NEET-ൽ സ്‌കോർ കുറഞ്ഞാൽ ആശങ്ക വേണ്ട. വിദേശത്ത് എംബിബിഎസ് പഠിക്കാം, രാജ്യാന്തര അംഗീകാരത്തോടെ

GeeBee Education MBBS
GeeBee Education MBBS

ഇന്ത്യയിൽ ഈ വർഷം ഏകദേശം 22 ലക്ഷത്തോളം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷയിൽ പങ്കെടുത്തത്. പ്ലസ് ടുവിനൊപ്പവും പ്ലസ് ടു കഴിഞ്ഞും എൻട്രൻസ് കോച്ചിങ് സെന്ററുകളിൽ പരിശീലനം നേടിയും അല്ലാതെയും വിദ്യാർഥികൾ അവരുടെ മികവ് തെളിയിച്ചു. എന്നാൽ ഇന്ത്യയിൽ എംബിബിഎസിന് സർക്കാർ മെഡിക്കൽ സീറ്റുകളുടെ എണ്ണം ഒന്നര ലക്ഷത്തിനും താഴെയാണെന്നിരിക്കെ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരിൽ ഭൂരിഭാഗവും സ്വകാര്യ മെഡിക്കൽ കോളേജുകളിൽ കോടികൾ മുടക്കി പഠിക്കേണ്ട സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ കുറഞ്ഞ ചെലവിൽ, മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിനുളള ഉചിതമായ തെരഞ്ഞെടുപ്പാണ് വിദേശത്ത് എംബിബിഎസ് പഠിക്കുക എന്നത്. ഇന്ത്യയിൽ മെഡിക്കൽ സീറ്റുകളുടെ ലഭ്യതക്കുറവും ഉയർന്ന ഫീസും വിദ്യാർഥികളെ വിദേശ സർവകലാശാലകളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നു. അവിടെ കുറഞ്ഞ ഫീസിൽ കൂടുതൽ മെഡിക്കൽ സീറ്റുകൾ ലഭ്യമാണ്. വിദ്യാർഥികൾക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസവും മികച്ച ക്ലിനിക്കൽ അനുഭവങ്ങളും രാജ്യാന്തര തൊഴിൽ സാധ്യതകളുമാണ് ഇതിലൂടെ ലഭിക്കുന്നത്.

ജോർജിയ, കിർക്കിസ്ഥാൻ, ലാത്വിയ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ വളരെ കുറഞ്ഞ ഫീസിൽ WHO, NMC, FAIMER, WFME അംഗീകാരമുള്ള യൂണിവേഴ്‌സിറ്റികളിൽ മികച്ച ക്ലിനിക്കൽ പ്രാക്റ്റീസോടുകൂടി കോഴ്‌സ് പൂർത്തിയാക്കാൻ സാധിക്കുന്നു. അഞ്ച് ലക്ഷം രൂപയ്ക്കും താഴെയുള്ള ഫീസിൽ ആധുനിക പഠന സൗകര്യങ്ങൾ ലഭ്യമാണ്. ജീവിതച്ചെലവും താരതമ്യേന കുറവാണ്. പഠനമാധ്യമം ഇംഗ്ലീഷ് ആയതിനാൽ ലാംഗ്വേജ് പ്രഫഷൻസി ടെസ്റ്റുകളൊന്നും ആവശ്യമായി വരുന്നില്ല എന്നത് ഇന്ത്യൻ വിദ്യാർഥികൾക്ക് സൗകര്യപ്രദമാണ്. പഠന ശേഷം PLAB, USMLE തുടങ്ങിയ പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിൽ ഉപരിപഠനത്തെത്തുടർന്ന് ഉയർന്ന ശമ്പളത്തിൽ മികച്ച ജോലി നേടുവാൻ കഴിയുന്നു. എംബിബിഎസ് പഠനം ഇന്ത്യയിൽ പൂർത്തിയാക്കിയാലും വിദേശത്തു പൂർത്തിയാക്കിയാലും NExT പരീക്ഷ വിജയിച്ചാൽ മാത്രമേ ഇന്ത്യയിൽ സർക്കാർ സ്വകാര്യ മേഖലകളിൽ മികച്ച ജോലികൾ നേടാൻ സാധിക്കൂ. കൂടാതെ IELTS, UCAT എന്നീ പരീക്ഷകൾ പാസായ വിദ്യാർഥികൾക്ക് ന്യൂസിലാൻഡ്, യുകെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ പഠനാവസരം ലഭ്യമാണ്.

ഈ രാജ്യങ്ങളിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് NExT എക്‌സാം കൂടാതെ തന്നെ ഇന്ത്യയിൽ ജോലിയിൽ പ്രവേശിക്കാവുന്നതാണ്. എംബിബിഎസ് പോലെതന്നെ ബിഡിഎസും കുറഞ്ഞ ചിലവിൽ വിദേശത്തു പഠിക്കാം. ക്ലിനിക്കൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് പ്രൊഫഷണൽ വളർച്ചയ്ക്കും ഉയർന്ന ശമ്പളത്തിനും പുറമേ പ്രത്യേക മേഖലകളിൽ കരിയർ പുരോഗതി നടത്താനുള്ള അവസരങ്ങളുമുണ്ട്.

MBBS, BDS അഡ്മിഷനെക്കുറിച്ച് കൂടുതൽ അറിയാൻ വിദഗ്ധരോട് ചോദിക്കാം - 7356 155 333.

Content Highlights: GeeBee Education MBBS