അയർലൻഡിൽ പഠിക്കാം: മികച്ച ജീവിത നിലവാരം, ഉയർന്ന ശമ്പളം, പഠനത്തോടൊപ്പം ആഴ്ചയിൽ 20 മണിക്കൂർ ജോലി

geebee education
geebee education

യൂറോപ്പിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായ അയർലൻഡ്, അതിന്റെ ആധുനിക വിദ്യാഭ്യാസ സംവിധാനം, ഉയർന്ന ജീവിത നിലവാരം, തൊഴിൽ സൗകര്യങ്ങൾ എന്നിവ കാരണം വിദ്യാർഥികളുടെ പ്രിയപ്പെട്ട സ്റ്റഡി ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ്. ഉന്നത നിലവാരമുള്ള സർവകലാശാലകളും ലോകമെമ്പാടുമുള്ള തൊഴിൽ സാധ്യതകളും, വിദ്യാർഥി സൗഹൃദമായ അന്തരീക്ഷവും അയർലൻഡിനെ ഒരു മികച്ച തെരഞ്ഞെടുപ്പാക്കുന്നു.

വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് നഴ്‌സിങ്, ഫാർമസി, അക്കൗണ്ടിങ്, എഞ്ചിനീയറിങ്, ഹെൽത്ത് കെയർ പ്രൊഫഷൻ, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിൽ നിരവധി അവസരങ്ങളാണുള്ളത്. അയർലൻഡിൽ ഏറ്റവും ആവശ്യമുള്ള തൊഴിൽ മേഖലകൾ ഉൾപ്പെടുത്തിയിട്ടുള്ള ക്രിട്ടിക്കൽ സ്‌കിൽസ് ഒക്യുപേഷൻ ലിസ്റ്റ് ഉള്ളതുകൊണ്ട് ആ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പി. ആർ എളുപ്പത്തിൽ ലഭിക്കുന്നു.

ബിരുദ പഠനത്തിന് 55 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ച വിദ്യാർഥികൾക്ക് ഒരു വർഷത്തെ മാസ്‌റ്റേഴ്‌സ് കോഴ്‌സിന്, പഠന ശേഷം രണ്ടു വർഷം സ്‌റ്റേ ബാക്ക് ലഭിക്കുന്നതുകൊണ്ട് ശരാശരി വിദ്യാർഥികൾക്കും സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ അയർലൻഡിൽ വിദ്യാഭ്യാസം സാധ്യമാകുന്നു.

പ്ലസ് ടുവിന് 65 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ച വിദ്യാർഥികൾക്ക് ബാച്ചിലർ കോഴ്‌സുകൾക്ക് ഫീസ് ഇളവും, പ്രവൃത്തി പരിചയത്തിനുള്ള അവസരങ്ങൾ പഠനത്തോടൊപ്പം തന്നെ ലഭ്യമാകുന്നതും, ഒരു വർഷം സ്‌റ്റേ ബാക്ക് ലഭിക്കുന്നതും അയർലൻഡ് വിദ്യാഭ്യാസത്തിന്റെ പ്രത്യേകതകളാണ്.

വിദ്യാർഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ വരെ പാർട്ട് ടൈം ജോലി ചെയ്യാൻ പഠനകാലത്ത് അനുമതിയുണ്ട്. ഒരു യൂറോപ്പ്യൻ രാജ്യമായ അയർലൻഡിൽ നിന്നും വിദ്യാഭ്യാസം നേടുന്നത് കൊണ്ട് ആഗോളതലത്തിൽ ജോലി നേടാനുള്ള വലിയ അവസരങ്ങൾ വിദ്യാർഥികൾക്ക് ലഭിക്കുന്നു.

വർഷത്തിൽ പ്രധാനമായും ഒരു ഇൻ ടേക്ക് മാത്രം ഉള്ളതുകൊണ്ട് അയർലൻഡിൽ എത്തുന്ന വിദ്യാർഥികൾക്ക് പാർട്ട് ടൈം, ഫുൾ ടൈം ജോലികൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നു. അയർലൻഡിലെ പ്രധാനപ്പെട്ട സർവകലാശാലകളും ജോലി കണ്ടെത്താൻ വിദ്യാർഥികളെ സഹായിക്കുന്നു. കൂടാതെ വിസ മാർഗനിർദേശങ്ങൾ, താമസ സൗകര്യങ്ങൾ, പാർട്ട് ടൈം ജോബ് അവസരങ്ങൾ തുടങ്ങിയ പിന്തുണകളും നൽകുന്നു.

വിദ്യാർഥികൾക്ക് ഗവണ്മെന്റ് തലത്തിലും വിവിധ സർവകാലാശാലകളിൽ നിന്നും മെറിറ്റ് അടിസ്ഥാനത്തിൽ സ്‌കോളർഷിപ്പ് ലഭ്യമാണ്. അതുകൊണ്ട് ഫീസിൽ വലിയ ശതമാനം ഇളവ് ലഭിക്കുന്നു. കൂടാതെ വിവിധ ബാങ്കുകളും അയർലൻഡ് പഠനത്തിനായി വിദ്യാഭ്യാസ ലോൺ വിദ്യാർഥികൾക്ക് നൽകുന്നുണ്ട്. ബിരുദ, ബിരുദാനന്തര പഠനത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ഫുൾ സ്‌കോളർഷിപ്പ് നേടി പഠനം നടത്താനും ഐറിഷ് ഗവണ്മെന്റ് അവസരങ്ങൾ നൽകുന്നുണ്ട്.

അയർലൻഡ് യൂറോപ്പിലെ പ്രമുഖ ടെക് ഹബ്ബായതിനാൽ പഠനം പൂർത്തിയാക്കിയ ശേഷം വിദ്യാർഥികൾക്ക് നിരവധി ജോലി സാധ്യതകളും ഗവേഷണ അവസരങ്ങളും ലഭിക്കുന്നു. ലോകോത്തര വിദ്യാഭ്യാസവും മികച്ച കരിയറുമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അയർലൻഡ് പഠനം മികച്ച ഒരു തീരുമാനമാണ്.

അയർലൻഡിലെ പഠനത്തെക്കുറിച്ച് കൂടുതൽ അറിയാൻ വിദഗ്ദ്ധരോട് ചോദിക്കാം: 7356155333

Content Highlights: geebee education