുള്ളവര്‍ക്ക് ഏഴ് ലക്ഷം വരെ നികുതിയില്ല

ധനമന്ത്രി നിര്‍മല സീതാരാമന്‍
ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി:  പുതിയ നികുതി ഘടനയില്‍ ചേരുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. നിലവില്‍ പുതിയ സ്‌കീമിലുള്ളവര്‍ ഏഴ് ലക്ഷം വരെ നികുതി നല്‍കേണ്ടതില്ല. നിലവില്‍ ഇത് അഞ്ച് ലക്ഷം വരെയായിരുന്നു. എന്നാല്‍ പഴയ സ്‌കീമില്‍ തുടരുന്ന ആദായ നികുതിദായകര്‍ക്ക്‌  ഇളവുണ്ടാവില്ല.

പുതിയ സ്‌കീമിന്റെ ഭാഗമായവരുടെ ആദായ നികുതി സ്ലാബ് ഇപ്രകാരമായിരിക്കും
3 ലക്ഷം വരെ നികുതിയില്ല.

മൂന്നു ലക്ഷം മുതല്‍ ആറ് ലക്ഷം വരെ അഞ്ച് ശതമാനം.

ആറ് ലക്ഷം മുതല്‍ 9 ലക്ഷം വരെ 10 ശതമാനം.

9 ലക്ഷം മുതല്‍ 12 ലക്ഷം വരെ 15 ശതമാനം.

12 ലക്ഷം മുതല്‍ 15 ലക്ഷം വരെ 20 ശതമാനം

15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം

അഞ്ച് ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമായി റിബേറ്റ് പരിധി ഉയര്‍ത്തിയതിനാല്‍ ഫലത്തില്‍ ഏഴ് ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പുതിയ സ്‌കീം അനുസരിച്ച് നികുതി നല്‍കേണ്ടതില്ല
 

Content Highlights: Income Tax, Tax slab revised